Image

കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ പാളയത്തില്‍ നിന്ന്‌ കാണാതായ രണ്ട്‌ എം.എല്‍.എമാര്‍ തിരിച്ചെത്തി

Published on 16 January, 2019
കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ പാളയത്തില്‍ നിന്ന്‌ കാണാതായ രണ്ട്‌ എം.എല്‍.എമാര്‍ തിരിച്ചെത്തി
ബെംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ പാളയത്തില്‍ നിന്ന്‌ കാണാതായ മൂന്ന്‌ എം.എല്‍.എമാരില്‍ രണ്ടു പേര്‍ തിരിച്ചെത്തി. ഹഗാരി ബൊമ്മനഹള്ളി മണ്ഡലത്തിലെ എം.എല്‍.എ ഭീമ നായികും മറ്റൊരു എം.എല്‍.എ ആനന്ദ്‌ സിംഗുമാണ്‌ തിരിച്ചെത്തിയത്‌.

ഭരണം കൈവിട്ടു പോകുമോ എന്ന കോണ്‍ഗ്രസ്‌-ജെ.ഡി.എസ്‌ സഖ്യത്തിന്റെ ആശങ്കക്ക്‌ വിരാമമിട്ടാണ്‌ രണ്ടു എം.എല്‍.എമാര്‍ തിരിച്ചെത്തിയിരിക്കുന്നത്‌.

കഴിഞ്ഞ ആഴ്‌ചയിലാണ്‌ എം.എല്‍.എമാരെ കാണാതായത്‌.

തനിക്ക്‌ രണ്ട്‌ ഫോണ്‍ നമ്പറുകളുണ്ടെന്നും അതില്‍ ഒന്ന്‌ സ്വിച്ച്‌ഓഫ്‌ ആയിരുന്നെന്നും ഭിമ നായിക്‌ പറഞ്ഞു. ഈ നമ്പര്‍ ബി.ജെ.പിക്കൊപ്പം അല്ലെന്നും ഭീമ നായിക്‌ കൂട്ടിച്ചേര്‍ത്തു.

അതേസമയം, സ്വതന്ത്ര എം.എല്‍.എമാരായ രണ്ട്‌ പേര്‍ കോണ്‍ഗ്രസ്‌-ജെ.ഡി.എസ്‌ സര്‍ക്കാരിന്‌ നല്‍കിയ പിന്തുണ പിന്‍വലിച്ചത്‌ പാര്‍ട്ടിയെ ഒരു തരത്തിലും ബാധിക്കില്ലെന്ന്‌ മുന്‍പ്രധാനമന്ത്രിയും ജെ.ഡി.എസ്‌ തലവനുമായ എച്ച്‌.ഡി ദേവഗൗഡ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക