Image

ഷിക്കാഗോ രൂപതയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു

Published on 15 January, 2019
ഷിക്കാഗോ രൂപതയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു
കൊച്ചി: ഷിക്കാഗോ രൂപതയുടെ സ്ഥാപനത്തിനു മുന്പുള്ള ഇടവക കമ്യൂണിറ്റിയുടെ ചരിത്രഗ്രന്ഥം പ്രകാശനം ചെയ്തു. കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടന്ന ചടങ്ങില്‍ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തിസ്ത ദിക്വാത്രോയ്ക്കു നല്കിയാണ് പ്രകാശനം ചെയ്തത്.

ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ബിഷപ് മാര്‍ ജോയി ആലപ്പാട്ട് , ബിഷപ് മാര്‍ ആന്‍റണി കരിയില്‍, റവ.ഡോ. ജോര്‍ജ് മഠത്തിപ്പറമ്പില്‍, റവ.ഡോ. ആന്‍റണി കൊള്ളന്നൂര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ചിക്കാഗോയിലെ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ വളര്‍ച്ചയും അംഗങ്ങളുടെ സഹായവും ത്യാഗവുമാണ് ഈ ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
Join WhatsApp News
fr. historian 2019-01-15 12:55:49
ഒരു രൂപതയുടെ പള്ളിയുടെയോ ചരിത്ര ഗ്രന്ഥങ്ങൾ വായിച്ചാൽ സാധാരണ പള്ളി നിർമ്മാണത്തിന്റെ ശിൽപ്പികൾ പുരോഹിതർ മാത്രമായിരിക്കും. അവർ സാധാരണ പള്ളി പണിയുടെ വെട്ടു മേനി തട്ടിയെടുത്തതല്ലാതെ, കുടുംബങ്ങൾ തമ്മിൽ തല്ലു കൂടിപ്പിച്ചതല്ലാതെ കാര്യമായ പങ്കുകൾ ഒന്നും വഹിച്ചിട്ടുണ്ടായിരിക്കില്ല. അമേരിക്കയിലെ ഷിക്കാഗോ രൂപത തന്നെ എടുത്താൽ ആ രൂപത പണി കഴിപ്പിച്ചത് ഇവിടെയുള്ള നേഴ്‌സുമാരുടെ രക്തം വിയർപ്പാക്കിയ പണമെന്നതും വ്യക്തമാണ്. എന്നാൽ ചരിത്രം വരുമ്പോൾ ഈ ഫോട്ടോയിൽ കാണുന്ന പുരോഹിതരെപ്പോലെ കുറെപ്പേരുടെ പേരുകൾ കാണാം. സ്റ്റേജിൽ തന്നെ കയറി നിൽക്കുന്നവരെ ഒന്ന് ശ്രദ്ധിക്കൂ! അവരിൽ പണം മുടക്കിയ കുഞ്ഞാടുകൾ എത്ര? വെറുതെ ചരിത്രത്തിലെ നായകന്മാരായി കുറെ പുരോഹിതരെയും ബിഷപ്പുമാരെയും അവതരിപ്പിക്കാൻ ചരിത്രഗ്രന്ഥങ്ങളും രചിക്കും. നൂറു ശതമാനവും പുരോഹിതരുടെ അസത്യങ്ങളും പൊങ്ങച്ചങ്ങളും മാത്രമേ ഈ ചരിത്ര ഗ്രന്ഥത്തിലും കാണാൻ സാധ്യതയുള്ളു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക