Image

മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട്‌ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീം കോടതിയില്‍

Published on 17 January, 2019
മുഴുവന്‍ സമയ സുരക്ഷ ആവശ്യപ്പെട്ട്‌ കനകദുര്‍ഗ്ഗയും ബിന്ദുവും സുപ്രീം കോടതിയില്‍

കോഴിക്കോട്‌ : ജീവന്‌ ഭീഷണിയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി മുഴുവന്‍ സമയ സുരക്ഷയ്‌ക്കായി സുപ്രീം കോടതിയെ സമീപിച്ച്‌ ബിന്ദുവും കനകദുര്‍ഗ്ഗയും. ഹര്‍ജ്ജി നാളെ പരിഗണിക്കുമെന്ന്‌ ചിഫ്‌ ജസ്റ്റിസ്‌ അറിയിച്ചു.

മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‌സിംഗാണ്‌ യുവതികള്‍ക്കായി കേസില്‍ ഹാജരായത്‌. ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.

ശബരിമല ദര്‍ശനം നടത്തിയതിന്‌ ശേഷം ബിന്ദുവിനും കനകദുര്‍ഗ്ഗയ്‌ക്കുമെതിരെ വിശ്വാസികളില്‍ നിന്നും കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്നാണ്‌ തങ്ങള്‍ക്ക്‌ ജീവന്‌ ഭീഷണിയുണ്ടെന്ന്‌ കാട്ടി ഇവര്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക