Image

പത്താം തരം പാസായ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ തട്ടിപ്പ്‌ ; കോണ്‍ഗ്രസ്‌ എം എല്‍ എയ്‌ക്കെതിരെ കേസ്‌

Published on 18 January, 2019
പത്താം തരം പാസായ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ തട്ടിപ്പ്‌ ; കോണ്‍ഗ്രസ്‌ എം എല്‍ എയ്‌ക്കെതിരെ കേസ്‌

ഉത്തര്‍പ്രദേശില്‍ നിന്ന്‌ പത്താം തരം പാസായ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാന്‍ തട്ടിപ്പ്‌ നടത്തിയെന്നാരോപിച്ച്‌ രാജസ്ഥാനിലെ കോണ്‍ഗ്രസ്‌ എം എല്‍ എ യെക്കെതിരെ എഫ്‌ ഐ ആര്‍.

ഒമ്പതാം ക്ലാസില്‍ ജയിച്ചുവെന്ന വ്യാജസര്‍ട്ടിഫിക്കറ്റ്‌ നല്‍കി പത്താം തരം പാസായി എന്നതാണ്‌ ദോല്‍പൂരിലെ ബാറി മണ്ഡലത്തിലെ എം എല്‍ എ ആയ ഗിരാഗ്‌ സിംഗ്‌ മലിംഗയ്‌ക്ക്‌്‌ എതിരെ എടുത്തിരിക്കുന്ന കേസ്‌.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവായ മലിംഗ 2016 ലാണ്‌ പ്രൈവറ്റായി പഠിച്ച്‌ പത്താം തരം കടന്നത്‌. എന്നാല്‍ ഒമ്പതില്‍ ജയിച്ചുവെന്ന്‌ വ്യാജ രേഖയുണ്ടാക്കിയാണ്‌ പത്തിന്റെ പരീക്ഷയെഴുതിയെതെന്നാണ്‌ കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ മലിംഗ പരാജയപ്പെടുത്തിയ ബിജെപി നേതാവ്‌ നല്‍കിയ പരാതിയില്‍ പറയുന്നത്‌.

എന്നാല്‍ ആഗ്ര ജില്ലാ വിദ്യാഭ്യാസ കേന്ദ്രം നടത്തിയ അന്വേഷണത്തില്‍ ഡി എ വി ഇന്റര്‍ കോളേജില്‍ പ്രൈവറ്റായി പത്താം തരം പരീക്ഷ എഴുതാന്‍ നല്‍കിയ ഒമ്പതാം ക്ലാസ്‌ സര്‍ട്ടിഫിക്കറ്റ്‌ വ്യാജമാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.

അതിനെ തുടര്‍ന്ന്‌ ജില്ലാ സ്‌കൂള്‍ അധികൃതരുടെ നിര്‍ദ്ദേശമനുസരിച്ചാണ്‌ എം എല്‍ എയ്‌്‌ക്കെതിരെ കേസെടുത്തത്‌. ദോല്‍പൂരിലെ ബാറി എം എല്‍ എ ആണ്‌ മലിംഗ.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക