Image

കൊച്ചിയുടെ നിരത്തിലേക്ക് വൈദ്യുത ബസുകള്‍ എത്തി

Published on 14 January, 2019
കൊച്ചിയുടെ നിരത്തിലേക്ക് വൈദ്യുത ബസുകള്‍ എത്തി
കൊച്ചി നഗരത്തിന്റെ നിരത്തിലേക്ക് വൈദ്യുത ബസുകള്‍ എത്തി. ബസുകള്‍ എത്തിക്കഴിഞ്ഞാല്‍ കൊച്ചി ഇ-ബസ് ലിമിറ്റഡ് എന്ന കൂട്ടായ്മ രൂപവത്കരിക്കും. ഇപ്പോള്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന മെട്രോ ബസ് കമ്ബനികളുടെ കൂട്ടായ്മയാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. കൊച്ചി മെട്രോയുടെ ഭാഗമായി സ്വകാര്യ ബസുകാര്‍ ചേര്‍ന്ന് രൂപവത്കരിച്ച ഏഴ് കമ്ബനികളുണ്ട്. 1,000 ബസുകളാണ് ഇവര്‍ക്ക് കീഴിലുള്ളത്. ഇവരെല്ലാം വൈദ്യുത ബസ് എന്ന ആശയത്തെ പിന്താങ്ങുന്നുണ്ടെന്ന് ബസ് കൂട്ടായ്മകളിലൊന്നായ കൊച്ചി വീല്‍സ് യുണൈറ്റഡിന്റെ പ്രതിനിധി കെ.എം. നവാസ് അറിയിച്ചു. കൊച്ചി ഇ-ബസ് ലിമിറ്റഡ് രൂപവത്കരണത്തിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക