ന്യൂഡല്‍ഹി: സാക്കിര്‍ നായിക്കിന്റെ പേരിലുള്ള 16.4 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) കണ്ടുകെട്ടി. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരമുള്ള കേസിലാണ് നടപടി.
സാക്കിറിന്റെയും ബന്ധുക്കളുടെയും പേരില്‍ മുംബൈയിലും പുണെയിലുമുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്.
ഇവ വാങ്ങുന്നതിന് പണം വന്ന വഴിയും ഇവയുടെ ഉടമസ്ഥതയും മറച്ചുവെക്കാന്‍ സാക്കിര്‍ നായിക് ശ്രമിച്ചുവെന്ന് ഇ.ഡി. പറയുന്നു. സ്വത്തുക്കള്‍ വാങ്ങുന്നതിനുള്ള പ്രാഥമിക പണമിടപാട് നായിക്കിന്റെ അക്കൗണ്ടില്‍നിന്നാണെന്ന് ഇ.ഡി. കണ്ടെത്തി.