Image

കൊല്ലം ബൈപാസ് നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

Published on 15 January, 2019
കൊല്ലം ബൈപാസ് നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
കൊല്ലം ബൈപാസ് നാടിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷ പ്രസംഗത്തിനിടെ മുഖ്യമന്ത്രിക്കെതിരെ ശരണംവിളി പ്രതിഷേധം നടന്നു. ഇതിനോട് ഗൗരവത്തിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. എന്തും കാണിക്കാനുള്ള വേദിയാണ് യോഗമെന്ന് കരുതരുതെന്ന് പ്രസംഗത്തിനിടെ മുഖ്യമന്ത്രി പറഞ്ഞു. 
ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രി ജി.സുധാകരന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. 
ഉദ്ഘാടനത്തിന് ശേഷം കൊല്ലം കന്‍റോണ്‍മെന്‍റ് ഗ്രൗണ്ടില്‍ എ.ഡി.എ മഹാസംഗമത്തില്‍ പ്രധാനമന്ത്രി പ്രസംഗിക്കും. തുടര്‍ന്ന് തിരുവനന്തപുരത്തേക്ക് മടങ്ങും. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക