Image

ഓമനില്‍ മസ്‌കറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു.

ബിജു വെണ്ണിക്കുളം. Published on 15 January, 2019
ഓമനില്‍   മസ്‌കറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു.
മസ്‌കറ്റ്  മസ്‌കറ്റിന്റ ഉത്സവത്തിന് തിരിതെളിഞ്ഞു. 'ഒത്തൊരുമയും സന്തോഷവും' എന്ന തലക്കെട്ടില്‍ നടക്കുന്ന ഫെസ്റ്റിവല്‍ ഫെബ്രുവരി ഒമ്പതിനാണ് അവസാനിക്കുക.

നസീം ഗാര്‍ഡനും, അല്‍ അമിറാത്ത് പാര്‍ക്കുമാണ് മസ്‌കത്ത് ഫെസ്റ്റിവലിന്റെ മുഖ്യ വേദികള്‍. വൈകീട്ട് നാലു  മുതലാകും വേദികളിലേക്കുള്ള പ്രവേശനം. 

സാധാരണ ദിവസങ്ങളില്‍ രാത്രി 11നാണ് ഫെസ്റ്റിവല്‍ അവസാനിക്കുന്നത്. വാരാന്ത്യ ദിവസങ്ങളില്‍ രാത്രി 12 വരെ ഉത്സവ വേദികള്‍ സജീവമായിരിക്കും. മുതിര്‍ന്നവര്‍ക്ക് 200 ബൈസയും കുട്ടികള്‍ക്ക് 100 ബൈസയുമാണ് പ്രവേശന ഫീസ്. 

ഒമാന്‍ ഒാേട്ടാമൊബൈല്‍ അസോസിയേഷന്‍ മൈതാനി, റോയല്‍ ഓപെറ ഹൗസ്, ഖുറം സിറ്റി ആംഫി തിയറ്റര്‍ എന്നിവിടങ്ങളിലും പരിപാടികള്‍ നടക്കും. അമിറാത്ത് പാര്‍ക്കില്‍ വാണിജ്യമേള, അമ്യൂസ്‌മെന്റ് പാര്‍ക്ക്, ഗെയിംസ്, സ്‌റ്റേജ് പരിപാടികള്‍, സംഗീത പരിപാടികള്‍ തുടങ്ങിയ പരിപാടികള്‍ നടക്കും.



ഓമനില്‍   മസ്‌കറ്റ് ഫെസ്റ്റിവല്‍ ആരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക