Image

പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 29: സാംസി കൊടുമണ്‍)

Published on 14 January, 2019
പ്രവാസികളുടെ ഒന്നാം പുസ്തകം (നോവല്‍ 29: സാംസി കൊടുമണ്‍)
“”ജിമ്മിക്ക് എങ്ങനെയുണ്ട ്....’’ അവറാച്ചന്‍ പെട്ടെന്നോര്‍ത്തിട്ടെന്നപോലെ ചോദിച്ചു. സാം ഒന്നും പറഞ്ഞില്ല. അയാളുടെ കണ്ണുകള്‍ നിറഞ്ഞു. ആരാണു കൂടുതല്‍ ദുഃഖിതന്‍. “”ഞാന്‍ ഇപ്പോള്‍ അവനെ കാണുന്നില്ല. അതുകൂടി താങ്ങാന്‍ എനിക്കു കഴിയില്ല. പിന്നെ ഇവനെ യാത്രയാക്കണം... ഒത്തിരിയൊത്തിരി പണി കിടക്കുന്നു.’’

അവറാച്ചന്‍ ആനിയുടെ കൈ പിടിച്ചു നടന്നു. നേരം വെളുക്കുന്നതേയുള്ളൂ.

എന്റെ ജിമ്മി എത്ര മിടുക്കനായിരുന്നു. ഇതാ അവന്‍ ചലിക്കാന്‍ കഴിയാത്തവനായി ഇപ്പോള്‍... ഒരു നിമിഷം അടങ്ങിയിരിക്കാത്തവന്‍. മൂന്നാം വയസ്സില്‍ പാര്‍ക്കിലെ സ്ലെയ്ഡറില്‍ വലിഞ്ഞു കയറി ഒരു ജേതാവിനെപ്പോലെ ചിരിക്കുന്നവന്‍.... അവന് അപ്രാപ്യമായതിന്റെ നെറുകയില്‍ ചവിട്ടണം. ഇനി അവന്‍ ഉയരങ്ങളിലേക്ക് എങ്ങനെ കയറും.... എന്റെ മോനെ.... മിനി അവനെ തൊട്ടു. മാതൃത്വത്തിന്റെ മുറിയാത്ത പ്രവാഹം അവനിലേക്ക് പ്രവഹിച്ചു. അവന്‍ കൈ ഒന്നു ചലിപ്പിച്ചോ.... കണ്ണുകള്‍ തുറക്കാന്‍ ശ്രമിക്കുന്നുവല്ലോ.... എന്റെ മോനേ.... ഉണരൂ.... എഴുന്നേല്‍ക്കൂ. മമ്മിയുടെ കൈ പിടിച്ചോ.....

പെട്ടെന്ന് മോണിറ്ററില്‍ അവന്റെ ഹാര്‍ട്ട് ബീറ്റില്‍ വേരിയേഷന്‍... അതു വല്ലാതെ തുടിക്കുന്നു. വരകള്‍ വളരെ വേഗത്തില്‍... ഒരു ഗ്രാഫ് പേപ്പറിലെ കീഴ് മേലുള്ള കണ്ണികളെ ബന്ധിപ്പിക്കുന്നു. പിന്നെ നേര്‍ത്ത് നേര്‍രേഖയില്‍. അമ്മയുടെ സാമീപ്യം അവന്‍ അറിയുകയാകാം... നേഴ്‌സ് വന്നു. അവര്‍ ഡോക്ടറെ വിളിച്ചു.

“”ഹി ഈസ് കമിങ്ങ് ബാക്ക്... മേ ബി ഫീല്‍ ദ പെയിന്‍...’’ ഡോക്ടര്‍ പെയിന്‍ മെഡിക്കേഷന്‍ ഐവിയില്‍ കൊടുക്കാന്‍ പറഞ്ഞ് പോകുമ്പോള്‍ കൂട്ടിച്ചേര്‍ത്തു. “”ഹി ഈസ് ഫൈന്‍... നിങ്ങള്‍ റിലാക്‌സ് ചെയ്യൂ.....’’

മിനി കസേരയില്‍ ജിമ്മിയുടെ ഹൃദയത്തിലേക്ക് നോക്കി ഇരുന്നു. നേഴ്‌സ് ഒരു കസേരകൂടി കൊണ്ട ുവന്നു കൊടുത്തു. സാം കസേരയില്‍ പുറത്തേക്ക് നോക്കി ഇരുന്നു. “”ഓരോ ചൂടു കാപ്പി....’’ മലയാളിയായ നേഴ്‌സ് ചോദിച്ചു. മിനി വേണ്ടെ ന്നു പറഞ്ഞു. സാമിനൊരു കാപ്പി ആവശ്യമായിരുന്നു. നേഴ്‌സ് രണ്ട ു കാപ്പിയുമായി വന്നു. സേവനത്തിന്റെ കൈത്തിരികള്‍... അവരുടെ വളര്‍ന്നു വരുന്ന മക്കളെ അവര്‍ ജിമ്മിയില്‍ കാണുകയായിരിക്കാം. ഇവിടെ ഓരോ മലയാളിയും കടന്നുപോകേണ്ട കുരിശിന്റെ വഴികള്‍ അവരും നോക്കി കാണട്ടെ....

സാം ഒരു പകല്‍ പിറക്കുന്നതും നോക്കി ഇരുന്നു. ജനല്‍ സൂര്യന്‍ ഉദിക്കുന്ന ദിക്കിലേക്കായിരുന്നു. ആകാശത്തിന്റെ അടിവാരത്തില്‍, ഒരു പ്രസവം നടക്കുന്നു. പ്രകൃതിയുടെ ഉപസ്ഥം പൊട്ടി ചോര.... ഒരു കുഞ്ഞു സൂര്യന്‍ പിറന്നു. സാം മനസ്സിനെ കഴിവതും ജിമ്മിയില്‍ നിന്നും പിടിച്ചകത്താന്‍ ശ്രമിക്കുകയായിരുന്നു. പക്ഷേ മനസ്സ് വീണ്ട ും അവനില്‍ വന്നു നില്‍ക്കുന്നു. തരിപ്പണമായ കാര്‍, ഇന്‍ഷുറന്‍സ്, ബെന്നിന്റെ ജീവന്റെ വില... ഇന്‍ഷുറന്‍സ് കൊണ്ട ുമാത്രം മതിയാകുമോ.... അവര്‍ക്ക് നഷ്ട പരിഹാരത്തിനായി ഭസൂ’ ചെയ്യുവാനുള്ള അവകാശമുണ്ട ്. അവര്‍ എന്തു വില ചോദിച്ചാലും കൊടുക്കണം. കാലുകള്‍ നഷ്ടപ്പെട്ട എന്റെ ജിമ്മിയെ ഞാന്‍ ഇനി എന്തു ചെയ്യും. വീടു കൂടി നഷ്ടപ്പെട്ടാല്‍... ഒക്കെയും വരുംപോലെ വരട്ടെ.... എല്ലാത്തിനും ഓരോ കാലം ഉണ്ട ്. വിതയ്ക്കാനൊരു കാലം, കൊയ്യാനൊരു കാലം. ഇത് കൊയ്ത്തുകാലമാ....

മിനി മോനെ നോക്കി നോക്കി ഇരുന്ന് കണ്ണുകള്‍ മയക്കത്തിലേക്ക് വഴുതുന്നു. മുമ്പെങ്ങുമില്ലാത്ത ഒരനുകമ്പ അവളോട്. എല്ലാത്തിനും പരസ്പരം കുറ്റപ്പെടുത്തുന്ന രണ്ട ുപേര്‍ ചേര്‍ന്ന് രമ്യതയിലായതുപോലെ.... ഉള്ളിലെ ഞാന്‍ എന്ന ഭാവം പ്രളയത്തില്‍ ഒലിച്ചു പോയപോലെ... അഹന്തയും പകയും ആരെയും എങ്ങും കൊണ്ടെ ത്തിക്കുന്നില്ല.

സാം കസേര മിനിയോട് ചേര്‍ത്തിട്ട് ഒരു സംരക്ഷകനെപ്പോലെ അവളെ താങ്ങി. “”ഉറങ്ങിക്കോളൂ.... ഞാന്‍ ഉണര്‍ന്നിരിക്കാം.’’

മിനി സാമിനെ ദയനീയമായി നോക്കി. അയാളുടെ ശബ്ദത്തിലെ ആര്‍ദ്രത തിരിച്ചറിഞ്ഞിട്ടെന്നപോലെ. അവള്‍ ചോദിച്ചു.

“”ഞാനാണോ ഇതിനൊക്കെ കാരണം.....’’ അവള്‍ കോടതിയുടെ അവസാന വിധിക്കെന്നപോലെ സാമിനെ നോക്കി.

“”അല്ല.... ഇതൊക്കെയും സംഭവിക്കേണ്ട താണ്. ആദിയില്‍ വചനമുണ്ട ായി.... വചനം നമ്മെ നയിക്കുന്നു....’’ മിനി ഒന്നും പറയാതെ കേട്ടതിന്റെ പൊരുള്‍ തിരിച്ചറിയാതെ തല കസേരയിലേക്ക് ചാരി കണ്ണടച്ചിരുന്നു.

ജിമ്മി കട്ടിലില്‍ ഒന്നനങ്ങി. സാം എഴുന്നേറ്റ് അവന്റെ മേല്‍ കുനിഞ്ഞു നോക്കി. പണ്ട ് ക്രിബ്ബില്‍ കൈകാലിട്ടടിച്ച് കളിക്കുന്ന ജിമ്മിയെ നോക്കി നിന്നപോലെ. ഇപ്പോഴവനു കാലുകളില്ല.... അവന്റെ കൈകള്‍ ട്യൂബുകളാല്‍ ബന്ധിതമാണ്. ഇടതു കൈയ്യിലെ ട്യൂബില്‍ക്കൂടി ഏതോ അജ്ഞാതന്റെ രക്തം അവന്റെ ധമനികളിലേക്ക് പ്രവേശിക്കുന്നു. അവന്റെ രക്തത്തില്‍ ഇപ്പോള്‍ കലര്‍പ്പാണ്. അവനിനി തന്റേതു മാത്രമല്ല.... മറ്റാര്‍ക്കൊക്കെയോ അവന്റെ രക്തത്തില്‍ അവകാശം.... അവന്റെ അനേകം കുസൃതികളും എടുത്തു ചാട്ടങ്ങളും അവനെ എവിടെ കൊണ്ടെ ത്തിച്ചു. അവന്റെ ഈ പതനത്തില്‍ താനും പങ്കാളിയല്ലേ.... സ്‌നേഹം അവനെ അറിയിച്ചില്ല. എപ്പോഴും കുറ്റപ്പെടുത്തല്‍... അവന്‍ തെറ്റുകള്‍ തിരിച്ചറിയണമെന്നേ ആഗ്രഹിച്ചുള്ളൂ. അമ്മയുടെ സ്‌നേഹവും ഉപദേശവും നേര്‍വരകളാകുമെന്ന വിചാരത്താല്‍ അവളെ ഉപദേശകയായി കാണാന്‍ ആഗ്രഹിച്ചു. അവള്‍ തിരിച്ചറിഞ്ഞില്ല. പകരം പുതു വ്യാഖ്യാനങ്ങളും കുറ്റപ്പെടുത്തലുകളുമായിരുന്നു. അവള്‍ അങ്ങനെയാണു പ്രതിരോധിച്ചത്. “”ആദ്യം സ്വയം നന്നാവാന്‍ നോക്ക് അപ്പോള്‍ പിള്ളാരും നന്നായിക്കോളും. ശരിയാണ് സ്വന്തം കണ്ണിലെ കോല്‍...., മറ്റുള്ളവരുടെ കണ്ണിലെ കരടല്ലേയുള്ളൂ. പക്ഷേ, അവന്‍ അപരന്‍ ആയിരുന്നില്ലല്ലോ.... എന്റെ രക്തത്തിന്റെയും മാംസത്തിന്റെയും ഭാഗം. അവനില്ലാതെ ഞാന്‍ ഇല്ലല്ലോ.... അവനില്‍ക്കൂടി അല്ലെ ഞാന്‍ സന്തതി പരമ്പരകളുടെ കണ്ണിയില്‍ ചേര്‍ക്കപ്പെടുന്നത്.’’

ജിമ്മി കണ്ണുകള്‍ ആയാസപ്പെട്ട് തുറക്കാന്‍ ശ്രമിക്കുന്നു. അവന്റെ ചുണ്ട ുകള്‍ വിറയ്ക്കുന്നു. അവന്‍ ഡാഡി എന്നു വിളിച്ചുവോ.... അവന്റെ ഉള്ളില്‍ എപ്പോഴും ഡാഡി ഉണ്ട ായിരുന്നു. ഞാന്‍ നിന്നും, നീ എന്നിലും വസിക്കുന്നതുപോലെ. അവന്‍ തല തിരിക്കുന്നു. കൈ കുടയുന്നു. സാം മിനിയെ വിളിച്ചു. അവര്‍ അവന്റെ രണ്ട ു കൈകളിലും ബലമായി പിടിച്ചു. നേഴ്‌സിനായി ബെല്‍ അമര്‍ത്തി. നേഴ്‌സ് ഒരു ചെറു പുഞ്ചിരിയോടെ പറഞ്ഞു. ഇനി പേടിക്കാനില്ല. അവള്‍ ഡോക്ടര്‍ക്ക് പേജ് ചെയ്തു. ജിമ്മി ചുറ്റും നിന്നവരെ പകച്ചു നോക്കി. അവന്‍ ഓരോരുത്തരെയും തിരിച്ചറിയാന്‍ ശ്രമിക്കയാണ്. അവന്‍ മമ്മിയെ വിളിച്ചു. ആദ്യമായി കുഞ്ഞ് വായ് തുറന്ന് “”അമ്മേ’’ എന്നു വിളിച്ചപോലെ മിനിക്കു തോന്നി. അവന്‍ ഡാഡിയുടെ കണ്ണുകളിലേക്കു നോക്കി. വിചാരണയ്ക്കായി അവന്‍ തന്റെ മുന്നില്‍ നില്‍ക്കുന്നതുപോലെ. അവനില്‍ കുറ്റബോധം കാണും. അവന്‍ നോട്ടം മാറ്റി. അവന്‍ എവിടെയാണെന്നു തിരിച്ചറിയുകയായിരുന്നു. കാറും, തന്നെ ചെയ്‌സ് ചെയ്ത വാനും ഒപ്പമുണ്ട ായിരുന്ന ബെന്നും. മുന്നിലെ മരവും, ബെന്നിന്റെ ഭീതി പൂണ്ട അലര്‍ച്ചയുമൊക്കെ അവന്‍ ഓര്‍ത്തു. ബെ....ന്‍.... അവന്‍ അവ്യക്തമായി ചുണ്ട ുകള്‍ അനക്കി.

“”അപ്പുറത്തെ മുറിയില്‍, കുഴപ്പമില്ല....’’ സാം പറഞ്ഞു. മിനി സാമിനെ നോക്കി. ബെന്‍ തണുത്ത് വിറങ്ങലിച്ച് മൃതന്മാര്‍ക്കൊപ്പം ജഡമായി, പേരില്ലാത്തവനായ കാര്യം ഇപ്പോള്‍ അവന്‍ അറിയേണ്ട . അവറാച്ചനും, ആനിയും ഇപ്പോള്‍ ബെന്നിന്റെ ഒരു ഫോണ്‍ കോളിനായി കാക്കുകയാണോ.... അവന്‍ എണീറ്റ് ഡാഡി എന്ന് ഒന്നു വിളിച്ചിരുന്നെങ്കില്‍ എത്ര നന്നായേനേ.... ലാസറിനെ മൂന്നാം ദിവസം ഉയര്‍പ്പിച്ചവനെവിടെ.... ഒരത്ഭുതം.... അവറാച്ചന് ബെന്നിനെ തിരികെ നല്‍കൂ.... ഞങ്ങളെ കുറ്റമുക്തരാക്കൂ..... ഇനി മുക്തിയില്ല. അത്ഭുതങ്ങള്‍ തരേണ്ട വനെ അവര്‍ കൊന്നു. പുതിയ ഒരു രക്ഷകന്‍.... സാം ചിന്തകളില്‍ എവിടെയൊക്കെയോ പറന്നു.

ജോമിയെ ഫോണില്‍ വിളിച്ചു. എടുക്കുന്നില്ല. ഓഫായിരിക്കും. വീട്ടിലെ ഫോണ്‍ മമ്മിയുടെയും ഡാഡിയുടെയും ആണ്. അതവര്‍ എടുക്കാറില്ല. നിരന്തരമായ ശ്രമത്തിനൊടുവില്‍ ജോമി ലൈനില്‍. “”മോനേ....’’ അല്പം വികാരഭരിതന്‍ ആയിരുന്നുവോ...? “”ഞാന്‍ ആശുപത്രിയില്‍ നിന്നാണു വിളിക്കുന്നത്.’’ മറുതലയില്‍ ആകാംക്ഷയുടെയും, ഞടുക്കത്തിന്റെയും ഓളം അറിഞ്ഞില്ല. “”ജിമ്മിക്ക് ഒരാക്‌സിഡന്റ്....ഹി ലോസ്റ്റ് ഹിസ് ബോത്ത് ലെഗ്‌സ്....’’ വിങ്ങിപ്പോയി.

“”വാട്ട്..... ഭ’ അവന്റെ പ്രതികരണത്തില്‍ നിന്നും അവനൊന്നും മനസ്സിലായില്ലെന്നു തോന്നുന്നു. അല്ലെങ്കില്‍ സംഭവം അവനന്യമാണ്. അവന്റെ ഉള്ളിലേക്കതു പ്രവേശിക്കുന്നില്ല. ഈ സംസ്കാരം, ഓരോരുത്തരെയും ഒറ്റപ്പെട്ട ദ്വീപുകളിലെത്തിക്കുന്നു. സെല്‍ഫോണിന്റെ വൈബ്രേറ്റര്‍ തുടര്‍ച്ചയായി തുടിക്കുന്നു. ആരോടും ഒന്നും പറയാനില്ല. അവരവര്‍ക്കു ബോധിച്ചപോലെ കഥകള്‍ ഉണ്ട ാക്കട്ടെ. പണ്ടേ എല്ലാവരും പറയും സാമിന്റെ മക്കള്‍ പിഴയാ....

പറയുന്നവര്‍ പറയട്ടെ.... ഓരോരുത്തരും അവരവരുടെ മനഃസാക്ഷിയുടെ കോടതിയില്‍ വിസ്തരിക്കപ്പെടുമ്പോഴേ സത്യം പൂര്‍ണ്ണമാകൂ. ആരാണു പിഴ അപ്പോള്‍ പറയട്ടെ..... ജിമ്മി പറയും, ഡാഡി.... എനിക്കഭിനയിക്കാനറിയില്ല... ഡാഡി പറയുന്ന, ഈ പള്ളിയില്‍ എല്ലാ ആഴ്ചയിലും പോകുന്ന നല്ല കുട്ടികളുടെ തനി നിറം ആര്‍ക്കും അറിയില്ല. എല്ലാ തിന്മകളുടെയും വിളനിലമാണവര്‍. എനിക്കവരിലൊരാളാകാന്‍ വയ്യ. ശരിയാണ്. നീ നിന്നെപ്പോലെ ആയാല്‍ മതി. ലോകത്തുള്ള എല്ലാവരുടെയും പ്രശ്‌നങ്ങള്‍ നിന്നെത്തേടിയെത്തുന്നു. നീ അതിലൊക്കെ ഇടപെടുന്നു. നീ പിഴയാകുന്നു. എനിക്കറിയാം നിന്റെ ഉള്ള്.

മിനി ജിമ്മിയുടെ മുഖം നനഞ്ഞ തുണികൊണ്ട ് തുടച്ചു. ഉണങ്ങിയ രക്തക്കറകളും, വേദനയുടെ പീളകളും അവള്‍ തുടച്ചു മാറ്റുകയാണ്. അവളുടെ കണ്ണുകള്‍ കുതിര്‍ന്ന നിലംപോലെ.... അവളും കരയട്ടെ....

“”മമ്മി.... എന്റെ വലത്തേക്കാലിന്റെ വെള്ള ചൊറിയുന്നു. സ്ക്രാച്ച്.’’ അവന്‍ കാലുകള്‍ അനക്കാന്‍ ശ്രമിക്കുന്നു. ആനി വല്ലാതെ വിങ്ങി.... അവള്‍ മുഖം തിരിച്ച് കണ്ണീരൊപ്പി. അവന്റെ നെറുകയില്‍ ചുംബിച്ചു. മോനേ.... അവള്‍ വിളിച്ചു. അവളുടെ ശബ്ദത്തില്‍, ഒന്നാം നാളില്‍ കൈകളിലെടുത്ത് കവിളില്‍ ചേര്‍ത്തുവെച്ച് വിളിച്ച അതേ വാത്സല്യം തുളുമ്പിയിരുന്നു.

ഇതവന്റെ രണ്ട ാം ജന്മം.... എല്ലാ തിന്മകളെയും ഉപേക്ഷിച്ച് ഉയിര്‍ത്തെഴുന്നേറ്റവന്‍.... ഇനി അവനു തിന്മകളിലേക്കു നടന്നുകയറാന്‍ കാലുകളില്ല എന്ന സത്യം അവന്‍ മെല്ലെ അറിയട്ടെ....

ജോമി കിടക്കപ്പായില്‍ നിന്നും എഴുന്നേറ്റവനെപ്പോലെ.... മുന്നില്‍. ഫോണില്‍ക്കൂടിയുള്ള അവന്റെ നിര്‍മമത മാറിയിരിക്കുന്നു. അവന്‍ ആകെ അങ്കലാപ്പിലായിരുന്നു.

“”ഡാഡി..... മമ്മി.... ജിമ്മി......’’ അവന്‍ ആരെ വിളിക്കണമെന്നറിയാതെ, അസ്വസ്ഥനായി അവിടെ നിന്ന് വട്ടം തിരിയുന്നു. സാം ജിമ്മിയെ ചേര്‍ത്തു പിടിച്ച് തൊട്ടാശ്വസിപ്പിച്ചു.

“”പേടിക്കാനൊന്നുമില്ല.... നൗ ഹി ഈസ് ആള്‍ റൈറ്റ്.....’’

ജോമി കരയുകയാണ്. ജിമ്മിയുടെ മുറിച്ചു മാറ്റപ്പെട്ട കാലുകള്‍ അവനെ നോവിച്ചു. ഒന്നും അറിയുന്നില്ലെന്നും, ശ്രദ്ധിക്കുന്നില്ലെന്നും കരുതുന്ന നമ്മുടെ മക്കള്‍ എല്ലാം അറിയുന്നവര്‍ എന്ന് സാം തിരുത്തി. അവരുടെ ഉള്ളില്‍ കാപട്യം ഇല്ല. ഉള്ളതൊക്കെയും സ്‌നേഹമാണ്. അവരും സ്‌നേഹം കൊതിക്കുന്നു. അവര്‍ അംഗീകരിക്കപ്പെടണം. സാമിനതു തിരിച്ചറിവുകളുടെ കാലം.

“”ഡാഡ്....’’ ജിമ്മി വിളിക്കുകയാണ്.... വീട്ടില്‍ വീല്‍ച്ചെയറില്‍ അവന്റെ നഷ്ടങ്ങളെ തിരിച്ചറിഞ്ഞിട്ട്. “”ഞാന്‍ ഇനി എന്താണ് ചെയ്യേണ്ട ത്....’’ ഒന്നും അറിയാത്ത ഒരു ബാലനാകുകയായിരുന്നു ജിമ്മി. “”പൊരുത്തപ്പെടുക. കാലില്ലാതെ നടക്കാന്‍ പഠിക്കുക. മനസ്സിനെ ധൈര്യപ്പെടുത്തുക. ഞങ്ങള്‍ ഒപ്പം ഉണ്ട ്.’’ പ്രാര്‍ത്ഥന കേള്‍ക്കപ്പെടുമെന്നുറപ്പില്ലാത്ത ഒരു വിശ്വാസിയെപ്പോലെ സാം പറഞ്ഞു. ജിമ്മിയും ഡാഡിയെ വെറുതെ നോക്കിയിരുന്നു.

മിനി ആരോടും മിണ്ട ാട്ടമില്ലാതെ അവളുടെ ലോകത്തിലേക്ക് ചുരുങ്ങിയിരിക്കുന്നു. അവളില്‍ നിന്നും എന്തോ ഒഴിഞ്ഞു പോയപോലെ. ചേച്ചിയെപ്പോലും വിളിക്കാറില്ല. വീല്‍ ചെയറില്‍ വിഷണ്ണനായിരിക്കുന്ന ജിമ്മിയുടെ കണ്ണുകളിലേക്ക് അവള്‍ നോക്കാറില്ല. അവന്റെ എല്ലാ കാര്യങ്ങളും അവള്‍ ചെയ്യുന്നു. “”ഡാഡി ജിമ്മിയെ ബാത്ത് റൂമിലൊന്നു കൊണ്ട ു പോകൂ.’’ മിനി പറയുന്നു. ഇപ്പോള്‍ അവള്‍ക്കും താന്‍ ഡാഡിയാണ്. അവള്‍ സംരക്ഷകന്റെ തണലില്‍ കഴിയാന്‍ കൊതിക്കുംപോലെ. അവളിലെ അവള്‍ നഷ്ടമായിരിക്കുന്നു. ബ്യൂട്ടിപാര്‍ലിലേക്കുള്ള വഴി അവള്‍ മറന്നിരിക്കുന്നു. മുടിയിഴകളില്‍ വെള്ളിത്തിളക്കം. “”നീ ഈ മുടിയെങ്കിലുമൊന്ന് കറുപ്പിക്ക്...’’ അവളെ തിരികെ കൊണ്ട ുവരാനായി സാം ഒരിക്കല്‍ പറഞ്ഞു.

“”എന്തിന്? ആരെ കാണിക്കാന്‍... ഞാന്‍ ഇങ്ങനെയാണ്... എന്നെ ഇങ്ങനെ കണ്ട ാല്‍ മതി...’’ അവളോട് തര്‍ക്കിക്കാന്‍ തോന്നിയില്ല. സഹതാപികളെ അധികം അവള്‍ വീട്ടില്‍ കയറ്റിയില്ല. വിളിക്കുന്നവരോടവള്‍ പറഞ്ഞു. അല്പം തിരിക്കിലാ... വിളിച്ചതില്‍ സന്തോഷം. ഉള്ളില്‍ ചിരിക്കുന്നവരുടെ സഹതാപത്തെ അവള്‍ തിരിച്ചറിഞ്ഞിരുന്നു. ഒരു പ്രദര്‍ശനവസ്തു എന്ന പോലെ ജിമ്മിയെ കണ്ട ിട്ട്, അവര്‍ നാടുനീളെ പറയും.... അവള്‍ക്കിട്ടൊരടികിട്ടിയെന്ന്.... ഇതാണു ലോകം. അവള്‍ ചേട്ടനോട് കയര്‍ത്തു. കടമായി വാങ്ങിയതെല്ലാം ഉടനെ തിരിച്ചു വേണം. തിരികെ കൊടുക്കാന്‍ വേണ്ട ിയല്ലാതെ വാങ്ങിയതിനെ അയാള്‍ അപ്പോഴേ മറന്നിരുന്നു. ഏതു പണം? മിനിയുടെ ഒച്ച ഉയര്‍ന്നു. അവള്‍ മറ്റൊരുവളായി. കാലില്ലാത്ത എന്റെ കുഞ്ഞിന് ഇനി ഞാന്‍ എന്തു കൊടുക്കും. ജിമ്മിയുടെ നഷ്ടപ്പെട്ട കാലുകള്‍ അവളില്‍ ഉണ്ട ാക്കിയ ആഴമേറിയ മുറിവ് അത്ര പെട്ടെന്ന് ഉണങ്ങുകയില്ലെന്ന് സാം അറിഞ്ഞു.

ജീവിതം പ്രവാഹമാണ്. ഒന്നും അടിഞ്ഞുകൂടുന്നില്ല. ഒഴുക്കില്‍ എല്ലാം ഒലിച്ചു പൊയ്‌ക്കൊണ്ടേ യിരിക്കും. സാം ഒഴുക്കിനെ തടയാന്‍ ശക്തിയില്ലാതെ ഒപ്പം കൂടി. ജീവിതം വലിയ ചോദ്യ ചിഹ്നമായി മുന്നില്‍. അതിന്റെ അര്‍ത്ഥം നിരത്തില്‍ തിരഞ്ഞിട്ടു കാര്യമില്ല. നിരത്ത് അര്‍ത്ഥശൂന്യങ്ങളെ പേറുന്നിടമാണ്. ജീവിതത്തിലെ എല്ലാ മാലിന്യങ്ങളും വന്നടിയാനൊരിടം.

അവരവരുടെ സമ്മര്‍ദ്ദങ്ങളെ ഇറക്കിവെക്കാന്‍ ഓരോരുത്തരും അത്താണി തേടുകയാണ്. “”അരമണിക്കൂറായി ബസു കാത്തു നില്‍ക്കുന്നു.... നീ എവിടെയായിരുന്നു...?’’ തടിച്ചു കൊഴുത്തവള്‍ അവളുടെ അമിത ഭാരം ബസ്സിന്റെ ഒന്നാം സീറ്റിലേക്ക് എറിഞ്ഞ് ചോദിക്കുന്നു. ഉത്തരമില്ലാത്ത ഒരു ചോദ്യം കണക്കേ സാം അവളെ അവഗണിച്ചു. അതവളെ കൂടുതല്‍ പ്രകോപിതയാക്കിയിരിക്കുന്നു. അവള്‍ ഒരു തെറിയിലാണ് തുടങ്ങുന്നത്. ഇന്ത്യന്‍സ് എന്ന സാമാന്യ ജനതമുഴുവന്‍ അതില്‍പ്പെടുന്നു. സാമിന് ദേഹമാകെ വിറയ്ക്കുന്നു. അടുത്ത സ്റ്റോപ്പില്‍ ഐ.സി.സി. ബ്രെക്ക് വലിച്ചു. ഈ ബസ്സ് ഔട്ടോഫ് സര്‍വ്വീസാണ്... ആവശ്യമുള്ളവര്‍ വേറെ ബസ്സെടുക്കാന്‍ അറിയിച്ചു. ഇവളെക്കൊണ്ട ിനി ഒരു നിമിഷം ഈ വണ്ട ി ഓടില്ല. കാന്‍സോളിനെ വിളിച്ച് വിവരം പറഞ്ഞു. അവര്‍ പോലീസിനെ വിട്ട് അവളെ ബസ്സില്‍ നിന്നിറക്കാമെന്നറിയിച്ചു. ക്ഷമയ്ക്കും ഒരതിരില്ലേ....?

(തുടരും....)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക