Image

പോള്‍ പറമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു

പി.പി. ചെറിയാന്‍ Published on 18 January, 2019
പോള്‍ പറമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു
ചിക്കാഗോ: ചിക്കാഗോയിലെ സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തനം, ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവും, കേരളത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരികയും ചെയ്യുന്ന പോള്‍ പറമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ അമേരിക്കന്‍ റീജിയന്‍ ആദരിച്ചു.

ജനുവരി 6ന് നെടുമ്പാശ്ശേരി സാജ എര്‍ത്ത് റിസോര്‍ട്ടില്‍ പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കുടുംബ സംഗമത്തോടനുബന്ധിച്ചു അങ്കമാലി എം.എല്‍.എ.യാണ് പോള്‍ പി. പറമ്പിയെ ഷാള്‍ അണിയിച്ചു ആദരിച്ചത്. അമേരിക്കയില്‍ നിന്നും സമ്മേളനത്തില്‍ പങ്കെടുത്ത ഡോ.ജോസ് കാനാട്ട്, പി.പി.ചെറിയാന്‍ എന്നിവരും ആദരിക്കല്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

മൂന്ന് ദശാബ്ദത്തിലധികമായി അമേരിക്കയിലെ ചിക്കാഗോയില്‍ ഫൊക്കാനാ ഉള്‍പ്പെടെ വിവിധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു കഴിവു തെളിയിച്ച പോള്‍ പറമ്പി തന്റെ പ്രവര്‍ത്തനമണ്ഡലം കേരളത്തിലും വ്യാപിപ്പിക്കുന്നതിനുള്ള അശ്രാന്ത പരിശ്രമത്തിലാണ്. രോഗികള്‍ക്കും, ആവശ്യത്തിലിരിക്കുന്നവര്‍ക്കും ഫണ്ടു ശേഖരിച്ചു എത്തിച്ചുകൊടുക്കുന്നതു ഏറ്റവും വലിയ ജീവകാരുണ്യ  പ്രവര്‍ത്തനമാണെന്നും, ഇതില്‍ ആനന്ദം കണ്ടെത്തുന്നതായും പോള്‍ പറമ്പി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മുപ്പതുവര്‍ഷത്തിലധികമായിട്ടും അമേരിക്കന്‍ പൗരത്വത്തിന് പോലും അപേക്ഷിക്കാതെ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പോള്‍ പറമ്പി മറുപടി പ്രസംഗത്തില്‍ പറഞ്ഞു. മുപ്പതു വര്‍ഷത്തിലധികമായിട്ടും അമേരിക്കന്‍ പൗരത്വത്തിന് പോലും അപേക്ഷിക്കാതെ കേരളത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന പോള്‍ പറമ്പി അനതി വിദൂരമല്ലാതെ ജനപ്രതിനിധിയാകണമെന്ന് പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നു. ഗ്ലോബല്‍ കോര്‍ഡിനേറ്റര്‍ ജോസ് പനച്ചി അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ നിരവധി രാഷ്ട്രീയ നേതാക്കളും, ജനപ്രതിനിധികളും പങ്കെടുത്തിരുന്നു.

പോള്‍ പറമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചുപോള്‍ പറമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചുപോള്‍ പറമ്പിയെ പ്രവാസി മലയാളി ഫെഡറേഷന്‍ ആദരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക