Image

ഉണര്‍ത്തല്‍ (രാജന്‍ കിണറ്റിങ്കര)

രാജന്‍ കിണറ്റിങ്കര Published on 17 January, 2019
ഉണര്‍ത്തല്‍ (രാജന്‍ കിണറ്റിങ്കര)
അടിക്കാനും

തുടക്കാനും

ഒരാളെ 

അന്വേഷിച്ചപ്പോഴാണ്

അവളെ വീട്ടില്‍

കൊണ്ടുവന്നത്..

 

തുടക്കില്ലെങ്കിലും

നന്നായി 

അടിക്കുമായിരുന്നു..

 

ഉണര്‍ത്തണമെന്ന്

പറഞ്ഞതാണെങ്കിലും

വകതിരിവില്ലാതെ

നേരം പലരും മുമ്പേ

തുടങ്ങും അടി..

 

ഒഴിവു ദിവസം പോലും

സ്വസ്ഥത തരാതെ

വീട്ടുകാരെ മുഴുവന്‍

വിളിച്ചുണര്‍ത്തും..

 

സഹികെട്ടാണ്

കഴുത്തിന് പിടിച്ചൊരു

ഞെക്കു നല്‍കിയത്

അതോടെ നിലച്ചു

ശബ്ദം..

 

വേണ്ടായിരുന്നു

ഓഫീസില്‍ പോകാന്‍

നാളെയും

അവള്‍ തന്നെ വേണ്ടേ

വിളിച്ചുണര്‍ത്താന്‍..

 

അലാറം കേട്ടുണര്‍ന്ന്

ശീലമായി.
Join WhatsApp News
വിദ്യാധരൻ 2019-01-17 20:36:16
കോഴിക്കറി കൂട്ടാനുള്ള മോഹം
കലശലായപ്പോലായിരിക്കും  
കുറ്റിപ്പുറത്ത് കേശവനായർ 
പൂവൻ കോഴിയെ വാങ്ങിയത് 
പിറ്റേ ദിവസം അവനെ കറിവച്ച് 
കൂട്ടണം എന്ന മോഹവുമായി 
ഉറങ്ങാൻ പോയിക്കാണും,
എന്നാൽ ഒരു കൃഷിക്കാരനും 
കൂടിയായിരുന്നു  കവി 
സൂര്യോദയത്തിന് മുൻപ് എഴുന്നേൽക്കാൻ 
താൻ വാങ്ങിയ പൂവൻ കോഴി
ഒരു അലറാമായി  
പ്രയോജനപ്പെടും എന്ന് 
കരുതിയിരുന്നിരിക്കില്ല
അദ്ദേഹം കോഴിക്ക് 
ജീവമുക്തി നല്കുകയും 
താഴെ പറയുന്ന കവിത 
കുറിച്ചിരുന്നതായും ഞാൻ 
വെറുതെ സങ്കൽപ്പിച്ചു കൂട്ടിയതാണ്  
 
'താക്കോല്‍ കൊടുക്കാതരുണോദയത്തില്‍
ത്താനേ മുഴങ്ങും വലിയോരലാറം
പൂങ്കോഴി തന്‍ പുഷ്കലകണ്‌ഠനാദം
കേട്ടിങ്ങുണര്‍ന്നേറ്റു കൃഷീവലന്മാര്‍'.

കുറ്റിപ്പുറത്തു കേശവന്‍നായര്‍(ഗ്രാമീണകന്യക)

Sudhir Panikkaveetil 2019-01-17 18:07:42
വീടുകൾ കിഴക്കോട്ട് മുഖമാക്കി പണിയണമെന്ന് 
പഴമക്കാർ നിർദ്ദേശിച്ചിരുന്നത് രാവിലെ സൂര്യ 
രസ്മികൾ അവരെ ഉണർത്താൻ വേണ്ടിയായിരുന്നു. ഇന്ന് നമ്മൾ 
രാവിലെ എനിക്കാൻ യന്ത്രങ്ങളെ ആശ്രയിക്കുന്നു. സൂര്യനെപോലെ
 ഒരേ സമയത്തല്ല,  നമ്മൾ പറയുന്ന സമയത്ത് യന്ത്രങ്ങൾ ഉണർത്തും 
അത് ഒരു ശല്യമാകുമെങ്കിലും അതിനെ 
ആശ്രയിക്കാതെ വയ്യ. കവികൾ ഉപയോഗിക്കുന്ന 
ഭാവാർത്ഥത്തിനു ഉദാഹരണമാണീ കവിത.  
വാക്കുകൾ നാനാർഥ്ങ്ങൾ (polysemy) ഉള്കൊള്ളുന്നതറിയുന്ന 
കവി അവയെ ഉപയോഗിച്ച്‌കൊണ്ട് അലാറം 
ക്ളോക്കിനെ ഒരു സ്ത്രീയെന്ന തോന്നിക്കും വിധം 
അവതരിപ്പിച്ചിട്ടുണ്ട്. ഭാവാർത്ഥങ്ങൾ ധ്വനിപ്പിച്ചുകൊണ്ട് 
കവിതകൾ ഭംഗിയാക്കി അവതരിപ്പിക്കാൻ 
കഴിവുള്ള കവിയാണ് ശ്രീ രാജൻ കിണറ്റിങ്കര.  കവിക്ക് 
അനുമോദനങ്ങൾ.
കിണറ്റിന്‍ കരയില്‍ കവിത 2019-01-17 21:49:43

കിണറ്റിന്‍ കരയില്‍ നിന്ന് തൊട്ടി കിണറ്റില്‍ ഇട്ടു എത്ര സുന്ദരിമാര്‍ മനസിന്‍ മഷി തണ്ട് കൊണ്ട് എത്ര എത്ര കവിതകള്‍ എഴുതി- പെണ്ണേ സോപ്നം കണ്ടു നില്‍ക്കുകയാണോ എന്നുള്ള അമ്മയുടെ ഗര്‍ജനം മുഴങ്ങും വരെ.

 എണ്ണ വിളക്കുകളുടെ കാലത്ത് വീടിന്‍ ഉള്ളില്‍ സൂര്യ പ്രകാശം പൂര്‍ണ്ണമായി ലഭിക്കാന്‍ ആണ് കിഴക്കു/ പടിഞ്ഞാറു ദര്‍ശനത്തില്‍ വീടുകള്‍ വച്ചത്.    
Jack Daniel 2019-01-17 22:34:55
കവികൾക്ക് ഭാവന വരുന്ന വഴിയെ. നമ്മളെ പോലുള്ളവന്റെ കയ്യിൽ കോഴിയെ കിട്ടിയാൽ നല്ല ഒന്നാന്തരം കോയിക്കറിവച്ച് സ്വായമ്പൻ സാധനം അടിക്കും . എന്നിട്ട് കവിത കുറിക്കും 
Johnny Walker 2019-01-17 23:55:39
താൻ ഒരു യഥാർത്ഥ  അമേരിക്കൻ മലയാളി കവിയാണ് . നല്ല ഒന്നാന്തരം കോയിക്കറി കൂട്ടി കള്ളടി ച്ചപ്പോളാണ് അയ്യപ്പൻ കവിക്ക് കവിത വന്നത്  തനിക്ക് ഞാൻ ഒരു പൊന്നാട തരുന്നുണ്ട് ജാക്ക് 
എവിടേക്ക്? 2019-01-18 00:00:32
അടിക്കാനും തടിക്കാനും
കൊണ്ടൂവന്നവളെ
നേരം പുലരുമ്പം
നന്നായി അടിതുടങ്ങിയിരുന്നവളെ
കഴുത്തു ഞെക്കി കാച്ചവനെ
ഏതു ഊളം‌പാറയിലേക്കാണ്
അടിച്ചു കേറ്റണ്ടത്?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക