Image

ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു; ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍

അനില്‍ പെണ്ണുക്കര Published on 16 January, 2019
ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍
മലപ്പുറം:
ഫെഡറഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കാസ് ,ഫോമ വിവിധ ജില്ലകളില്‍ പ്രഖ്യാപിച്ച ഫോമാ വില്ലേജ് പദ്ധതിയുടെ മലപ്പുറം ജില്ലയിലെ വീടുകളുടെ നിര്‍മ്മാണത്തിന് തറക്കല്ലിട്ടു. ഫോമാ കമ്മിറ്റിയംഗം കൂടിയായ നോയല്‍ മാത്യു താഴത്തു പറമ്പില്‍ ഫോമാ വില്ലേജിനായി നല്‍കിയ ഭൂമിയില്‍ തുടക്കത്തില്‍ നാല് വീടുകളുടെ നിര്‍മ്മാണം നടക്കുക.

ബുധനാഴ്ച വൈകിട്ട് നാല് മണിക്ക് മലപ്പുറം കക്കാടം പൊയില്‍ ,തോട്ടപ്പള്ളി അങ്ങാടിയില്‍ നടന്ന ചടങ്ങില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ ശിലാസ്ഥാപനം നിര്‍വ്വഹിച്ചു. ഫോമയുടെ ആരംഭ കാലം മുതല്‍ സമൂഹത്തിലെ അശരണരായ ജനങ്ങള്‍ക്കൊപ്പവും, സഹായം വേണ്ട ജനവിഭാഗങ്ങള്‍ക്ക് അത് ആവശ്യമുള്ള സമയത്ത് എത്തിച്ചു നല്‍കുക എന്നത് ഫോമയുടെ പ്രഖ്യാപിത നയമാണെന്ന് ഫിലിപ്പ് ചാമത്തില്‍ പറഞ്ഞു. ഫോമയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്റെ പ്രളയ മേഖലകളില്‍ എല്ലാം നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടാണ് മലപ്പുറം ജില്ലയിലും ഭവന പദ്ധതിക്ക് ഫോമാ തുടക്കമിടുന്നത്.

ചാലിയാര്‍ ഗ്രാമപഞ്ചായത്ത് അംഗം അനീഷ് അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ഫോമാ തിരുവല്ല വില്ലേജ് പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഉണ്ണികൃഷ്ണന്‍ പഞ്ചായത്ത് മെമ്പര്‍മാരായ ആന്‍സി സെബാസ്റ്റ്യന്‍, ടോമി കൊന്നക്കല്‍, കുര്യച്ചന്‍ തെങ്ങും മൂട്ടില്‍, റോബര്‍ട്ട് നെല്ലിക്ക തെരുവില്‍, ശോഭ വിശ്വംഭരന്‍ പൗളില്‍ മാത്യു, തോമസ് വലിയ പറമ്പില്‍, വടകര എസ്. ഐ ജീവന്‍ ജോര്‍ജ്, സുര്‍ജിത്ത് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.വില്‍സണ്‍ താഴത്ത് പറമ്പില്‍ സ്വാഗതവും, ഫോമാ ട്രഷറര്‍ ഷിനു ജോസഫ് നന്ദിയും പറഞ്ഞു.
മലപ്പുറം ,വയനാട് ജില്ലകളില്‍ ഉരുള്‍പൊട്ടലില്‍ വീടുകളും ഭൂമിയും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനു വേണ്ടി ഫോമാ നടപ്പിലാക്കുന്ന 'ഫോമാ വില്ലേജ്'പദ്ധതിയിലൂടെ തുടക്കത്തില്‍ നാലു വീടുകളാണ് നിര്‍മ്മിച്ചു നല്‍കുന്നത്. പ്രളയക്കെടുതിയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി സംഘടിപ്പിച്ചു വീടുവച്ചു നല്‍കുവാന്‍ ഫോമാ പ്രസിഡന്റ്ഫിലിപ്പ് ചാമത്തില്‍ മുന്നോട്ടു വച്ച നിര്‍ദേശമാണ് ഈ ജീവകാരുണ്യ പ്രവര്‍ത്തനത്തിന് തുടക്കമാകുവാന്‍ കാരണം.ഫോമയുടെ കമ്മിറ്റി അംഗം നോയല്‍ മാത്യു സ്വന്തം ഭൂമി വിട്ടുനല്‍കാന്‍ തയാറായതോടെ നിരവധി അസോസിയേഷനുകളും വീട് നിര്‍മ്മിച്ച് നല്‍കുവാനുള്ള പദ്ധതിയില്‍ ഒപ്പം കൂടാം എന്നറിയിച്ചതോടെ ഫോമാ വില്ലേജ് പ്രോജക്ടിന് പെട്ടന്ന് ജീവന്‍ വയ്ക്കുകയായിരുന്നു.അങ്ങനെയാണ് ഫോമാ വില്ലേജ് പ്രോജക്ട് കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടപ്പിലാക്കുവാന്‍ തീരുമാനമായത് .

ആഗസ്ത് പതിനഞ്ചിനുണ്ടായ പ്രളയത്തിലും ഉരുള്‌പൊട്ടലിലും വയനാട്,കോഴിക്കോട്,മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ തോതിലുള്ള നാശനഷ്ടമാണുണ്ടായത് .ഏതാണ്ട് എഴുന്നൂറോളം വീടുകള്‍ ഭാഗികമായും പൂര്‍ണ്ണമായും നഷ്ടപ്പെട്ടവയില്‍ ഉള്‍പ്പെടുന്നു .
പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കി നന്മയുടെ ഒരു ഗ്രാമം പണിയുവാന്‍ ഫോമാ കൂടി രംഗത്തുവരുന്നതോടെ കേരളത്തിന്റെ പ്രളയക്കെടുതിയില്‍ ഹൃദയം തൊട്ടുള്ള സഹായത്തിനാണ് വീട് നഷ്ടപ്പെട്ടവരും,കേരളസമൂഹവും കാതോര്‍ക്കുന്നത് .സ്ഥലം എം എല്‍ എ കൂടിയായ പി കെ ബഷീര്‍ ഫോമയുടെ വില്ലേജ് പ്രോജക്ടിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഫോമയുടെ ചാരിറ്റി പ്രവര്‍ത്തങ്ങളുടെ കേരളത്തിലേക്കുള്ള രണ്ടാം പ്രവേശത്തിനുള്ള തുടക്കം കൂടിയാണ് ഫോമാ വില്ലേജ് പദ്ധതി.ഫോമയുടെ പുതിയ കമ്മിറ്റിയുടെ പ്രസ്റ്റീജ് പദ്ധതി ആയിരിക്കും ഫോമാ വില്ലേജ് പ്രോജക്ട് . 
ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍ഫോമാ വില്ലേജിന് മലപ്പുറത്ത് തറക്കല്ലിട്ടു;  ഫോമ സഹായം വേണ്ടവര്‍ക്കൊപ്പമെന്ന് ഫിലിപ് ചാമത്തില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക