Image

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്തുമസ് നവവത്സരാഘോഷം നടത്തി.

ഷാജി രാമപുരം Published on 17 January, 2019
തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്തുമസ്  നവവത്സരാഘോഷം നടത്തി.
ഡാളസ്: തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസിന്റെ നേതൃത്വത്തില്‍ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്ലാനോയില്‍ലുള്ള മിനര്‍വ ബാങ്ക്വറ്റ് ഹാളില്‍ വെച്ച് നടത്തി. ഡാളസ് സെന്റ്. പോള്‍സ് മാര്‍ത്തോമ്മ ഇടവക വികാരി റവ. മാത്യു ജോസഫ് മുഖ്യസന്ദേശം നല്‍കി. രക്ഷകന്റെ മുമ്പില്‍ സകലവും സമര്‍പ്പിക്കുമ്പോള്‍ ആണ് ഒരുവന് ഈ ലോകജീവിതത്തില്‍ പൂര്‍ണ്ണത നേടുവാന്‍ കഴിയുകയുള്ളു. പുതുവര്‍ഷം ഏവര്‍ക്കും അതിന് ഇടയാകട്ടെ എന്ന് റവ.മാത്യു ജോസഫ് ഉത്‌ബോധിപ്പിച്ചു.

സോണി ജേക്കബിന്റെ അധ്യക്ഷതയില്‍ നടന്ന ആഘോഷപരിപാടികളില്‍ സുനില്‍ തലവടി സ്വാഗതം ആശംസിച്ചു. സുനു മാത്യു മുഖ്യാഥിതിയെ സദസിന് പരിചയപ്പെടുത്തി. ഡാളസ് മലയാളീ അസോസിയേഷനെ പ്രതിനിധാനം ചെയ്ത് ബിജു ലോസണ്‍ , ഇന്ത്യ പ്രസ്‌ക്ലബ് ഡാളസ് ചാപ്റ്റര്‍ പ്രസിഡന്റ് ടി.സി.ചാക്കോ, കേരള എക്യൂമെനിക്കല്‍ ചര്‍ച്ച് ഫെല്ലോഷിപ് ഡാളസ് ജനറല്‍ സെക്രട്ടറി അലക്‌സ് അലക്‌സാണ്ടര്‍, റാന്നി അസോസിയേഷന്‍ പ്രസിഡന്റ് ഷിജു എബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

ഡാളസിലെ തിരുവല്ലാക്കാരായ അനേകര്‍ പങ്കെടുത്ത സമ്മേളനത്തില്‍ എറിന്‍ പോള്‍, ലിഡിയ, നിയ,അലക്‌സാ, ജോര്‍ജ് വര്‍ഗീസ്, അലക്‌സ് പാപ്പച്ചന്‍, സാബു എന്നിവരുടെ മനോഹരമായ ഗാനങ്ങളും,ജോന്നായുടെ നേതൃത്വത്തിലുള്ള നൃത്തങ്ങളും, ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകി. മാത്യു സാമുവേല്‍ നന്ദി രേഖപ്പെടുത്തി. പ്യാരി മനോജ് എം.സിയായി പ്രവര്‍ത്തിച്ചു. ഡിന്നറോടുകൂടി പര്യവസാനിച്ച പരിപാടികള്‍ക്ക് സെക്രട്ടറി ബിജു വര്‍ഗീസ്, ട്രഷറാര്‍ തോമസ് എബ്രഹാം എന്നിവര്‍ നേതൃത്വം നല്‍കി.

തിരുവല്ല അസോസിയേഷന്‍ ഓഫ് ഡാളസ് ക്രിസ്തുമസ്  നവവത്സരാഘോഷം നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക