Image

ആലപ്പാട് ഖനനം ; മുഖ്യമന്ത്രി ഇടപെടണമെന്ന് സമരസമിതി

Published on 18 January, 2019
ആലപ്പാട് ഖനനം ; മുഖ്യമന്ത്രി ഇടപെടണമെന്ന് സമരസമിതി

 ആലപ്പാട് ഖനനത്തില്‍ പ്രശ്‌നപരിഹാരത്തിനായി മുഖ്യമന്ത്രി ഇടപെടണമെന്ന് സമരസമിതി. മുഖ്യമന്ത്രിയെ വിശ്വാസമുണ്ടെന്നും അദ്ദേഹം ആലപ്പാട് സന്ദര്‍ശിച്ച്‌ പ്രശ്‌നപരിഹാരത്തിനായുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സമരസമിതി നേതാവ് അരുണ്‍ വ്യക്തമാക്കി.

നിരാഹാരസമരം 79ാം ദിവസത്തിലേക്ക് കടക്കുമ്ബോഴാണ് പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നേരിട്ട് ഇടപെടണമെന്ന് സമരസമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം ആലപ്പാട്ടെ കരിമണല്‍ ഖനനത്തിനെതിരായ സമരം ന്യായമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പക്ഷേ ഖനനം നിര്‍ത്തി വച്ച്‌ ചര്‍ച്ച എന്ന കാര്യം അംഗീകരിക്കാനാവില്ല. ഇക്കാര്യത്തില്‍ നിയമസഭാ സമിതിയുടെ കണ്ടെത്തല്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കേണ്ടതെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.

വിഎസിന്റെ അഭിപ്രായം ആ പാര്‍ട്ടിയിലെ ഭൂരിപക്ഷ അഭിപ്രായം അല്ല എന്നാണ് മനസിലാക്കുന്നതെന്നും കാനം രാജേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം ആലപ്പാട്ടെ ഭൂമി സന്ദര്‍ശിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞിരുന്നു. സമരക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഈ സാഹചര്യത്തില്‍ ഇനിയും സമരം തുടരുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സമരം തുടരുന്നത് ദൗര്‍ഭാഗ്യകരം. പുതിയ ആവശ്യങ്ങള്‍ വയ്ക്കുന്നത് ശരിയല്ലെന്നും രണ്ട് കമ്ബനികള്‍ അടച്ചുപൂട്ടണമെന്ന ആവശ്യം ദൗര്‍ഭാഗ്യകരമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക