Image

പെട്രോള്‍ പമ്ബുകളില്‍ വന്‍ തട്ടിപ്പ്; നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജി

Published on 14 January, 2019
പെട്രോള്‍ പമ്ബുകളില്‍ വന്‍ തട്ടിപ്പ്; നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ടു സുപ്രീംകോടതിയില്‍ ഹര്‍ജി

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെട്രോള്‍ പമ്ബുകളില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ അഭിഭാഷകന്‍ സുപ്രീംകോടതിയില്‍. ഉപഭോക്താക്കളില്‍ നിന്നും വാങ്ങുന്ന പണത്തിന് അര്‍ഹമായതിനേക്കാള്‍ കുറഞ്ഞ അളവിലാണ് പമ്ബുകളില്‍ നിന്ന് പെട്രോള്‍ നല്‍കുന്നതെന്ന് കാണിച്ചാണ് അഭിഭാഷകന്‍ അമിത് സാനി സുപ്രീംകോടതിയെ സമീപിച്ചത്. തട്ടിപ്പുകള്‍ തടയാനുള്ള നടപടി കൈക്കൊള്ളണമെന്നും പമ്ബുകളില്‍ ഇന്ധനത്തിന്റെ വിതരണം സുതാര്യമാക്കാന്‍ കേന്ദ്ര പെട്രോളിയം മന്ത്രാലത്തിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിയില്‍ പറയുന്നു. അഭിഭാഷകയായ പ്രീതി വഴിയാണ് സാനി ഹര്‍ജി നല്‍കിയത്.

നിലവില്‍ രാജ്യവ്യാപകമായി പമ്ബുകളില്‍ ഉപയോഗിക്കുന്ന കറുത്ത ഹോസ്പൈപ്പുകളിലൂടെ ഇന്ധനം ഒഴുകുന്നത് ഉപഭോക്താവിന് കാണാന്‍ കഴിയുന്നില്ല. സുതാര്യക്കുവേണ്ടി കറുത്ത പൈപ്പുകള്‍ക്കു പകരം ട്രാന്‍സ്പെരന്റ് പൈപ്പുകള്‍ ഉപയോഗിക്കാന്‍ നിര്‍ദേശമുണ്ടാകണം. അടുത്തിടെ പഞ്ചാബില്‍ കാറില്‍ ഫുള്‍ടാങ്ക് ഇന്ധനമടിച്ച്‌ തട്ടിപ്പിനിരയായ സംഭവം ഹര്‍ജിയില്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. വിവിധ തരത്തിലുള്ള തട്ടിപ്പുകളാണ് രാജ്യവ്യാപകമായി പമ്ബുകളില്‍ നടക്കുന്നതെന്ന് ഹര്‍ജിയില്‍ പറയുന്നു. വിതരണം ചെയ്യുന്ന ഇന്ധനത്തിന്റെ തോത് കുറക്കാന്‍ മെഷീനുകളില്‍ മൈക്രോ ചിപ്പുകള്‍ ഉപയോഗിക്കുന്നു, ഡിസ്പെന്‍സറിനകത്തെ ഐസി കാര്‍ഡുകളും മറ്റുമുപയോഗിച്ച്‌ കേടുവരുത്തി പുറത്തേക്കു വരുന്ന ഇന്ധനത്തിന്റെ അളവ് കുറക്കുന്നു, ചിലയിടങ്ങളില്‍ ഉപഭോക്താവ് ശ്രദ്ധിക്കുന്നില്ലെങ്കില്‍ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചു വരെ കൃത്രിമം നടത്തുന്നുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക