Image

ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് 51 യുവതികള്‍ ശബരിമലയില്‍ എത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍

Published on 18 January, 2019
ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് 51 യുവതികള്‍ ശബരിമലയില്‍ എത്തിയതെന്ന് കടകംപള്ളി സുരേന്ദ്രന്‍

ഓണ്‍ലൈന്‍ ബുക്കിംഗ് വഴിയാണ് ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സര്‍ക്കാര്‍ യുവതികളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു കടകംപള്ളി സുരേന്ദ്രന്‍.

10 നും 50 നും ഇടയില്‍ പ്രായമുള്ളവരാണ് ശബരിമലയില്‍ കയറിയത്. 7,564 യുവതികള്‍ ഓണലൈന്‍ വഴി ബുക്ക് ചെയ്തിരുന്നു. ഇതില്‍ നിന്ന് 51 പേരാണ് ശബരിമലയില്‍ പ്രവേശിപ്പിച്ചതെന്ന് മന്ത്രി സ്ഥിതീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക