Image

മുട്ടം സ്വദേശിനി കാര്‍ത്യായനിയമ്മ കോമണ്‍ വെല്‍ത്ത് ഗുഡ് വില്‍ അംബാസിഡര്‍

Published on 20 January, 2019
മുട്ടം സ്വദേശിനി കാര്‍ത്യായനിയമ്മ കോമണ്‍ വെല്‍ത്ത് ഗുഡ് വില്‍ അംബാസിഡര്‍
സംസ്ഥാന സാക്ഷരതാ മിഷന്‍റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവായിരുന്നു മുട്ടം സ്വദേശിനി കാര്‍ത്യായനിയമ്മ. 96ാം വയസിലായിരുന്നു ഈ മുത്തശ്ശിയുടെ റാങ്ക് നേട്ടം. ഇപ്പോഴിതാ കാര്‍ത്യായനിയമ്മയെ തേടി കോമണ്‍വെല്‍ത്ത് ലേണിംഗിന്‍റെ ഗുഡ് വില്‍ അംബാസിഡര്‍ പദവി എത്തിയിരിക്കുകയാണ്. കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്‍റ് ബാലസുബ്രമണ്യം കാര്‍ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. ഇതിനു ശേഷമാണ് ഗുഡ് വില്‍ അംബാസിഡറായി നിയമിച്ചുകൊണ്ടുള്ള പ്രഖ്യാപനം വന്നത്. 
കോമണ്‍ വെല്‍ത്ത് രാജ്യങ്ങളില്‍ വിദൂരവിദ്യഭ്യാസത്തിന്‍റെ പ്രചരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ചവരുടെ റാങ്ക് നേട്ടം കോമണ്‍വെല്‍ത്ത് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കും. ഇതില്‍ കാര്‍ത്യായനിയമ്മയെയും ഉള്‍പ്പെടുത്തും. 
സാക്ഷരതാ മിഷിന്‍റെ നാലാംക്ലാസ് തുല്യതാ പരീക്ഷയ്ക്ക് മുന്നോടിയായിട്ടാണ് അക്ഷരലക്ഷം പരീക്ഷ നടത്തുന്നത്. ഇതു വിജയിച്ചാല്‍ നാലാംക്ലാസ് പരീക്ഷ എഴുതാം. കാര്‍ത്യായനിയമ്മ ഇപ്പോള്‍ നാലാംക്ലാസ് പരീക്ഷയ്ക്കുള്ള തയാറെടുപ്പിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക