Image

പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായി

(ജോര്‍ജ്ജ്ഓലിക്കല്‍) Published on 15 January, 2019
പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായി
ഫിലാഡല്‍ഫിയ: പെന്‍സില്‍വേനിയായിലെ കലാസാംസ്ക്കാരിക സംഘടനയായ പമ്പ മലയാളി അസ്സോസിയേഷന്റെ ക്രിസ്മസ് നവവത്‌സാരാഘോഷവും 2019 ലെ പ്രവര്‍ത്തനങ്ങളുടെ ഉത്ഘാടനവും ജനുവരി12-ന് ശനിയാഴ്ച നോര്‍ത്ത്ഈസ്റ്റ് ഫിലാഡല്‍ഫിയായിലെ അതിഥിറെസ്റ്റോറന്റില്‍ വിവിധ കലാസാംസ്ക്കാരിക പരിപാടികളോടെ
കൊണ്ടാടി.

പമ്പയുടെ ക്രിസ്മസ്സ് നവവത്‌സരാഘോഷങ്ങള്‍ക്ക് 2018-ലെ പ്രസിഡന്റ്‌ജോര്‍ജ്ജ് ഓലിക്കല്‍ തിരികൊളുത്തി.വൈസ് പ്രസിഡന്റ്‌ജോണ്‍ പണിക്കര്‍പുതിയ നേതൃത്വത്തെ പരിചയപ്പെടുത്തി, ഏവരെയുംസ്വാഗതംചെയ്തു. തദവസരത്തില്‍മോഡിജേക്കബിന്റെ നേതൃത്വത്തിലുള്ള പുതിയ ഭരണസമതിചാര്‍ജ്ജെടുത്തു.

2019-ലെ പ്രവര്‍ത്തനങ്ങളുടെഉത്ഘാടനം പ്രസിഡന്റ്‌മോഡിജേക്കബ് നിര്‍വ്വഹിച്ചു. അദ്ധ്യക്ഷ പ്രസംഗത്തില്‍പ്രസിഡന്റ് 2019-ലെ പ്രവര്‍ത്തനങ്ങളുടെരുപരേഖഅവതരിപ്പിച്ചു.വില്‍പ്പത്ര സെമിനാര്‍, വില്‍പ്പത്രംതയ്യാറാക്കല്‍ ക്യാമ്പ്, വൈറ്റ്ഹൗസ്, ക്യപ്പിറ്റോള്‍ഹില്‍ടൂര്‍, മാതൃദിനാഘോഷം, സാഹിത്യസമ്മേളനം, വോട്ടര്‍ രജിസ്സ്റ്ററേഷന്‍ കാമ്പയിന്‍, യൂത്ത്ഗാലഎന്നിവയായിരിക്കും2019-ലെ പ്രധാന പരിപാടികള്‍.ജോര്‍ജ്ജ് ഓലിക്കലിന്റെ നേതൃത്വത്തില്‍ 2018-ല്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു,

പെന്‍സില്‍വേനിയസ്റ്റേറ്റ്‌സെനറ്റര്‍ജോണ്‍ സബറ്റീന മുഖ്യഅതിഥിയായിരുന്നു. പമ്പയുടെ സിവിക് പ്രവര്‍ത്തനങ്ങളെയും, ജീവകാരുണ്യ സന്നദ്ധ പ്രവര്‍ത്തനങ്ങളെയും അഭിനന്ദിച്ചു. ഫിലാഡല്‍ഫിയസിറ്റി കൗണ്‍സില്‍ അറ്റ്‌ലാര്‍ജിലേí് മത്‌സരിക്കുന്ന മെലീസ റോബിന്‍സ് ആശംസകള്‍ നേര്‍ന്നു.

ഫാദര്‍ ഫിലിപ്പ്‌മോഡയില്‍നവവത്‌സരസന്ദേശം നല്‍കി. പോസ്റ്റ്‌മോഡേണ്‍ യുഗത്തിലെമൂല്യശോഷണവും, കുപ്രചരണങ്ങളുംസമൂഹത്തെ എങ്ങനെ ബാധിക്കുന്നുവെന്ന്‌വിശദീകരിച്ചു. ഒന്നിലുംഅന്ധമായി വിശ്വാസമര്‍പ്പിക്കാതെ യാഥാര്‍ത്ഥ്യത്തെ കണ്‍ടെത്താന്‍ ശ്രമിക്കണമെന്ന് പറഞ്ഞു. 2019-ലെ പമ്പയുടെ പുതിയ ഭരണസമതിí്ആശംസകളും നേര്‍ന്നു.

പമ്പ ബില്‍ഡിംഗ് പ്രെജക്ട് ചെയര്‍മാന്‍ അലക്‌സ്‌തോമസ് “”പമ്പവിഷന്‍ 2020'’ പമ്പí് 2020- ല്‍ പുതിയൊരു കമ്മ}ണിറ്റിസെന്റര്‍ എന്ന പ്രമേയംഅവതരിപ്പിച്ചു. ഇതു പ്രാവര്‍ത്തികമാക്കാനുള്ള ശ്രമങ്ങള്‍ ഈ വര്‍ഷംആരംഭിക്കുമെന്നും പറഞ്ഞു.

ട്രൈസ്‌സ്റ്റേറ്റ്‌കേരളഫോറം ചെയര്‍മാന്‍ജോഷികുര്യാക്കോസ്, കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍, സുധ കര്‍ത്ത, പമ്പ ബോര്‍ഡ്ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ അറ്റോര്‍ണി ബാബുവറുഗീസ്
ഒര്‍മ്മ പ്രസിഡന്റ് ജോസ് ആറ്റുപുറംപമ്പ വിമന്‍സ് ഫോറംകോഡിനേറ്റര്‍ അനിത ജോര്‍ജ്ജ്, ലിറ്റററികോഡിനേറ്റര്‍ ജോര്‍ജ്ജു കുട്ടിലൂക്കോസ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു,ജനറല്‍സെക്രട്ടറിസുമോദ് നെല്ലിക്കാലനന്ദി പ്രകാശനം നടത്തി. തുടര്‍ന്നു നടന്ന കലാപരിപാടികള്‍ , സുമോദ് നെല്ലിക്കാല, അനിതജോര്‍ജ്ജ്,മിനി എബിഎന്നിവര്‍ക്രമീകരിച്ചു.

അനൂബ്‌ജേക്കബ്, റ്റിനു ജോണ്‍സണ്‍, സുനില്‍തകടിപറമ്പില്‍ എന്നിവര്‍ ഗാന സന്ധ്യí് നേതൃത്വം നല്‍കി. പമ്പ വിമന്‍സ് ഫോറംഅവതരിച്ച വിവിധ കലാപരിപാടികളും, ഫാമിലിഗെയിംസുംആഘോഷത്തിന് നിറം പകര്‍ന്നു.ഫീലിപ്പോസ് ചെറിയാന്‍, ജേക്കബ് കോര, മാക്‌സ്‌വെല്‍ഗിഫോര്‍ഡ്, തോമസ് പോള്‍, ബോബി ജേക്കബ്, ജോര്‍ജ്ജ് നടവയല്‍, രാജന്‍ സാമുവല്‍ജൂലി ജേക്കബ്, എന്നിവര്‍ ആഘോഷ പരിപാടിള്‍എകോപിപ്പിച്ചു.മിനി എബി, അനിതജോര്‍ജ്ജ് എന്നിവര്‍ എം.സി ആയിരുന്നു.വിഭവ സമൃദ്ധമായ സദ്യയോടെ ക്രിസ്മസ്സ്, പുതുവത്‌സരാഘോഷങ്ങള്‍സമാപിച്ചു..

പമ്പയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാന്‍ താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: മോഡി ജേക്കബ് (പ്രസിഡന്റ്), 215 667 0801, സുമോദ് നെല്ലിക്കാല (ജനറല്‍ സെക്രട്ടറി)267 322 8527215, ജോര്‍ജ്ജ് ഓലിക്കല്‍(ട്രഷറര്‍) 215 873 4365
പമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായിപമ്പയുടെ ക്രിസ്മസ് നവവത്‌സാരാഘോഷവും പ്രവര്‍ത്തനോത്ഘാടനവും വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക