Image

ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് തെളിഞ്ഞു

Published on 14 January, 2019
ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പൊന്നമ്പല മേട്ടില്‍ മകരവിളക്ക്  തെളിഞ്ഞു
ശബരിമല: ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ പൊന്നമ്പല മേട്ടില്‍ മകരവിളക്ക് മൂന്നു തവണ മിന്നി മറഞ്ഞു. മകരവിളക്കും മകര ജ്യോതിയും ദര്‍ശിക്കുന്നതിനായി പതിനായിരക്കണക്കിന് അയ്യപ്പഭക്തരാണ് ഒത്തു ചേര്‍ന്നത്.

പന്തളത്തു നിന്ന് പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര സന്ധ്യയോടെ സന്നിധാനത്തെത്തി. തിരുനടയിലെത്തിയ പേടകങ്ങള്‍ തന്ത്രി കണ്ഠരര് രാജീവര്, മേല്‍ശാന്തി വാസുദേവന്‍ നമ്പൂതിരി എന്നിവര്‍ ഏറ്റുവാങ്ങി. തിരുവാഭരണം ചാര്‍ത്തി ദീപാരാധനക്ക് ശേഷം നട തുറന്ന് നിമിഷങ്ങള്‍ക്കകം അയ്യപ്പ ഭക്തര്‍ക്ക് മകരവിളക്ക് ദര്‍ശിക്കാനായി.

ഈ മാസം 19 വരെ ഭക്തര്‍ക്ക് ദര്‍ശനം നടത്താനാവും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക