Image

പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി

Published on 19 January, 2019
പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി
കോട്ടയം: അരീപ്പറമ്പിലെ സ്വകാര്യ ഇഷ്ടിക കമ്പനി പരിസരത്ത് പതിനഞ്ചുകാരിയുടെ മൃതദേഹം കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് അജേഷ് എന്നയാളെ പോലീസ് അറസ്റ്റു ചെയ്തു.

അയര്‍ക്കുന്നം സ്വദേശിയായ പെണ്‍കുട്ടിയെ കാണാനില്ലെന്ന് വ്യക്തമാക്കി മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് അന്വേഷണത്തലാണ് പെണ്‍കുട്ടിയുടെ സുഹൃത്തും ഇഷ്ടിക കമ്പനി ജീവനക്കാരനുമായ അജേഷിലേക്ക് പോലീസ് എത്തിയത്.

ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റസമ്മതം നടത്തുകയായിരുന്നു.

വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ് അജേഷ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക