Image

ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.

(ഡോക്ടര്‍ സാം ജോസഫ്, ഫോമാ ന്യൂസ് ടീം) Published on 17 January, 2019
ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
ഡാളസ്: മലയാളി ദേശീയ സംഘടനകള്‍ പൊതു സമൂഹത്തിന് എന്താണ് സംഭാവന ചെയ്യുന്നത് ?!. അല്ലെങ്കില്‍ ഫോമാ പോലെയുള്ള സംഘടനകള്‍ അമേരിക്കയിലേയും ഇന്ത്യയിലേയും, പ്രത്യേകിച്ച് മലയാളികള്‍ക്ക് എന്ത് സഹായമാണ് ചെയ്യുന്നത് എന്ന് ചിലപ്പോള്‍ ചോദിക്കാറുണ്ട്. അതിന് മികച്ച ഉത്തരവുമായാണ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തിലുള്ള ഫോമാ 20182020 ടീം, ജനുവരി 12 മുതല്‍ 18 വരെ കേരളത്തില്‍ വച്ചു നടത്തപ്പെടുന്ന സൗജന്യ മെഡിക്കല്‍സര്‍ജിക്കല്‍ ക്യാമ്പുകള്‍. ആദ്യ ദിവസം തന്നെ ഏകദേശം 300 പേര്‍ സൗജന്യ ചികിത്സ തേടിയെത്തി. മൂന്നു ദിവസങ്ങള്‍ കൊണ്ട് വിവിധ സ്ഥലങ്ങളിലായി 23 ശസ്ത്രക്രിയകളും എഴുനൂറോളം പേര്‍ക്ക് കണ്‍സള്‍ട്ടേഷനും മരുന്നുമുള്‍പ്പടെ സൗജന്യമായി നല്‍കുവാന്‍ സാധിച്ചു എന്നുള്ളത് ഫോമാ ചാരിറ്റി കമ്മിറ്റി ചെയര്‍മാന്‍ ജിജു കുളങ്ങരയുടെയും, ലെറ്റ് ദം സ്‌മൈല്‍ സ്ഥാപകന്‍ ജോണ്‍ ഡബ്ല്യൂ വര്‍ഗ്ഗീസിന്റെയും സേവന പാതയിലെ നാഴികക്കല്ലുകളാണ്. 

ജനുവരി 12 ശനിയാഴ്ച്ച, തിരുവല്ല വളഞ്ഞവട്ടത്താണ് മെഡിക്കല്‍ ക്യാമ്പുകള്‍ക്ക് തുടക്കം കുറിച്ചത്. ശേഷം 13ആം തീയതി ഞായറാഴ്ച്ച ആലപ്പുഴ, കറ്റൂരിലും, തുടര്‍ന്ന് ജനുവരി 14 തിങ്കളാഴ്ച്ച കുമ്പനാട്ടുള്ള ഫെലോഷിപ്പ് മിഷന്‍ ഹോസ്പിറ്റലുമായി ചേര്‍ന്ന് സര്‍ജിക്കല്‍ ക്യാമ്പിനു തുടക്കം കുറിച്ചു. ജനുവരി 15 ചൊവ്വാഴ്ച്ച പാലക്കാട്ട് വടക്കഞ്ചേരിയില്‍ ത്രീ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ വച്ചു മെഡിക്കല്‍ ക്യാമ്പ് നടത്തപ്പെട്ടു. ഫോമായുടെ ചാരിറ്റി ടീമിനൊപ്പം സമൂഹത്തിലെ വിവിധ മേഖലകളിലുള്ള പ്രമുഖര്‍ ഒത്തു ചേര്‍ന്നു പ്രവര്‍ത്തിച്ചു, അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമൊരുക്കി.
ഫോമായുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, അവിഭക്ത ഫൊക്കാന മുന്‍ ട്രഷററും, മലയാളികള്‍ക്ക് പ്രിയങ്കരനായ ഫാ: ഡേവിസ് ചിറമേല്‍, ഫോമാ മുന്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍, പി.ആര്‍.ഒ., ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാത്യൂ വര്‍ഗ്ഗീസ് (ജോസ്), ഇന്ത്യാ പ്രസ് ക്ലബ്, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി.

ഫോമായുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ട്രഷറാര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറാര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, അവിഭക്ത ഫൊക്കാന മുന്‍ ട്രഷററും, ഫോമാ മുന്‍ കണ്‍വന്‍ഷന്‍ കമ്മറ്റി ചെയര്‍മാന്‍, പി.ആര്‍.ഒ., ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക മുന്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച മാത്യൂ വര്‍ഗ്ഗീസ് (ജോസ്), ഇന്ത്യാ പ്രസ് ക്ലബ്, ജനറല്‍ സെക്രട്ടറി സുനില്‍ തൈമറ്റം എന്നിവര്‍ പരിപാടികള്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കി. അവര്‍ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു വേണ്ട നിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കി. 
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ സ്ഥാപകന്‍ മലയാളികള്‍ക്ക് പ്രിയങ്കരനായ ഫാ: ഡേവിസ് ചിറമേല്‍, ആലത്തൂല്‍ ഡി.വൈ.എസ്.പി. വി. എ. കൃഷ്ണദാസ്, കോണ്‍ഗ്രസ് ഒ.ബി.സി. വിഭാഗം പ്രസിഡന്റ് സുമേഷ് അച്ചുതന്‍ തുടങ്ങിയ പ്രമുഖരും പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഫോമാ 20182020 ചാരിറ്റി കമ്മറ്റി സെക്രട്ടറി വിനോദ് കൊണ്ടൂര്‍ അറിയിച്ചതാണിത്.

ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.ഫോമാ കേരളത്തില്‍ ഏഴ് സൗജന്യ മെഡിക്കല്‍ സര്‍ജിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക