Image

പുതിയ നിര്‍ദേശങ്ങളുമായി ട്രമ്പ്; പക്ഷെ പണം കൊടുക്കില്ലെന്നു ഡമോക്രാറ്റുകള്‍

Published on 19 January, 2019
പുതിയ നിര്‍ദേശങ്ങളുമായി ട്രമ്പ്; പക്ഷെ പണം കൊടുക്കില്ലെന്നു ഡമോക്രാറ്റുകള്‍
വാഷിംഗ്ടണ്‍, ഡി.സി: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് രാഷ്ട്രത്തോടായി നടത്തിയ പ്രസംഗം വലിയ മാറ്റങ്ങളൊന്നും ഉണ്ടാക്കില്ലെന്നു കരുതാം. പ്രസിഡന്റ് പ്രഖ്യാപിക്കും മുന്‍പ് തന്നെ നിര്‍ദേശങ്ങള്‍ ഹൗസ് സ്പീക്കര്‍ നാന്‍സി പെലോസി തള്ളിക്കളഞ്ഞു.
കുട്ടികളായിരിക്കുമ്പോള്‍ ഇല്ലീഗലായി എത്തിയ എട്ടു ലക്ഷത്തോളം ഡ്രീമേഴ്‌സിനു (ഡാകാ) മൂന്നു വര്‍ഷം കൂടി നിയമപരമായി തുടരാനും ജോലി ചെയ്യാനും അനുവദിക്കാമെന്നതാണു ഒരു നിര്‍ദേശം. അതു പോലെ വിവിധ രാജ്യങ്ങളില്‍ നിന്നു വന്നു ടെമ്പററരി പ്രൊട്ടക്ഷന്‍ സ്റ്റാറ്റസ് ഉള്ള മൂന്നു ലക്ഷം പേര്‍ക്കും മൂന്നു വര്‍ഷം കൂടി നിയമവിധേയമായി കഴിയാം. ഇക്കാലയളവില്‍ അവരെ ഡീപോര്‍ട്ട് ചെയ്യില്ല.
മൂന്നു വര്‍ഷത്തിനുള്ളില്‍ കോണ്‍ഗ്രസ് ഉചിതമായ നിയമം നിര്‍മ്മിക്കട്ടെ എന്നാണു പ്രസിഡന്റ് പറഞ്ഞത്.
തുറന്നിട്ടിരിക്കുന്ന അതിര്‍ത്തി ചെയ്യുന്ന ദ്രോഹങ്ങള്‍ പ്രസിഡന്റ് വിവരിച്ചു. പ്രസിഡന്റ് പറയുന്നതില്‍ കാര്യമുണ്ടെന്നു തന്നെ നിഷ്പക്ഷരായ വ്യക്തികള്‍ കരുതും. അത്ര ചാതുര്യത്തോടെയാണുപ്രസിഡന്റ് ഇക്കാര്യം അവതരിപ്പിച്ചത്.
അതിര്‍ത്തി വഴിനിയമം ലംഘിച്ച് ആളുകള്‍ വരുന്നു.കുറ്റവാളികള്‍ വരുന്നു. മയക്കുമരുന്നു വരുന്നു, പ്രസിഡന്റ് ചൂണ്ടിക്കാട്ടി. ക്രിസ്മസിന്റെ പിറ്റേന്നു കാലിഫോര്‍ണിയയില്‍ പോലീസ് ഓഫീസറെ ഇല്ലീഗലായി വന്നയാല്‍ കൊന്നതു പ്രസിഡന്റ് വീണ്ടും എടുത്തു കാട്ടി. ഫിജിയില്‍ നിന്നു വന്ന ഇന്ത്യന്‍ വംശജനായ ഓഫീസര്‍ റോണില്‍ സിംഗാണു കൊല്ലപ്പെട്ടത്.
കുടിയേറ്റക്കാര്‍ നേരിടുന്ന മാനുഷിക ദുരന്തവും പ്രസിഡന്റ് എടുത്തു കാട്ടി. അതിര്‍ത്തി കടക്കാന്‍ വേണ്ടി ആയിരക്കണക്കിനു കുട്ടികളും സ്ത്രീകളും നരകയാതന അനുഭവിച്ചു കഴിയുന്നു. കുഞ്ഞുങ്ങളെ മാഫിയാ സംഘങ്ങള്‍ ഉപയോഗപ്പെടുത്തുകയാണ്‍. വരുന്ന സ്ത്രീകളില്‍ നല്ലൊരു പങ്ക് ബലാല്‍സംഗത്തിനും മറ്റും ഇരയാകുന്നു. പെണ്‍കുട്ടികള്‍ക്ക് അമ്മമാര്‍ ഗര്‍ഭനിരോധന ഗുളികകള്‍ നല്കിയാണു പറഞ്ഞു വിടുന്നത്.
അഭയത്തിനായി അതിര്‍ത്തിയിലേക്കു വരുന്നതിനു പകരം കുട്ടികള്‍ക്ക് അവരൂടെ രാജ്യത്തു നിന്നു കൊണ്ടു തന്നെ അഭയത്തിനു അപേക്ഷ സമര്‍പ്പിക്കാന്‍ സൗകര്യമൂണ്ടാക്കും.
മതില്‍ അധാര്‍മ്മികമാണെന്നു പറയുന്നതാണു അധാര്‍മ്മികം. അതിര്‍ത്തി വഴി വരുന്ന മയക്കു മരുന്നാണു അമേരിക്കയില്‍ ആയിരങ്ങളുടെ ജീവന്‍ അപഹരിക്കുന്നത്.
മതില്‍ പണിയാന്‍ 5.7 ബില്യന്‍, അഭയാര്‍ഥികള്‍ക്കുസഹായം എത്തിക്കാന്‍ 800 മില്യന്‍,തുറമുഖങ്ങള്‍ സുരക്ഷിതമാക്കാന്‍ 805 മില്യന്‍ എന്നിങ്ങനെയാണു ട്രമ്പ് ആവശ്യപ്പെട്ടത്.
പ്രസിഡന്റിന്റെ വാഗ്ദാനത്തില്‍ പുതുമയില്ലെന്നും അതിനാല്‍ മതിലിനു പണം നല്കില്ലെന്നുമുള്ള നിലപാടിലാണു ഡമോക്രാറ്റുകള്‍

Trump proposes extending DACA in exchange for border wall funding

Washington, Jan 20 (IANS) US President Donald Trump has proposed extending protections for young people brought to the nation illegally as children in exchange for $5.7 billion in funding for his long-promised border wall.

Trump, speaking at the White House on Saturday, linked his demand for border security to the BRIDGE Act, legislation that would extend protections for recipients of the Deferred Action for Childhood Arrivals (DACA), or the so-called "Dreamers", Xinhua reported.

The President said he would also allow holders of the Temporary Protected Status to remain in the country, though the administration has rescinded some of their protections.

The proposal also includes $800 million for urgent humanitarian assistance and $805 million for drug detection technology to secure ports of entry, while asking for more border agents, law enforcement personnel and immigration judges.

Trump called his proposal a "common sense compromise both parties should embrace," touting that there is "lots of compromise" in it. 

Join WhatsApp News
Democrat 2019-01-19 21:02:25
എന്ത് പുതിയ നിർദേശം ? പഴയ വീഞ്ഞ് പുതിയകുപ്പിയിൽ . it is better for him to build a wall around him. The long hand of American law is slowly reaching him.

കളിമണ്‍ തലകള്‍ 2019-01-20 08:32:23

ട്രുംപിന്‍റെ പുതിയ തന്ത്രം പുതിയ കുപ്പിയില്‍ പഴയ വീഞ്ഞ്, തന്നെ ഉണ്ടാക്കിയ പ്രശ്നള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ രാജ്യ വാസികളെ മുഴുവനും കഷ്ടത്തില്‍ ആക്കിയ രാജ്യ ദ്രോഹിയെ ജയിലില്‍ അടക്കുക. പുതിയ തന്ത്രം വെറും വിഡ്ഢിത്തരം, പണ ദുര്‍വിനിയോഗം + വര്‍ണ വിവേചനം.

സോദേസി അമേരിക്കനെ പരിഹസിച്ച, ട്രുംപിന്‍റെ ചുവന്ന തൊപ്പി വച്ച  കത്തോലിക്കാ സ്കൂളിലെ ഊളന്‍ കുട്ടികളെ കുറിച്ച് അ വലിയ മനുഷന്‍ പറഞ്ഞത് – അവരുടെ ഭാവി ഓര്‍ത്തിട്ടു, അവരെ കുറിച്ച് എനിക്ക് ഭയം തോന്നുന്നു. അവര്‍ ഇ രാജ്യതോട് എന്ത് ചെയ്യും എന്നതും ഭയാനകരം-

ഇവര്‍ക്ക് ജന്മംനല്‍കിയ അപ്പനും അമ്മയും ലജ്ജിക്കണം.

വര്‍ഗ്ഗിയത തുടങ്ങുന്നത് കുടുംബത്തില്‍ നിന്നാണ്. റിപ്ലബ്ലിക്കന്‍സ് ഇറക്കി വിട്ട ഇ പിശാച് ഇ രാജ്യം നശിപ്പിച്ചു. ഇവനെ സപ്പോര്‍ട്ട് ചെയ്യുന്ന മലയാളികള്‍ ജനിക്കാതിരുന്നു എങ്കില്‍, ഇവര്‍ ഒക്കെ ക്രിസ്ടന്‍ ആണ് എന്ന് ഞെളിയുന്നത് വിവരംകെട്ട രീതിയില്‍ ജനിച്ചു വളര്‍ന്നത്‌ കൊണ്ട് ആണ്. ഇവരുടെ തലച്ചോര്‍ വെറുപ്പിന്‍റെ ചുക്കിലി വലയില്‍ പൊതിഞ്ഞു ചീഞ്ഞു നാറുന്നു. ഇവര്‍ ഇ മലയാളിയില്‍ നിന്ന് എന്നേക്കും പോയിരുന്നു എങ്കില്‍. ൨൦൦൦ മയില്‍ നീളത്തില്‍ മതില്‍ പോകുന്ന സ്ഥലത്തെ 9 രേപ്രസേന്റിടീവ്കള്‍ മതിലിനെ എതിര്‍ക്കുന്നു.

വര്‍ണ വിവേചനവും പിശാച് ബാദ പിടിച്ച പ്രവര്‍ത്തികളും ഇന്ത്യയിലെ പോലെ തന്നെ ഇവിടെയും എന്നും ഉണ്ടായിരുന്നു. ഇന്ത്യയില്‍ ബ്രാമണരും ഇവിടെ ക്രിസ്താനികളും ഇവയെ വളര്‍ത്തി, ഇപ്പോള്‍ ട്രുപ് അതിനെ കൂട് തുറന്നുകൊടുത്തു. വെള്ളക്കാരുടെ യുവ തലമുറയെ  തീവ്രവാദികള്‍ ആക്കി മാറ്റി. വിവരംകെട്ട മലയാളികള്‍ സപ്പോര്‍ട്ടും. ഇവര്‍ ഇവരുടെ കുട്ടികളോട് ചോദിച്ചു പഠിക്കുക. നിങ്ങളുടെ കുട്ടികള്‍ നിങ്ങളോട് സംസാരിക്കില്ല എങ്കില്‍ അടുത്ത പ്ലൈന്‍ കയറി ഇവിടെ നിന്ന് പോകു.

സൊയം സോതന്ത്രന്‍ ആകുക, മറ്റുള്ളവരെ മോചിപ്പിക്കുക, സേവിക്കുക അതായിരുന്നു നെല്‍സണ്‍ മണ്ടേലയുടെ ജീവിത തത്വം.

ട്രുംപിനെ താങ്ങുന്ന മലയാളി, വായിക്കുക, പഠിക്കുക എന്നിട്ടും നന്നാവില്ല എങ്കില്‍ നിങ്ങളുടെ തല നിറയെ കളിമണ്‍ ഇഷ്ട്ടിക. നിങ്ങളെ യാണ് ട്രുംപിനു വേണ്ടത്. 

Pelosi said 2019-01-20 09:55:56
800,000 Americans are going without pay. Re-open the government, let workers get their paychecks and then we can discuss how we can come together to protect the border.
എന്തിനു ഇട നിലക്കാരന്‍ 2019-01-20 15:39:19
എന്തിനു ആണ് ഇടക്ക് മറ്റൊരുവന്‍?
പെലോസി നേരിട്ട് അമേരിക്കന്‍ പ്രസിഡണ്ട്‌ പൂട്ടിനുമായി സംസാരിക്കട്ടെ.
Trump NRA connection 2019-01-22 16:55:39

Special counsel Robert Mueller's team has expressed interest in the Trump campaign's relationship with the National Rifle Association during the 2016 campaign.

"When I was interviewed by the special counsel's office, I was asked about the Trump campaign and our dealings with the NRA," Sam Nunberg, a former Trump campaign aide, told CNN.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക