Image

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌ മമ്മൂട്ടിയും മോഹന്‍ലാലും

Published on 18 January, 2019
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന്‌  മമ്മൂട്ടിയും മോഹന്‍ലാലും
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും മത്സരിക്കില്ല. ആലോചനയില്‍പ്പോലും രാഷ്ട്രീയ മത്സരമില്ലെന്ന്‌ ഇരുവരും വ്യക്തമാക്കി.

മമ്മൂട്ടി എറണാകുളം സീറ്റില്‍ എല്‍ഡിഎഫിന്റെയും മോഹന്‍ലാല്‍ തിരുവനന്തപുരത്തു ബിജെപിയുടെയും സ്ഥാനാര്‍ഥികളായേക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണു ഇരുവരുടെയും വിശദീകരണം.

മോഹന്‍ലാല്‍ ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതോടെയാണ്‌ അദ്ദേഹത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചു തുടങ്ങിയത്‌. കൈരളി ചാനലിന്റെ ചെയര്‍മാന്‍കൂടിയായ മമ്മൂട്ടിക്ക്‌ മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള അടുത്ത ബന്ധമാണ്‌ വാര്‍ത്തകളുടെ പിന്‍ബലം.

മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും രാഷ്ട്രീയം പലപ്പോഴും ചൂടന്‍ ചര്‍ച്ചകള്‍ക്ക്‌ വിഷയമായിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക