Image

റോഡിലെ നിയമ ലംഘനം; പിഴയില്ല പകരം പോലീസിന്‍റെ ക്ലാസ്

Published on 18 January, 2019
റോഡിലെ നിയമ ലംഘനം; പിഴയില്ല പകരം പോലീസിന്‍റെ ക്ലാസ്

സീറോ അവര്‍ ക്യാംമ്ബെയിന് മായി കോഴിക്കോട് സിറ്റി പോലീസ്. നഗര പരിധിയില്‍ നിയമ ലംഘനം മൂലമുള്ള അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആണ് പുതിയ പരീക്ഷണവുമായി പോലീസ് രംഗത്തെത്തിയിരിക്കുന്നത്. ട്രാഫിക് നിയമങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ പിഴ ഈടാക്കുന്നതിന് പകരം ഇനി മുതല്‍ ബോധവത്കണ ക്ലാസുകളില്‍ ഇരിക്കാം.

ഇതാണ് കോഴിക്കോട് സിറ്റി പോലീസ് ന്റെ സീറോ അവര്‍ ക്യാമ്ബയിന്‍. കര്‍ശന നടപടി ഒഴുവാക്കി നിയമങ്ങള്‍ പാലിക്കുന്നതിന് പൊതു ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ലക്ഷ്യം. കേസെടുക്കുകയോ പിഴ ഈടാക്കുകയോ ചെയ്യുന്നതിന് പകരം ആണ് ക്ലാസ് നല്‍കുക. ജില്ലാ പോലീസ് മേധാവി കെ സഞ്ജയ് കുമാര്‍ ഗുരുദ്ധിന്റെ നിര്‍ദേശ പ്രകാരം ആണ് പദ്ധതി.

നഗരത്തില്‍ 60 ഇടങ്ങളില്‍ ആയാണ് പോലീസ് പരിശോധന നടത്തിയത്. ദിവസവും ഒരു മണിക്കൂര്‍ ആണ് സീറോ അവര്‍ നടപ്പിലാക്കുക .വ്യത്യസ്ത സമയങ്ങളില്‍ ആയാണ് ജില്ലയില്‍ പരിശോധന നടത്തുക.
റോഡ് സുരക്ഷാ ഉറപ്പാക്കാനും ട്രാഫിക് നിയമ ലംഘനം ഇല്ലാതാക്കാനും നൂതന മായ നിരവധി പദ്ധതികള്‍ ആണ് പോലീസ് ജില്ലയില്‍ ഇനി നടപ്പാക്കാന്‍ പോവുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക