Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസും പുതുവത്സരവും ഡാലസ്സില്‍ ആഘോഷിച്ചു

Published on 17 January, 2019
വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസും പുതുവത്സരവും ഡാലസ്സില്‍ ആഘോഷിച്ചു
കരോള്‍ട്ടന്‍, ഡാലസ്: വേള്‍ഡ് മലയാളി കൗണ്‍സില്‍ നോര്‍ത്ത് ടെക്‌സസ് ഡാലസ് പ്രൊവിന്‍സുകളുടെ സംയുക്ത ക്രിസ്മസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 13 ഞായറാഴ്ച 6 മണിക്ക് കരോള്‍ട്ടന്‍ സെന്റ് ഇഗ്നേഷ്യസ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു. ഈ പരിപാടിയില്‍ മുഖ്യാതിഥിയായി യുസ്  സിട്രസ് ഓഫ് ടെക്‌സസിന്റെ ഉടമയായ പ്രൊഫസര്‍ ഡോക്ടര്‍ മാണി സ്‌കറിയ പങ്കെടുത്തു.

ആന്‍സി തലച്ചെല്ലൂരിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ പരിപാടി സമാരംഭിച്ചു. നോര്‍ത്ത് ടെക്‌സാസ് സെക്രട്ടറി സുകു വര്‍ഗീസ് എല്ലാവര്‍ക്കും സ്വാഗതം ആശംസിച്ചു. പ്രിയാ ചെറിയാനും ജോണ്‍സണ്‍ തലച്ചെല്ലൂരും ഈ പരിപാടിയുടെ എം സിമാര്‍ ആയിരുന്നു. ചീഫ് ഗസ്റ്റ് പ്രൊഫസര്‍ ഡോക്ടര്‍ മാണി സ്‌കറിയ, വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ നേതാക്കളായ ഫിലിപ്പ് തോമസ്, അമേരിക്ക റീജിയണ്‍ ചെയര്‍മാന്‍, സാബു ബേബി, നോര്‍ത്ത് ടെക്‌സസ് പ്രൊവിന്‍സ് പ്രസിഡന്റ് വര്‍ഗീസ് മാത്യു, ഡാളസ് പ്രൊവിന്‍സ് ചെയര്‍മാന്‍ എന്നിവര്‍ നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ ഉല്‍ഘാടനം ചെയ്തു.

മുഖ്യാതിഥി ക്രിസ്മസ് ന്യൂ ഇയര്‍ ആശംസകള്‍ക്കൊപ്പം ആത്മ വിശ്വാസം എങ്ങനെ വര്‍ദ്ധിപ്പിക്കാം എന്നും ബിസിനസ്സില്‍ എങ്ങനെ സ്വയം പര്യാപ്തത കണ്ടെത്താമെന്നും വിശദമായി അവതരിപ്പിച്ച് ജന ശ്രദ്ധ പിടിച്ചു പറ്റി. ഡാലസ് സൗഹൃദവേദി പ്രസിഡന്റ് അജയകുമാര്‍ ആശംസകള്‍ അര്‍പ്പിച്ചു. റവ എല്‍ദോ പൈലിയുടെ ആശംസാ പ്രസംഗവും ശ്രുതി മധുരമായ ഗാനവും വളരെ പ്രശംസനീയമായിരുന്നു.

തുടര്‍ന്നു നടന്ന കലാപരിപാടികളില്‍ വളരെയധികം നല്ല ഗാനങ്ങളും, കുട്ടികളുടെ വാദ്യോപകരണ സംഗീതവും മിമിക്രിയും, റിഥം സ്‌കൂള്‍ ഓഫ് ഡാന്‍സ് ടീം & സോണിയാ& സിസ്‌റ്റേഴ്‌സ് അവതരിപ്പിച്ച മനോഹരമായ നൃത്തങ്ങളും സദസ്സിനെ സന്തോഷിപ്പിച്ചു. വളര്‍ന്നു വരുന്ന കൊച്ചു കലാകാരി ടിയാന ഷാന്‍ മാത്യു വിവിധ ഭാഷകളില്‍ ഇമ്പമുള്ള ഗാനങ്ങളാല്‍ പ്രേക്ഷകരുടെ മനം കവര്‍ന്നു. റിഥം സ്‌കൂള്‍ ഓഫ് ഡാന്‍സിന്റെ ഓണര്‍ ശ്രീമതി ഷൈനി ഫിലിപ്പിന്റെ നേതൃത്വത്തില്‍ വനിതകള്‍ നടത്തിയ മാര്‍ഗം കളിയും, സാബു ഇത്താക്കനും സംഘവും അവതരിപ്പിച്ച പുരുഷന്മാരുടെ കോമഡി ഡാന്‍സും വളരെ ആകര്‍ഷണീയമായിരുന്നു.

ഡാലസ് പ്രൊവിന്‍സ് ട്രഷറര്‍ പ്രിന്‍സ് സാമുവേല്‍ എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി. വിഭവ സമൃദ്ധമായ ഡിന്നറോടുകൂടി പരിപാടികള്‍ സമാപിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ക്രിസ്മസും പുതുവത്സരവും ഡാലസ്സില്‍ ആഘോഷിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക