Image

ഗ്ലാമറസായി പ്രിയ വാര്യരുടെ ബോളിവുഡ്‌ അരങ്ങേറ്റം

Published on 14 January, 2019
ഗ്ലാമറസായി പ്രിയ വാര്യരുടെ ബോളിവുഡ്‌ അരങ്ങേറ്റം
മാണിക്യ മലരായ എന്ന ഗാനത്തിലുടെ ശ്രദ്ധ നേടിയ പ്രിയ പി വാര്യരുടെ ആദ്യ ബോളിവുഡ്‌ ചിത്രമായ ശ്രീദേവി ബംഗ്ലാവിന്റെ ടീസര്‍ പുറത്തിറങ്ങി. ഗ്ലാമറസായാണ്‌ ടീസറിലുടനീളം പ്രിയ പ്രത്യക്ഷപ്പെടുന്നത്‌. മുംബൈയില്‍ വെച്ച്‌ നടന്ന പ്രത്യേക ചടങ്ങിലാണ്‌ ടീസര്‍ പുറത്തിറക്കിയത്‌. ടീസറിലെ പ്രിയയുടെ ഗ്ലാമറസ്‌ ലുക്ക്‌ ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്‌.

മലയാളിയായ പ്രശാന്ത്‌ മാമ്പുള്ളിയാണ്‌ ചിത്രം സംവിധാനം ചെയ്യുന്നത്‌. മോഹന്‍ലാല്‍ നായകനായി എത്തിയ ഭഗവാന്‍ എന്ന ചിത്രം സംവിധാനം ചെയ്‌തത്‌ പ്രശാന്തായിരുന്നു. പൂര്‍ണമായും യു.കെയില്‍ ചിത്രീകരിക്കുന്ന ബിഗ്‌ ബജറ്റ്‌ ചിത്രമാണ്‌ ശ്രീദേവി ബംഗ്ലാവ്‌. 70 കോടി ബജറ്റിലാണ്‌ ചിത്രം ഒരുങ്ങുന്നത്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഒരു അഡാര്‍ ലവ്‌ എന്ന ചിത്രത്തിലെ ക്യാമറ കൈകാര്യം ചെയ്‌ത സീനു സിദ്ധാര്‍ഥ്‌ ആണ്‌ ശ്രീദേവി ബംഗ്ലാവിന്‌ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്‌. ഏപ്രിലില്‍ ലോകവ്യാപകമായി ചിത്രം റിലീസ്‌ ചെയ്യുമെന്നുമാണ്‌ റിപ്പോര്‍ട്ടുകള്‍. അതേസമയം പ്രിയയുടെ ആദ്യ ചിത്രമായ അഡാര്‍ ലവ്‌ ഫെബ്രുവരി 14 ന്‌ തിയേറ്ററുകളിലെത്തും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക