Image

രാജ്യ ഭരണമോ കുട്ടിക്കളിയോ? (ബി ജോണ്‍ കുന്തറ)

Published on 19 January, 2019
രാജ്യ ഭരണമോ കുട്ടിക്കളിയോ? (ബി ജോണ്‍ കുന്തറ)
ഭരണ സ്തംഭനം തീര്‍ന്നിട്ടില്ല.

രണ്ടു പ്രായപൂര്‍ത്തിയായവര്‍ എന്നു കാഴ്ചയില്‍ തോന്നുന്ന വ്യക്തികള്‍, നാന്‍സി പോലോസി ഇന്നത്തെ ഡെമോക്രാറ്റ് ലീഡര്‍, പ്രസിഡന്‍റ്റ് ട്രംപ് റിപ്പബ്ലിക്കന്‍ നേതാവ്, രണ്ടുപേരും അമേരിക്കന്‍ ഭരണമെന്ന കപ്പലിന്‍റ്റെകപ്പിത്താനും എഞ്ചിന്‍ ഓപ്പറേറ്ററും

ട്രംപ്അമരത്തും,നാന്‍സിഎഞ്ചിന്‍മുറിയിലും..ഇവര്‍രണ്ടുപേരുംഒരുപോലെസഹകരിച്ചുപ്രവര്‍ത്തിച്ചെങ്കില്‍ മാത്രമേ കപ്പല്‍ കരയില്‍നിന്നും നീങ്ങൂ.അമരക്കാരന് അമരത്തിലിരുന്നു കപ്പലിനോട് മുന്നോട്ടു പോകുവാന്‍ പറയാം എന്നാല്‍ തുഴച്ചില്‍കാര്‍ സമരത്തിലാണെങ്ങിലോ?

പ്രസിഡന്‍റ്റ് ട്രംപ് വീണ്ടും അമേരിക്കന്‍ ജനതയെ സംബോധന നടത്തി തന്‍റ്റെ നിലപാട് വ്യക്തമായി അവതരിപ്പിച്ചു .അതില്‍ അതിര്‍ത്തി സംരക്ഷണം മാത്രമല്ല ഇന്ന് ഇവിടെ അനര്‍തികിതമായി കുടിയേറിയിട്ടുള്ളവരെ പറഞ്ഞുവിടില്ല, അവര്‍ക്ക് ജോലി ചെയ്യുന്നതിനുള്ള അനുവാദം നല്‍കും കൂടാതെ തെക്കന്‍ രാജ്യങ്ങളില്‍നിന്നും അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയലിലേക്ക് വരണമെങ്കില്‍ ആരാജ്യങ്ങളില്‍ അമേരിക്കന്‍ എംബസ്സികളില്‍ അപേക്ഷ നല്‍കുന്നതിനുള്ള അവസരവും സൃഷ്ട്ടിക്കും.

ഇപ്പോള്‍ അതിര്‍ത്തിയില്‍ നടമാടുന്ന മനുഷ്യത്വ രഹിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരവസാനം കാണണമെന്നും , ഇപ്പോള്‍ കഷ്ട്ടത അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും എല്ലാമായി ഇതിനായി 800 മില്യണ്‍ ഡോളര്‍ കോണ്‍ഗ്രസ് നല്കണമെന്നും ആവശ്യപ്പെട്ടു.
അതിര്‍ത്തി സംരക്ഷണത്തിന്‍റ്റെ ഭാഗമായി എളുപ്പമായി കയറിവരുവാന്‍ സാധിക്കുന്ന ഇടങ്ങളില്‍ ഒരു വേലി കെട്ടുന്നു അതല്ലേ ഇവിടത്തെ ആവശ്യം? മതിലുകളോ വേലികളോ ഇല്ലാത്ത എത്ര പേര്‍ നമ്മുടെ കൂടുണ്ട്? എന്തിനാണീ വേലികള്‍? നമുക്കു മനുഷ്യ സ്‌നേഹമുണ്ടെങ്കില്‍ മൊറാലിറ്റി ഉണ്ടെങ്കില്‍ മതിലുകളും വേലികളും പൊളിച്ചുമാറ്റു.

പന്ത്‌ഡെമോക്രാറ്റസിന്റ്‌റെ കളത്തിലാണിപ്പോള്‍. ട്രംപ് ഫൗള്‍ കാണിക്കുന്നു എന്നുംപറഞ്ഞു പന്ത് കളത്തില്‍ പിടിച്ചുവയ്ച്ചുകൊണ്ടിരിക്കുന്നതാണോ മിടുക്ക്? ഒന്നാലോചിച്ചുനോക്കൂ ശെരിതന്നെ നിങ്ങള്‍ക്ക് ട്രംപിനെ ഇഷ്ട്ടമില്ല അയാളെ ഇമ്പീച്ചു ചെയ്തു നശിപ്പിക്കണം. ഇതു സാധിച്ചാല്‍ ത്തന്നെ രാഷ്ട്രപതി സ്ഥാനം നിങ്ങള്‍ക്കുകിട്ടുമോ? ഇല്ല അതു ഉപരാഷ്ട്രപതി മൈക്ക് പെന്‍സിലേക്കു പോകും.
അമരക്കാരന്, അമരത്തിരുന്നു കപ്പലിനോട് മുന്നോട്ടു പോകുവാന്‍ പറയാം എന്നാല്‍ തുഴച്ചില്‍കാര്‍ സമരത്തിലാണെങ്ങിലോ?

ഇവിടാണ് നാം യാത്രക്കാര്‍ ഉണര്‍ന്നെഴുന്നേല്‍ക്കണ്ടത്. നാം നിര്‍മ്മിച്ച കപ്പലില്‍ നാം നിയോഗിച്ച പണിക്കാര്‍ നാം വാങ്ങുന്ന ഇന്ധനം ഇതെല്ലാം ഉപയോഗിച്ചു നമ്മളെ പൊട്ടന്‍കളിപ്പിക്കുന്നു അതല്ലെ ഇന്ന് അമേരിക്കയില്‍ നടക്കുന്നത്. നമുക്കിവരുടെ മേല്‍ ഒരു നിയന്ത്രണവുമില്ല?
ഇവിടെ രാഷ്ട്രീയം മാറ്റിനിറുത്തി ചിന്തിക്കൂ അമേരിക്ക നിയമാനുസൃത കുടിയേറ്റക്കാര്‍ക്ക് എതിരാണോ? തെക്കന്‍ അതിര്‍ത്തിയില്‍ ആയിരക്കണക്കിനാളുകള്‍ നിരവധിരാജ്യങ്ങളില്‍ നിന്നും എത്തിയിരിക്കുന്നു തള്ളി ക്കയറുന്നതിന് അതനുവദിക്കണമോ?

ഒരനുരഞ്ചനത്തിനു മുന്നോട്ടുവരുന്നത്, ഇവിടെ പ്രസിഡന്‍റ്റ് ട്രംപ് മാത്രം.മറ്റുള്ളവര്‍ ട്രംപിനെ ഇമ്പീച്ചു ചെയ്യണമെന്ന കാര്യപരിപാടിയുമായി നീങ്ങുന്നു ഇത്, ഒരു രാഷ്ട്രീയ ചായ്‌വും വൈച്ചെഴുതുന്നതല്ല. ഈ രാജ്യത്തിന്‍റ്റെ നന്മയല്ല എതിര്‍ പാര്‍ട്ടയുടെ ലഷ്യം അതിലുള്ള നിരാശയില്‍.
പിന്നെന്തിനീ വടംവലി ക്ഷമിക്കൂ രണ്ടു വര്‍ഷംകൂടി, തിരഞ്ഞെടുപ്പ് വരുന്നു ഇപ്പോള്‍ത്തന്നെ ഒട്ടനവധി ട്രംപിനെ തോല്‍പ്പിക്കുന്നതിനു രംഗത്ത് എത്തിയിരിക്കുന്നു അതല്ലേ ജനാതിപത്യ മര്യാദ?
Join WhatsApp News
Tom abraham 2019-01-20 08:25:34
President Trump the Best President since 1980 Reagan Rise. Rubio remarked the " most reasonable compromise offer" Pelosi
Will not win this tug of war. This is not a GAME
Or funny childish pranks. This is a battle for America s security. Like military sacrifice
Civil employees must sacrifice a bit. Martin
Luther King day comes and let Democrats
Save our civil Rights now. Emerge Trump democrats. God Bless America and fair democracies.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക