Image

തിരുവനന്തപുരത്ത് 20 ന് അയ്യപ്പഭക്തസംഗമം: 2 ലക്ഷം പേര്‍ പങ്കെടുക്കും

Published on 15 January, 2019
തിരുവനന്തപുരത്ത് 20 ന് അയ്യപ്പഭക്തസംഗമം: 2 ലക്ഷം പേര്‍ പങ്കെടുക്കും
തിരുവനന്തപുരം: ശബരിമല കര്‍മ്മ സമിതിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കും. ജനുവരി 20 നാലു മണിക്ക്് പുത്തരികണ്ടം മൈതാനിയില്‍ നടക്കുന്ന സംഗമത്തില്‍ ആധ്യാത്മികാചാര്യന്മാരും സമൂദായ സംഘടനാ നേതാക്കളും പങ്കെടുക്കും. സംഗമത്തിന്റെ ഭാഗമായി 2 ലക്ഷം പേര്‍ പങ്കെടുക്കുന്ന നാമജപയാത്ര ഉണ്ടാകും. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളാണ് പങ്കെടുക്കുക. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന യാത്രകള്‍ കിഴക്കേകോട്ടയില്‍ സംഗമിക്കും.

സംഗമത്തിന്റെ മുന്നോടിയായി തിരുവനന്തപുരം ജില്ലയിലെ പ്രധാനകേന്ദ്രങ്ങളില്‍ 18 ന് രാവിലെ അയ്യപ്പമണ്ഡപങ്ങള്‍ ഒരുക്കും. മൂന്നു ദിവസവും ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വെച്ച് പൂജയുണ്ടാകും. 18 ന് വൈകിട്ട് നഗരത്തില്‍ വനിതകളുടെ വാഹനപ്രചരണയാത്രയും നടത്തും.

സംഗമത്തിന്റെ സ്വാഗത സംഘം ഓഫീസ് കോട്ടയ്ക്കകം ശ്രീരാമ ആഞ്ജനേയ വേദപാഠശാലയില്‍ റിട്ട. ജില്ലാ ജഡ്ജി എസ്.എസ് വാസന്‍ ഉദ്ഘാടനം ചെയ്തു. ഐഎസ്ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അധ്യക്ഷത വഹിച്ചു. ് മാതാ അമ്യതാനന്ദമയി മഠത്തിലെ സ്വാമി ശിവാമ്യത ചൈതന്യ, കാലടി ബോധാനന്ദാശ്രമത്തിലെ സ്വാമി ഹരിഹരാനന്ദ സരസ്വതി, ശബരിമല മുന്‍ മേല്‍ശാന്തി ഗോശാല വാസുദേവന്‍ നമ്പൂതിരി, ശബരിമല കര്‍മ്മസമിതി ദേശീയസമിതി അംഗം പ്രൊഫ.പി. തങ്കമണി, അയ്യപ്പഭക്ത സംഗമം ജനറല്‍ കണ്‍വീനന്‍ ടി.വി പ്രസാദ് ബാബു, കണ്‍വീനര്‍ ടി ദേവീദാസ് എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരത്ത് 20 ന് അയ്യപ്പഭക്തസംഗമം: 2 ലക്ഷം പേര്‍ പങ്കെടുക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക