Image

'ഉടലാഴങ്ങള്‍' (ബിന്ദു ടി ജി)

ബിന്ദു ടി ജി Published on 16 January, 2019
'ഉടലാഴങ്ങള്‍' (ബിന്ദു ടി ജി)
പ്രണയിക്കുമ്പോള്‍ 
ഉടലില്‍ മുറിവേറ്റവളെ 
പ്രണയിക്കണം 
തലയില്‍ ജലകുംഭവുമായി   
അവളിലേക്ക് നടന്നടുക്കണം 
മടിയില്‍ കിടത്തി പുല്‍ത്തൈലം പുരട്ടി 
മുറിവുണക്കണം 
തീര്‍ത്ഥം വറ്റിയ കണ്ണുകളിലേക്ക് 
കറുകത്തുമ്പില്‍ നിന്നും ജലമിറ്റിക്കണം 
മിഴികളില്‍ ഒരു പുഴ തുടങ്ങുന്നത് 
നോക്കി നോക്കി യിരിക്കണം 
പതുക്കെ പതുക്കെ യാ പുഴയെ 
കടലിലേക്ക് കൈ പിടിച്ചു നടത്തണം 
നെഞ്ചിലുണരുന്ന  തീപ്പൊരി 
ഊതിയനക്കി കാട്ടുതീയാക്കണം 
കറുപ്പ് കുടിച്ചു വറ്റിച്ച നിറങ്ങളെല്ലാം ചേര്‍ത്ത് 
നിലാവ് ചമയ്ക്കണം 
അവളുടെ ശിഥില മായ ഹൃദയത്തുണ്ടുകള്‍ 
പെറുക്കിയെടുത്ത് 
ആകാശത്തെ നക്ഷത്ര പൂക്കളാക്കണം 
ഒടുവില്‍ ഇളം ചൂടുള്ള കിടക്കയില്‍ നിന്നും 
സൂര്യവെളിച്ചത്തിലേക്കു മാറ്റിനിര്‍ത്തി 
ഇതാ ഞാന്‍ പ്രണയിച്ച പെണ്ണ് 
എന്ന് കരുത്തുള്ള 
പൗരുഷത്തോടെ  പറയണം 
Join WhatsApp News
Poetry is Cosmic Whisper 2019-01-20 09:37:43
Poetry is the whisper of the Cosmos we can hear when the leaves Dance in the wind.
Create your own garden of Eden.
when you walk inside it is like sleeping embracing your Mother.
so soothing like the Hemlock, the Nectar the gods sip all day
and toss away the empty cups at the annoying humans.
it is therapeutic like crawling back to the Womb.
It is, in fact, the real Paradise
The paradise we return.
The Mother Earth we came.
Every moment i walk through the Garden 
i am calling out to the Mother to take me back.-andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക