Image

തിരിച്ചിറങ്ങുകയാണ്‌, പേടിച്ചിട്ടല്ല, ഇറക്കുകയാണ്‌ ഇവിടുത്തെ ആണധികാര വ്യവസ്ഥിതി'; പോരാട്ടം തുടരും: രേഷ്‌മ നിഷാന്തിന്റെ ഭര്‍ത്താവ്‌

Published on 16 January, 2019
തിരിച്ചിറങ്ങുകയാണ്‌, പേടിച്ചിട്ടല്ല, ഇറക്കുകയാണ്‌ ഇവിടുത്തെ ആണധികാര വ്യവസ്ഥിതി'; പോരാട്ടം തുടരും: രേഷ്‌മ നിഷാന്തിന്റെ ഭര്‍ത്താവ്‌
കണ്ണൂര്‍: ശബരിമല ദര്‍ശനത്തിനായെത്തി പ്രതിഷേധം കാരണം മടങ്ങിപ്പോകേണ്ടി സംഭവത്തില്‍ പ്രതികരണവുമായി രേഷ്‌മ നിഷാന്തിന്റെ ഭര്‍ത്താവ്‌ രംഗത്ത്‌.

ശബരിമലയില്‍ ദര്‍ശനത്തിനായെത്തിയ രേഷ്‌മ നിഷാന്തിനെയും ഷാനില സജേഷിനെയും അയ്യപ്പഭക്തരുടെ കടുത്ത പ്രതിഷേധം കാരണമാണ്‌ തിരിച്ചിറക്കിയത്‌.

യുവതികളെ നീലിമലയില്‍ പുലര്‍ച്ചെ നാലരയോടെയാണ്‌ തടഞ്ഞത്‌. ശബരിമല ദര്‍ശനത്തിന്‌ സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ്‌ യുവതികള്‍ എത്തിയതെന്നാണ്‌ വിവരം. എന്നാല്‍ സംഭവത്തില്‍ രേഷ്‌മയുടെ ഭര്‍ത്താവ്‌ നിഷാന്ത്‌ പ്രതികരിച്ചു.

'അയ്യപ്പന്‌ വേണ്ടി പോരാട്ടം ഇനിയും തുടരുമെന്നും ഇപ്പോള്‍ തിരിച്ചിറങ്ങുകയാണ്‌, പേടിച്ചിട്ടല്ല.ഇറക്കുകയാണ്‌ ഇവിടുത്തെ ആണധികാര വ്യവസ്ഥിതി' സാമൂഹ്യമാധ്യമ കുറിപ്പിലൂടെയാണ്‌ നിഷാന്തിന്റെ പ്രതികരണം. രേഷ്‌മ അയ്യപ്പ ദര്‍ശനത്തിനായി 100 വ്രതം അനുഷ്‌ഠിച്ചാണ്‌ രേഷ്‌മ ദര്‍ശനത്തിനെത്തിയതെന്നും അതിനാല്‍ അയ്യപ്പന്‌ വേണ്ടി പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും നിഷാന്ത്‌ പറഞ്ഞു. 

Join WhatsApp News
A. P. Kaattil. 2019-01-16 20:03:49
അയ്യപ്പനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന സ്ത്രീകൾ ആരും ശബരി മലക്കു പോകാറില്ല. ഇവിടെ ജാതി ചിന്തകൾക്ക് പ്രസക്തിയില്ല. എല്ലാ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്കും ഒരേ പോലെയുള്ള ഒരാചാരം. ഈ ആചാരത്തെ  മറികടന്ന് മലക്കു പോകണമെന്ന പിടിവാശി ഭക്തി കൊണ്ടല്ല, മറിച്ച് മറ്റെന്തിനോ വേണ്ടി യാണ്. അവർക് പിൻതുണയായി സംഘടനകളുമുണ്ട്. അയ്യപ്പനോട് ഭക്തിയുള്ള ഒരു സ്ത്രീയും മല കയറില്ല. അതുറപ്പ്.
വിദ്യാധരൻ 2019-01-16 20:26:55
അയ്യപ്പൻറെ പേരിൽ 
അടിച്ചമർത്താൻ ശ്രമിക്കുന്നുവോ 
കശ്‌മലരെ  നിങ്ങൾ സ്ത്രീ സ്വാതന്ത്യം
കയ്യും കാലും അനക്കാൻ കഴിയാതെ 
ഏതോ ശില്പി കൊത്തിവച്ച പ്രതിമയെ 
ദൈവമാക്കി മാറ്റിയ കുടില ബുദ്ധികളെ 
നിങ്ങൾക്കാവില്ല ഒരിക്കലും മനുഷ്യ 
സ്വാതന്ത്ര്യ വാഞ്ചയെ അടിച്ചമർത്താൻ 
ഇന്നല്ലെങ്കിൽ നാളെ ഉയർത്തെഴുന്നേൽക്കും 
നിങ്ങൾ അടിച്ചൊതുക്കിയ മനുഷ്യ വീര്യം 
അതൊരു കൊടുങ്കാറ്റായി പ്രളയമായി 
കടപ്പുഴക്കും നിങ്ങളുടെ നിഗുഢ പദ്ധതികളെ 
കാലമേറെയായി മതങ്ങളെ നിങ്ങൾ 
കൊള്ളചെയ്യുന്നു നിർമ്മല മനസുകളെ 
നിറുത്താൻ സമയമായി ചൂഷണം 
പുകയുന്നുണ്ട് ഞങ്ങളുടെ ഹൃദയത്തിൽ 
ഒരഗ്നി പർവ്വതം പൊട്ടി തെറിക്കുവാൻ 
അതിൽ കത്തിച്ചാമ്പലാകും നിങ്ങളും 
നിങ്ങളുടെ കാവി വസ്ത്രവും കാപ്പയും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക