Image

ആലപ്പാട്ടെ ഖനനത്തിനെതിരെ വി.എസ്‌

Published on 17 January, 2019
ആലപ്പാട്ടെ ഖനനത്തിനെതിരെ  വി.എസ്‌
തിരുവനന്തപുരം: ആലപ്പാട്ടെ ഖനനത്തിനെതിരെ സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്‌ അച്യുതാനന്ദന്‍.

വിദഗ്‌ധ പഠനവും നിഗമനങ്ങളും വരുന്നതു വരെ ഖനനം അവസാനിപ്പിക്കണം. ആലപ്പാടിന്‌ സംഭവിച്ചത്‌ മനസിലാക്കാന്‍ ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ സമിതി റിപ്പോര്‍ട്ടും ധാരാളമാണെന്നും വി.എസ്‌ പറഞ്ഞു

ഖനനം മൂലം ആലപ്പാടിന്‌ സംഭവിച്ചതെന്ത്‌ എന്ന്‌ മനസ്സിലാക്കാന്‍ മാധ്യമങ്ങളിലൂടെ പുറത്തുവന്ന ഉപഗ്രഹ ചിത്രങ്ങളും നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ പഠനവുംതന്നെ ധാരാളമാണ്‌.

ധാതു സമ്പത്ത്‌ വെറുതെ കളയരുത്‌ എന്ന ലാഭചിന്തയിലൂടെയല്ല, അപകടകരമായ ഒരു പാരിസ്ഥിതിക പ്രതിസന്ധിയെ നോക്കിക്കാണേണ്ടത്‌. ഇന്നത്തെ നിലയില്‍ ഇനിയും മുന്നോട്ടുപോയാല്‍, അത്‌ ആലപ്പാടിനെ മാത്രമല്ല, ബാധിക്കുക.

കടലും കായലും ഒന്നായി, അപ്പര്‍ കുട്ടനാട്‌ വരെയുള്ള കാര്‍ഷിക ജനവാസ മേഖല പോലും ഇല്ലാതാവുന്ന സ്ഥിതിയുണ്ട്‌ എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ഒരു വര്‍ഷം മുമ്പ്‌ വന്ന നിയമസഭാ പരിസ്ഥിതി കമ്മിറ്റിയുടെ റിപ്പോര്‍ട്ട്‌ തീര്‍ച്ചയായും ഗൗരവത്തിലെടുക്കേണ്ടതാണ്‌.

ജനിച്ച മണ്ണില്‍ മരിക്കണം എന്ന, ആലപ്പാട്ടെ കുഞ്ഞുങ്ങളുടെ ആഗ്രഹത്തിന്‌ കരിമണലിനെക്കാള്‍ വിലയുണ്ടെന്നും വിഎസ്‌ പറഞ്ഞു.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക