Image

വളരുന്ന ക്രൈസ്തവ ഐക്യം

Published on 13 April, 2012
വളരുന്ന ക്രൈസ്തവ ഐക്യം
ഇംഗ്ലണ്ട്: ആംഗ്ലിക്കന്‍ സഭാംഗങ്ങള്‍ കൂട്ടമായി കത്തോലിക്കാ വിശ്വാസം സ്വീകരിച്ചു. ഇംഗ്ലണ്ടിലെ ഡാര്‍ളിങ്ടണ്‍ ആംഗ്ലിക്കന്‍ സമൂഹത്തില്‍നിന്നുമാണ്
60 പേര്‍ ഒരുമിച്ച് ഈസ്റ്റര്‍ ദിനത്തില്‍ ഔദ്യാഗികമായും പരസ്യയമായും കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് വാല്‍ഡിങ്ങാമിലെ കത്തോലിക്കാ ഓര്‍ഡിനറിയേറ്റിലേയ്ക്ക്, സഭാ സമൂഹത്തിലേയ്ക്ക് ചേര്‍ന്നതെന്ന്, സഭാ വക്താവ് അറിയിച്ചു.

തന്‍റെ പീഡാനുഭവ രാത്രിയില്‍ ശിഷ്യന്മാരുടെ ഐക്യത്തിനായി പ്രാര്‍ത്ഥിച്ച ക്രിസ്തുവിനോടൊപ്പം വിശ്വാസത്തിലുള്ള പുതിയ കാല്‍വയ്പാണിതെന്ന്, ആംഗ്ലിക്കന്‍ സമൂഹത്തെ കത്തോലിക്കാ സമൂഹത്തിലേയ്ക്കു സ്വീകരിച്ചുകൊണ്ട് വാല്‍ഡിങ്ങാമിലെ ഇടവക വികാരി, മോണ്‍സീഞ്ഞോര്‍ ന്യൂട്ടണ്‍, തന്‍റെ സന്തോഷം പ്രകടമാക്കി.

ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ പുറപ്പെടുവിച്ച അപ്പസ്തോലിക പ്രബോധനം Anglicanorum coetibus അനുസരിച്ച് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചുകൊണ്ട്, എന്നാല്‍ അംഗ്ലിക്കന്‍ ആരാധനക്രിമത്തിലും ശൈലിയിലും വിശ്വാസ സമൂഹത്തെ നയിക്കാന്‍ ആംഗ്ലിക്കന്‍ വൈദികന്‍, ഫാദര്‍ ഐവന്‍ ഗ്രീവ്സിനെ ഓര്‍ഡിനറിയേറ്റിന്‍റെ ഉത്തരവാദിത്വം ഏല്പിക്കുമെന്നും മോണ്‍സീഞ്ഞോര്‍ ന്യൂട്ടണ്‍ ഏപ്രില്‍ 10-ാം തിയതി പുറത്തിറക്കിയ പ്രസ്താവനയില്‍ വെളിപ്പെടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക