Image

നെടുമ്പാശേരിയില്‍ ബൈക്ക്‌ മതിലില്‍ ഇടിച്ച്‌ രണ്ട്‌ വിദ്യാര്‍ഥികള്‍ മരിച്ചു

Published on 20 January, 2019
നെടുമ്പാശേരിയില്‍ ബൈക്ക്‌ മതിലില്‍ ഇടിച്ച്‌ രണ്ട്‌ വിദ്യാര്‍ഥികള്‍ മരിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിന്‌ സമീപമുണ്ടായ ബൈക്ക്‌ അപകടത്തില്‍ രണ്ട്‌ വിദ്യാര്‍ഥികള്‍ മരിച്ചു. അയ്യന്‌പുഴ സ്വദേശി വിമല്‍ ഷിബു (21), പട്ടിമറ്റം സ്വദേശി അജിത്ത്‌ (21) എന്നിവരാണ്‌ മരിച്ചത്‌. ഇരുവരും അങ്കമാലി സെന്റ്‌ ജോര്‍ജ്‌ ഐടിസിയില്‍ എക്‌സ്‌ റേ വെല്‍ഡിംഗ്‌ വിദ്യാര്‍ഥികളാണ്‌.

അത്താണി ചെങ്ങമനാട്‌ റോഡില്‍ പുത്തന്‍തോട്‌ വളവില്‍ രാവിലെ എട്ടിനായിരുന്നു അപകടം. എതിരേ വന്ന വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ ഒരു വശത്തേക്ക്‌ ബൈക്ക്‌ വെട്ടിച്ചുമാറ്റിയപ്പോള്‍ മതിലില്‍ ഇടിക്കുകയായിരുന്നു.
സുഹൃത്തിന്റെ വീട്ടിലെ വിവാഹത്തിന്‌ പോയി മടങ്ങും വഴിയാണ്‌ അപകടം. രണ്ടു മൃതദേഹങ്ങളും ആലുവ താലൂക്ക്‌ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക