Image

കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി; കോമഡി പറയാതെന്ന് ട്രോളന്‍മാര്‍

Published on 15 January, 2019
കേരളത്തില്‍ ത്രിപുര ആവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി മോദി; കോമഡി പറയാതെന്ന് ട്രോളന്‍മാര്‍
കേരളത്തില്‍ ബിജെപിയുടെ ഏറ്റവും വലിയ എതിരാളികള്‍ സിപിഎം അല്ല. അത് സോഷ്യല്‍ മീഡിയയില്‍ അരങ്ങ് വാഴുന്ന ട്രോളന്‍മാരാണ്. സിനിമ മുതല്‍ രാഷ്ട്രീയം വരെ സകലതിനെയും ട്രോളുന്ന ഈ ട്രോളന്‍മാരുടെ ഇഷ്ട കഥാപാത്രങ്ങളില്‍ ഏറെയും ബിജെപിയിലാണ്. കുമ്മനം രാജശേഖരന്‍റെ പ്രശസ്തമായ മെട്രോ ട്രെയിന്‍ യാത്രയില്‍ നിന്ന് കുമ്മനടി എന്ന പ്രയോഗം തന്നെ സൃഷ്ടിച്ചു ട്രോളന്‍മാര്‍. ശോഭാ സുരേന്ദന്‍ മുതല്‍ അമിത് ഷാ  വരെ ബിജെപിയിലെ ട്രോളന്‍ ഇരകള്‍ നിരവധി. പലപ്പോഴും മോദിക്കും കിട്ടും കണക്കിന്. 
ഇപ്പോഴിതാ കേരളാ സന്ദര്‍ശനത്തില്‍ സിപിഎമ്മിന് നരേന്ദ്രമോദി നല്‍കിയ ഗൗരവത്തിലുള്ള വെല്ലുവിളി അടുത്ത ട്രോളന്‍ സബ്ജക്ടായി മാറുന്നു. ത്രിപുര മോഡലില്‍ കേരളം പിടിക്കുമെന്നാണ് മോദി വെല്ലുവിളിച്ചത്. ത്രിപുരയില്‍ പൂജ്യത്തില്‍ നിന്നാണ് ബിജെപി ഭരണം നേടിയത്. ഇതുപോലെ കേരളത്തിലും ബിജെപി ഭരണം നേടും. കേരളത്തിലെ ജനത ഉണര്‍ന്നിരിക്കുന്നു. അവര്‍ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇടതുപക്ഷത്തിന്‍റെ പരിഹാസം ബിജെപി പ്രവര്‍ത്തകരെ ബാധിക്കില്ലെന്നും കൊല്ലത്ത് എന്‍.ഡിഎ മഹാസമ്മേളനത്തില്‍ പങ്കെടുത്ത് പ്രധാനമന്ത്രി പറഞ്ഞു. 
ഇതിനെയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ട്രോളുന്നത്. ഭരണം പിടിക്കുന്നതൊക്കെ കൊള്ളാം. ത്രിപുരയില്‍ ബിപ്ലവ് കുമാര്‍ എന്ന മണ്ടച്ചാരെ മുഖ്യമന്ത്രിയായി കണ്ടെത്തിയത് പോലെ കേരളത്തില്‍ ആരെ കണ്ടെത്തും. ബിജെപിയില്‍ മണ്ടന്‍മാരുടെ കോമ്പറ്റീഷനാണല്ലോ എന്നാണ് പ്രധാന ട്രോള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക