Image

കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: രണ്ട് ഇടതുപക്ഷ എംഎല്‍എമാരെ ഒഴിവാക്കി; ഒ രാജഗോപാലിന് ക്ഷണം

Published on 14 January, 2019
കൊല്ലം ബൈപ്പാസ് ഉദ്ഘാടനം: രണ്ട് ഇടതുപക്ഷ എംഎല്‍എമാരെ ഒഴിവാക്കി; ഒ രാജഗോപാലിന് ക്ഷണം

കൊല്ലം ബൈപ്പാസ് ഉദ്ഘാടനത്തില്‍ നിന്ന് സ്ഥലം എംഎല്‍എമാരായ രണ്ടുപേരെ ഒഴിവാക്കി. ഇരവിപുരം, ചവറ എം എല്‍ എ മാരെയാണ് ഒഴിവാക്കിയത്. ഇടതുപക്ഷ എംഎല്‍എയായ എം നൗഷാദ്, വിജയന്‍പിള്ള, എന്നിവരെയാണ് ഒഴിവാക്കിയത്.

അതേസമയം സ്ഥലം എം എല്‍ എ അല്ലാത്ത ഒ രാജഗോപാലിന് ക്ഷണം നല്‍കിയിട്ടുണ്ട്. കൊല്ലം എം എല്‍ എ യായ മുകേഷിനേയും ക്ഷണിച്ചിട്ടുണ്ട്. എം പിമാരായ എന്‍ കെ പ്രേമചന്ദ്രന്‍, കെ സോമപ്രസാദ്, സുരേഷ് ഗോപി, വി മുരളീധരന്‍ എന്നിവരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി  വൈകുന്നേരമാണ് കൊല്ലം ബൈപ്പാസ് ജനങ്ങള്‍ക്കായി തുറന്നുകൊടുക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക