Image

ജൂലിയന്‍ കാസ്‌ട്രോ, എലിസബെത്ത് വാറന്‍, തുള്‍സി ഗബാര്‍ഡ്; മൂന്ന് പേര്‍ ബാലറ്റുകളില്‍ (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 15 January, 2019
ജൂലിയന്‍ കാസ്‌ട്രോ, എലിസബെത്ത് വാറന്‍, തുള്‍സി ഗബാര്‍ഡ്;   മൂന്ന് പേര്‍  ബാലറ്റുകളില്‍ (ഏബ്രഹാം തോമസ്)
സാന്‍ അന്റോണിയോ: ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ആദ്യം മുന്നോട്ടെത്തി പ്രവര്‍ത്തനം ആരംഭിക്കുന്ന മൂന്ന് പേരില്‍ ഒരാള്‍ക്കാണ് സാധാരണ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുവാന്‍ പാര്‍ട്ടി ടിക്കറ്റ് നല്‍കുക എന്ന് ചില നിരീക്ഷകര്‍ ചരിത്രം പരിശോധിച്ച് അവകാശപ്പെടുന്നു. പാര്‍ട്ടിയുടെ ടിക്കറ്റ് ലഭിക്കുന്നതിന് വേണ്ടി മൂന്നു പേര്‍ ഇതിനകം രംഗത്തെത്തി കഴിഞ്ഞു.

ടെക്‌സസിലെ സാന്‍ അന്റോണിയോ മേയറായിരുന്ന ജൂലിയന്‍ കാസ്‌ട്രോ, മാസച്യൂസറ്റ്‌സ് സെനറ്റര്‍ എലിസബെത്ത് വാറന്‍, ഹവായില്‍ നിന്നുള്ള ജനപ്രതിനിധി തുള്‍സി ഗബാര്‍ഡ് എന്നിവരാണ് ഡമോക്രാറ്റിക് ടിക്കറ്റ് കാംക്ഷികള്‍. 2020 മാര്‍ച്ച് അഞ്ചിനാണ് ആദ്യത്തെ സുപ്രധാന പ്രൈമറികള്‍ നടക്കുക (ഈ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ ആദ്യ സൂപ്പര്‍ ട്യൂസ് ഡേ അന്നായിരിക്കും). ടെക്‌സസ്, കലിഫോര്‍ണിയ ഉള്‍പ്പെടെ ചില വലിയ സംസ്ഥാനങ്ങളിലെ പ്രൈമറികള്‍ അന്ന് നടക്കും.

2012 ലെ ഡമോക്രാറ്റിക് കണ്‍വന്‍ഷനില്‍ കീനോട്ട് സ്പീച്ച് നടത്തിയത് മുതല്‍ കാസ്‌ട്രോ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും എന്ന് പ്രതീക്ഷ ഉയര്‍ന്നതാണ്. പ്രസിഡന്റ് ബറാക്ക് ഒബാമ ഒരു കീനോട്ട് സ്പീച്ചിലൂടെയാണ് വളരെ പെട്ടെന്ന് ഉയര്‍ന്ന് വന്ന് ഡമോക്രാറ്റിക് പാര്‍ട്ടിയുടെ നോമിനേഷന്‍ നേടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എന്നാല്‍ കാസ്‌ട്രോയ്ക്ക് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല. ചില സമവാക്യങ്ങള്‍ നഷ്ടമായതിനാല്‍ 2016 ല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയാവാന്‍ ഡമോക്രാറ്റിക് പാര്‍ട്ടി ടിക്കറ്റ് നല്‍കിയില്ല.

2012 മുതല്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികളാകും എന്നു കേള്‍ക്കുന്ന പേരുകളാണ് സെനറ്റര്‍മാരായ എലിസബെത്ത് വാറന്‍, കമലാ ഹാരിസ് (കലിഫോര്‍ണിയ), കോറി ബുക്കര്‍, മുന്‍ വൈസ് പ്രസിഡന്റ് ജോബൈഡന്‍, വെര്‍മോണ്ട് സെനറ്റര്‍ ബേണി സാന്‍ഡേഴ്‌സ് എന്നിവര്‍. ഇവര്‍ കാസ്‌ട്രോയെ മറികടന്ന് മുന്നിലെത്തുകയും ചെയ്തു.
ഇപ്പോള്‍ രംഗത്തെത്തുമ്പോഴും ജനപ്രതിനിധി ബീറ്റോ ഒ റൗര്‍കിയില്‍ നിന്ന് ടെക്‌സസില്‍ തന്നെ ശക്തമായ പ്രതിരോധം നേരിടേണ്ടതുണ്ട്. ഒ റൗര്‍കിക്ക് ഉയര്‍ന്ന സാമ്പത്തിക ഭദ്രതയുണ്ട്. കാസ്‌ട്രോ ഫണ്ട് റെയ്‌സിങ് ആരംഭിച്ചിട്ടേയുള്ളൂ.

2020 പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണം കാസ്‌ട്രോ സാന്‍ അന്റോണിയോ വില്‍ സ്വന്തം നഗരവാസികളായ ആയിരം അനുയായികളുടെ സാന്നിദ്ധ്യത്തില്‍ ആരംഭിച്ചു. സാന്‍ അന്റോണിയോ മേയറായിരുന്ന കാസ്‌ട്രോ ഒബാമ ഭരണത്തില്‍ ഹൗസിങ് ആന്‍ഡ് അര്‍ബന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലവനായും സേവനം അനുഷ്ഠിച്ചു. ഭരണ സ്തംഭനത്തെക്കുറിച്ച് പറയാതെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് അതിന്റെ പിന്നിലുള്ള ഉദ്ദേശമാണ് കാസ്‌ട്രോ വിമര്‍ശന വിധേയമാക്കിയത്. നമ്മുടെ മഹത്തായ രാഷ്ട്രത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടു. ഇത് നേതൃത്വം നേരിടുന്ന പ്രതിസന്ധിയാണെന്ന് പറഞ്ഞു.

കാസ്‌ട്രോയെ പോലെ കമ്മ്യൂണിറ്റി (ജൂനിയര്‍) കോളേജ് വിദ്യാഭ്യാസം സൗജന്യമാക്കണമെന്ന് വാറനും ആവശ്യപ്പെടുന്നു. മാന്‍ചെസ്റ്റര്‍ കമ്യൂണിറ്റി കോളജില്‍ 450 അനുയായികളെ അഭിസംബോധന ചെയ്താണ് വാറന്‍ തന്റെ പ്രചരണം ആരംഭിച്ചത്. ഏറ്റവുമാദ്യം പ്രൈമറി നടക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നായ ന്യൂഹാംപ് ഷെയര്‍ സംസ്ഥാനത്തിലാണ് മാന്‍ചെസ്റ്റര്‍. സമ്പന്നരും ഉന്നത ബന്ധമുള്ളവരുമായവരെ വിമര്‍ശിക്കുകയും സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവര്‍ക്കും ഇടത്തരക്കാര്‍ക്കും പ്രയോജനകരമായ നിയമപരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്നും വാറന്‍ പറഞ്ഞു. 

കൈക്കൂലിക്കെതിരെ താന്‍ കൊണ്ടു വന്ന നിയമ നിര്‍മ്മാണത്തെക്കുറിച്ച് എടുത്തു പറഞ്ഞു. ഹെല്‍ത്ത് കെയറിനും വിദ്യാഭ്യാസ കടം ഇളവ് ചെയ്യുന്നതിനും മിനിമം വേതനം ഉയര്‍ത്തുന്നതിനും നിയമ നിര്‍മ്മാണം ആവശ്യപ്പെടുകയും ചെയ്തു. ഫെഡറല്‍  ഭാഗിക ഭരണ സ്തംഭനത്തിന് അന്ത്യം ഉണ്ടാവണം, ഡമോക്രാറ്റുകള്‍ തങ്ങള്‍ പരാജയപ്പെടുത്തേണ്ട പ്രസിഡന്റ് ട്രംപിനെതിരെ സംസാരിക്കുന്നതിന് പകരം ക്രിയാത്മകവും വ്യക്തവുമായ കാഴ്ചപ്പാടുകളെക്കുറിച്ച് കൂടുതല്‍ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അഭിപ്രായപ്പെട്ടു. പ്രസിഡന്‍ഷ്യല്‍ എക്‌സ്‌പ്ലൊറേറ്ററി കമ്മിറ്റി രൂപീകരിച്ചതിനുശേഷം ആദ്യമായി ന്യൂഹാംപ്‌ഷെയര്‍ സന്ദര്‍ശിക്കുകയായിരുന്നു വാറന്‍

ജനപ്രതിനിധി തുള്‍സി ഗബാര്‍ഡ് 2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് അറിയിച്ചു. ഈയാഴ്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. 37 കാരിയും ഹിന്ദുമത വംശജയുമായ ഇവര്‍ ഇറാഖ് യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. അമേരിക്കന്‍ കോണ്‍ഗ്രസില്‍ യുഎസ് ഭരണപ്രദേശമായ സമോയില്‍ ജനിച്ച ഒരംഗം എത്തുന്നത് ഇതാദ്യമാണ്. അവര്‍ ഇതിനകം തന്നെ ആദ്യം പ്രൈമറികള്‍ നടക്കുന്ന ന്യൂ ഹാംപ്‌ഷെയറും അയോവയും സന്ദര്‍ശിച്ചു കഴിഞ്ഞു.

ഗബാര്‍ഡിന്റെ സ്ഥാനാര്‍ത്ഥിത്വം വിവാദം സൃഷ്ടിച്ചേക്കാം. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ആര് എത്ര ദൂരം മുന്നോട്ട് പോകും എന്ന് പറയാനാവില്ല. പ്രൈമറികള്‍ തുടങ്ങുന്നതിന് മുമ്പോ പ്രൈമറികള്‍ക്കിടയിലോ ചിലര്‍  പിന്മാറിയേക്കാം. ഇല്ലെങ്കില്‍ 2008 ല്‍ ഹിലരി ക്ലിന്റണ്‍ ചെയ്തതുപോലെ അവസാന നിമിഷത്തില്‍  പിന്മാറ്റം പ്രഖ്യാപിച്ചു എന്നും വരാം.
Join WhatsApp News
ഇപ്പോള്‍ പിടി കിട്ടിയോ? 2019-01-17 13:35:46
Former Trump lawyer Michael Cohen asserts that he paid a tech firm to rig online polls in Trump's favor during the 2016 campaign "at the direction of and the sole benefit of" Trump.
 ഹൂളിയാനിയും സമ്മതിച്ചു ട്രുംപ് കാമ്പില്‍ ഉള്ളവര്‍ റഷ്യയുമായി ചേര്‍ന്നു ഇലക്ഷന്‍ അട്ടി മറിച്ചു. അതാണ്  ട്രുംപ് സുപ്പോര്റെര്‍ ഇപ്പോള്‍ സിനിമയെ കുറിച്ച് എഴുത്ത് തുടങ്ങിയത്.
ബെല്‍ അടിച്ചിട്ട് ഓടുക 2019-01-17 14:58:46
നാന്‍സി പെലോസിയോടു പ്രതികാരം കാട്ടിയില്ല എങ്കില്‍ ട്രുംപ് അടങ്ങി ഇരിക്കില്ല. പെലോസിയുടെ ഡോര്‍ ബെല്‍ അടിച്ചിട്ട് ഓടാന്‍ പോകുന്ന വഴി ഹൂളിയാനിയെ കണ്ടു. അതിലും ഉഗ്രന്‍ വിഡ്ഢി പണി അങ്ങേര്‍  പതിവുപോലെ പറഞ്ഞു കൊടുത്തു. ഹൌസ് ഓഫ് രേപ്രസേന്റിടീവ് കൂടുമ്പോള്‍ കൂട്ട മണി അടിച്ചിട്ട് ഓടാന്‍ ആണ് പരിപാടി. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക