Image

കനകദുര്‍ഗയും ഭര്‍തൃമാതാവും തമ്മില്‍ അടിപിടി; ഇരുവരും ആശുപത്രിയില്‍

Published on 15 January, 2019
കനകദുര്‍ഗയും ഭര്‍തൃമാതാവും തമ്മില്‍ അടിപിടി; ഇരുവരും ആശുപത്രിയില്‍


മലപ്പുറം: ശബരിമല ദര്‍ശനം കഴിഞ്ഞ്‌ വീട്ടിലെത്തിയ കനകദുര്‍ഗക്ക്‌ മര്‍ദനം. പുലര്‍ച്ചെ വീട്ടിലെത്തിയ കനകദുര്‍ഗയെ ഭര്‍ത്താവിന്റെ അമ്മ പട്ടിക കൊണ്ട്‌ തലക്കടിക്കുകയായിരുന്നു.

സുരക്ഷയൊരുക്കാന്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ്‌ കനകദുര്‍ഗയെ പെരിന്തല്‍മണ്ണ താലൂക്ക്‌ ആശുപത്രിയിയിലേക്ക്‌ മാറ്റി.
സിവില്‍ സപ്ലൈസ്‌ ഉദ്യോഗസ്ഥയായ കനക ദുര്‍ഗയുടെ അവധി കാലാവധി ഇന്ന്‌ അവസാനിക്കുന്നതിനാലാണ്‌ പുലര്‍ച്ചയോടെ വീട്ടിലെത്തിയത്‌.

ഏഴ്‌മണിക്കാണ്‌ തര്‍ക്കത്തെ തുടര്‍ന്ന്‌ കനകദുര്‍ഗ്ഗക്ക്‌ മര്‍ദ്ദനമേല്‍ക്കുന്നത്‌.
അതേസമയം ഭര്‍ത്താവിന്റെ അമ്മയെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്‌. അടിയേറ്റ കനക ദുര്‍ഗ്ഗ ഭര്‍തൃമാതാവിനെ തിരിച്ച്‌ മര്‍ദ്ദിച്ചെന്നാണ്‌ ഇവരുടെ ആരോപണം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക