Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ രജത ജൂബിലി ആഘോഷങ്ങള്‍ കോഴിക്കോട്ട്..

Published on 19 January, 2019
വേള്‍ഡ് മലയാളി കൗണ്‍സില്‍ രജത ജൂബിലി ആഘോഷങ്ങള്‍ കോഴിക്കോട്ട്..
കോഴിക്കോട്: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഇരുപത്തി അഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ക്ക് 2020 കോഴിക്കോട് വേദിയാകും. 1995 ജൂലൈ മൂന്നിന് അമേരിക്കയിലെ ന്യൂജഴ്‌സിയില്‍ രൂപം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ ജീവകാരുണ്യ ,സാമൂഹ്യ സേവനങ്ങില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തിയ മലയാളികളുടെ ആഗോള ഏക  കൂട്ടായ്മയാണെന്ന് വേള്‍ഡ് മലയാളി കൌണ്‍സില്‍ സ്ഥാപക നേതാവും മുന്‍ ഗ്ലോബല്‍ പ്രെസിഡന്റുമായ ആന്‍ഡ്രൂ  പാപ്പച്ചന്‍ പറഞ്ഞു.

  ഇതിനോടകം 35 രാജ്യങ്ങളില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഘടകങ്ങള്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ മലയാളക്കരയുടെ അഭിമാനമായി മാറിയ വിശ്വമലയാളികളുടെ ആഗോളക്കൂട്ടായ്മ രജത ജൂബിലിയോടനുബന്ധിച്ച് കേരളത്തിലും പുതിയ വാതായനങ്ങള്‍ തുറക്കുകയാണ്. 

വേള്‍ഡ് മലയാളി കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് മീറ്റിലാണ് രജത ജൂബിലി കേരളത്തില്‍ നടത്താന്‍ തീരുമാനമായത്. വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ പി എ ഇബ്രാഹിം ഹാജി അദ്ധ്യക്ഷത വഹിച്ചു. കൗണ്‍സില്‍ അന്താരാഷ്ട്ര പ്രസിഡണ്ട് ഗോപാല്‍ പിള്ള (യു എസ് എ )  ഉദ്ഘാടനം ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നിരവധി സംരംഭങ്ങളും പദ്ധതികളും മലയാളി കൗണ്‍സില്‍ കേരളത്തില്‍ നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സമ്മേളനത്തോടനുബന്ധിച്ച് വേള്‍ഡ് മലയാളി സെന്ററും മലയാളി  ചരിത്ര മ്യൂസിയവും കേരളത്തില്‍ സ്ഥാപിക്കും. മലയാളി സമൂഹത്തിന് ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ പ്രമുഖരായ ഇരുപത്തി അഞ്ച് മലയാളികളെ ലോകത്തിന് പരിചയപ്പെടുത്തും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്നായി ഇരുപത്തി അയ്യായിരം പ്രതിനിധികള്‍ സമ്മേളനത്തിനെത്തും. കൗണ്‍സില്‍ ചെയര്‍മാനായ പി എ ഇബ്രാഹിം ഹാജിയുടെ വസതിയിലാണ് എക്‌സിക്യൂട്ടീവ് യോഗം ചേര്‍ന്നത്.
ലോക മലയാളികളുടെ വിശ്വസംഗമം അവിസ്മരണീയമാക്കാനുള്ള ആവേശത്തിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍.

ജനറല്‍ സെക്രട്ടറി ജോസഫ് കിളളിയത്ത് (ജര്‍മനി) പ്രവര്‍ത്തന അവലോകന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ആന്‍ഡ്രോ പാപ്പച്ചന്‍ അമേരിക്ക , ഡോ.   വിഎം സുനന്ദ  കുമാരി,  ബേബി മാത്യു somatheeram,  ഡോ.  കെ ജി വിജയ ലക്ഷ്മി,  ജോളി തടത്തില്‍ ( ഴലൃാമി്യ),  അനീഷ് കെ എബ്രഹാം,  മേഴ്‌സി തടത്തില്‍,  യു രാധാകൃഷ്ണന്‍ (ഡല്‍ഹി ),  അനോജ കുമാര്‍ പി വി, തോമസ് അറമ്പന്‍കുടി (ജര്‍മ്മനി),  കെ  പി  കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു..

വേള്‍ഡ് മലയാളി കൗണ്‍സില്‍ രജത ജൂബിലി ആഘോഷങ്ങള്‍ കോഴിക്കോട്ട്..വേള്‍ഡ് മലയാളി കൗണ്‍സില്‍ രജത ജൂബിലി ആഘോഷങ്ങള്‍ കോഴിക്കോട്ട്..വേള്‍ഡ് മലയാളി കൗണ്‍സില്‍ രജത ജൂബിലി ആഘോഷങ്ങള്‍ കോഴിക്കോട്ട്..
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക