Image

എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ കാരാട്ട്‌ റസാഖിന്റെ തെരഞ്ഞെടുപ്പ്‌ ഹൈക്കോടതി റദ്ദാക്കി

Published on 17 January, 2019
എല്‍.ഡി.എഫ്‌ സ്വതന്ത്രന്‍ കാരാട്ട്‌ റസാഖിന്റെ തെരഞ്ഞെടുപ്പ്‌ ഹൈക്കോടതി റദ്ദാക്കി


കോഴിക്കോട്‌: കൊടുവള്ളിയിലെ ഇടത്‌ സ്വതന്ത്രന്‍ കാരാട്ട്‌ റസാഖിന്റെ തെരഞ്ഞെടുപ്പ്‌ ജയം ഹൈക്കോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ്‌ പ്രചരണ വേളില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ മുസ്‌ലീം ലീഗിലെ എം.എ റസാഖിനെതിരെ വ്യക്തിഹത്യ നടത്തിയെന്ന പരാതിയിലാണ്‌ നടപടി. രണ്ട്‌ വോട്ടര്‍മാര്‍ നല്‍കിയ ഹരജിയിലാണ്‌ കോടതി ഉത്തരവ്‌.

2005 ല്‍ വാര്‍ഡ്‌ മെമ്പറായിരിക്കുമ്പോള്‍ എം.എ റസാഖ്‌ മാസ്റ്റര്‍ക്കെതിരെ അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. 20000 രൂപ തട്ടിയെടുത്തെന്ന കേസായിരുന്നു എം.എ റസാഖ്‌ മാസ്റ്റര്‍ക്കെതിരെ ഉണ്ടായിരുന്നത്‌.

2006 ല്‍ ഈ കേസ്‌ ഒത്തുതീര്‍പ്പാക്കുകയും എം.എ റസാഖ്‌ നിരപരാധിയാണെന്ന്‌ തെളിയുകയും ചെയ്‌തിരുന്നു.

എന്നാല്‍ തെരഞ്ഞെടുപ്പ്‌ വേളയില്‍ ഈ കേസ്‌ കാരാട്ട്‌ റസാഖ്‌ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയും ഉപഭോകതൃ വിഹിതം തട്ടിയെടുത്തെന്ന രീതിയിലുള്ള 50 മിനുട്ട്‌ ദൈര്‍ഘ്യമുള്ള ഒരു വീഡിയോ
തെരഞ്ഞെടുപ്പ്‌ പ്രചരണത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്‌തെന്നായിരുന്നു കേസ്‌.

ഇത്തരമൊരു വീഡിയോ പ്രചരിപ്പിക്കുക വഴി തെരഞ്ഞെടുപ്പില്‍ കാരാട്ട്‌ റസാഖ്‌ അഴിമതി നടത്തിയതായി കണ്ടെത്തിയെന്ന്‌ ഹൈക്കോടതി നിരീക്ഷിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക