Image

ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ദുരൂഹത ; പലരുടെയും പ്രായം 50ന് മുകളില്‍

Published on 18 January, 2019
ശബരിമല സ്ത്രീപ്രവേശനത്തില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ദുരൂഹത ; പലരുടെയും പ്രായം 50ന് മുകളില്‍

51 യുവതികള്‍ ശബരിമലയില്‍ കയറിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ ദുരൂഹത. പട്ടികയിലെ ആദ്യ പേരുകാരിക്ക് 55 വയസാണെന്നാണ് തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ രേഖകളില്‍ വ്യക്തമാകുന്നത്. പദ്മാവതി ദസരിക്ക് 48 വയസാണെന്നാണ് സര്‍ക്കാരിന്റെ രേഖയില്‍ പറയുന്നത്. ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത് ഇതേ തിരിച്ചറിയല്‍ രേഖയാണ്.

അതേസമയം ആന്ധ്രയില്‍ നിന്ന് വന്ന പല സ്ത്രീകള്‍ക്കും പ്രായം കൂടുതലുണ്ടെന്നും പട്ടികയിലുള്ളവരെ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകര്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്നും അറിയിച്ചു. തിരിച്ചറിയല്‍ രേഖകളിലും പലരുടെയും പ്രായം 50ന് മുകളിലാണെന്നാണ് സൂചന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക