Image

സാമ്ബത്തിക സംവരണത്തിന് പിന്നാലെ മോദിയുടെ വക വീണ്ടും വമ്ബന്‍ പ്രഖ്യാപനം; സര്‍ക്കാര്‍ ജോലിയില്‍ കൂട്ടനിയമനം

Published on 17 January, 2019
സാമ്ബത്തിക സംവരണത്തിന് പിന്നാലെ മോദിയുടെ വക വീണ്ടും വമ്ബന്‍ പ്രഖ്യാപനം; സര്‍ക്കാര്‍ ജോലിയില്‍ കൂട്ടനിയമനം

 ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രണ്ടാമൂഴം ഉറപ്പാക്കാൻ പദ്ധതികൾ ആവിഷ്കരിച്ച് തുടങ്ങിയിരിക്കുന്നു ബിജെപി. ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടിയിൽ നിന്ന് പാഠം ഉൾക്കൊണ്ട് കരുതലോടെയാണ് മുന്നോട്ടുള്ള നീക്കങ്ങൾ. 2014ൽ വിജയം നേടിക്കൊടുത്ത മോദി പ്രഭാവത്തിന് മങ്ങലേറ്റിട്ടുണ്ടെന്ന് മുതിർന്ന നേതാക്കൾ തന്നെ സമ്മതിക്കുന്ന സാഹചര്യത്തിൽ പുതിയ തന്ത്രങ്ങളാണ് ഇനി ആവിഷ്കരിക്കുന്നത്.

തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പലതും പാലിക്കാനാകാതെ പോയതും തിരിച്ചടിയാകുമെന്ന് ബിജെപി കേന്ദ്രങ്ങൾ വിലയിരുത്തുന്നുണ്ട്. അതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൂടുതൽ ജനപ്രിയ പദ്ധതികൾ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ. മുന്നോക്ക വിഭാഗങ്ങളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സംവരണം ഏർപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു വമ്പൻ പ്രഖ്യാപനം ഉടനുണ്ടെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക