Image

കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്? ആരോപണവുമായി ജയരാജന്‍

Published on 14 January, 2019
കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്? ആരോപണവുമായി ജയരാജന്‍

ആലപ്പാട് കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി ഇ.പി ജയരാജന്‍. എത്രയോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നു. ഒരു പാട് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നു.

16 കിലോമീറ്റര്‍ കടല്‍ഭിത്തിയുണ്ട്.ബാക്കിയുള്ള പ്രദേശത്താണ് ഖനനം നടക്കുന്നത്. അവിടെ സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നതയില്ല. കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകളെത്തി സമരം ചെയ്യുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്‌കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക