Image

ഇ മലയാളി സാഹിത്യ ചര്‍ച്ച: അബ്ദുള്‍ പുന്നയൂര്‍ക്കുളം

Published on 18 January, 2019
 ഇ മലയാളി സാഹിത്യ ചര്‍ച്ച: അബ്ദുള്‍ പുന്നയൂര്‍ക്കുളം
അമേരിക്കില്‍ മലയാള സാഹിത്യം വളരുന്നുണ്ട്; ഇനിയും ശക്തിയായി വളരും. അത് ഭാവി തലമുറകളുടെ കയ്യില്‍ സുഭദ്രാമായിരിക്കുമോ എന്നതിനെപ്പറ്റി കാര്യമായി ചിന്തിക്കേണ്ടതുണ്ട്.

സമ്പാദകന്‍: അബ്ദുള്‍ പുന്നയൂര്‍ക്കുളം
എഴുത്തുകാരന്‍ ശ്രദ്ധിക്കേണ്ടത്:
* കഥ എന്തിനെപ്പറ്റി ആയാലും ഫലപ്രദമായിരിക്കണം.
* എഴുതുന്നതിനേക്കാള്‍ പ്രധാനം അതിന്റെ അവതരണ രീതിയാണ്.
* എഴുത്തില്‍ ഏത് ടെക്‌നിക്കും ശൈലിയും ഫോര്‍മുലയും ഉപയോഗിക്കാം; ഉദ്ദിഷ്ടഫലം സിദ്ധിക്കുമെങ്കില്‍.
* തീക്ഷ്ണമായ അച്ചടക്കം ആവശ്യപ്പെടുന്നതാണ് കഥ.
* ഒരു നല്ല നോവല്‍ ചിലപ്പോള്‍ മോശമായി എഴുതാം പക്ഷേ, ഒരു നല്ല ചെറുകഥ ഒരിക്കലും അങ്ങനെയാവില്ല.
* കഥ ആത്മാവില്‍ നിന്നുളള വിലാപമാണ്, ആക്രോശമാണ്.
* സത്യത്തിന്റെ മനോഹാരിത ചോരാതെ സുശക്തമായി അവതരിപ്പിക്കുക.
* ഒരു നല്ല ചെറുകഥ നല്ല കവിതപോലെയാണ്.
* എഴുത്തുകാരന്‍ ആവശ്യത്തിലേറെ വാക്കുകളുപയോഗിക്കാതിരിക്കുക.
* ആസുരമായ വര്‍ത്തമാന അവസ്ഥകളോട് സര്‍ഗ്ഗാത്മകമായി ക്ഷോഭിക്കുമ്പോഴാണ് രചന ചലനാത്മകമാകുന്നത്.
* എഴുത്തുകാരന്‍ ഭാഷയെ എത്രത്തോളം കൃത്യത്തോടും ലാളിത്യത്തോടും നവീനതയോടും സത്യബോധത്തോടും ഉപയോഗിക്കുക. 
* കഥയുടെ ഉളളടക്കം ഒറ്റ വാചകത്തില്‍ പറയാന്‍ കഴിയണം.
* കഥാകാരനു വായനക്കാരനോട് എന്തെങ്കിലും പുതുതായി പറയാനുണ്ടായിരിക്കണം.
* എഴുത്തുകാരന്‍ ഒരു പുതിയ ഭാഷ ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.
* എഴുത്തുകാരന്റെ മറ്റൊരു ശേഷി തനിക്കുളളത് മറ്റുളളവരുടെ നിലപാടില്‍ കാണുക എന്നതാണ്.
* ഭാഷയുടെ ചൈതന്യവും ശക്തിയും ആവഹിച്ചെടുക്കേണ്ടത് ആവശ്യമാണ്

Join WhatsApp News
vayanakaaran 2019-01-18 11:50:50
അബ്ദുൽ സാറേ നിങ്ങൾക്ക് വേറെ 
പണിയില്ലേ.? അമേരിക്കൻ മലയാളി 
എഴുത്തുകാർ ചർച്ചയിലൊന്നും 
പങ്കെടുക്കില്ല. അവർക്ക് സ്ഥാനമാനങ്ങൾ 
വേണം. പടം പത്രത്തിൽ  വരണം അത് 
നാട്ടിലെ പ്രമുഖ എഴുത്തുകാർക്കൊപ്പമായാൽ 
ആനന്ദ ലബ്ധി. താങ്കൾക്കും ഇ മലയാളിക്കും 
നല്ലത് വരട്ടെ. 
amerikkan mollakka 2019-01-18 15:20:56
അസ്സലാമു അലൈക്കും ! ഞമ്മക്ക്  ഇബിടെ ഹിന്ദു, 
കൃസ്ത്യൻ, മുസ്‌ലിം അങ്ങനെ സാഹിത്യം 
തുടങ്ങിയാലോ.. ഏതു ??  ചിന്തിച്ചു നോക്കിക്കൂടെ 
സായ്‌വേ.ഇത്  അമേരിക്കൻ സാഹിത്യം 
എന്നു പറയുമ്പോൾ ആർക്കും ഒരു 
ഉത്തരവാദിത്വമില്ല. എന്നാൽ മതപരമായി 
സാഹിത്യത്തെ വേർതിരിച്ചാൽ ജഗള 
ഉണ്ടാകും. അത് ബള രും ഇനീപ്പോ അതൊന്നു പരീക്ഷക്കരുതോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക