Image

ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ മോദിയും അമിത് ഷായും രാജ്യത്തെ തകര്‍ക്കും: കെജ്രിവാള്‍

Published on 20 January, 2019
ഒരിക്കല്‍ കൂടി ബിജെപി അധികാരത്തില്‍ എത്തിയാല്‍ മോദിയും അമിത് ഷായും രാജ്യത്തെ തകര്‍ക്കും: കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ആംആദ്മി നേതാവ് അരവിന്ദ് കെജ്രിവാള്‍. 2019 ല്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ മോദിയും അമിത് ഷായും ചേര്‍ന്ന് രാജ്യത്തെ തകര്‍ക്കുമെന്നും ദില്ലി മുഖ്യമന്ത്രി കൂടിയായ അരവിന്ദ് കെജ്രിവാള്‍ അഭിപ്രായപ്പെടുന്നു.

പഞ്ചാബിലെ സംഗ്രൂറില്‍ മാധ്യപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി ജനം ബിജെപിയെ നേരിട്ട് അവരുടെ പരാജയം ഉറപ്പുവരുത്തണമെന്നും രാജ്യം അതാവശ്യപ്പെടുന്നുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. 

സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയതിന് ശേഷമായിരുന്നു മോദിക്കും അമിത്ഷായ്ക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി കെജ്രിവാള്‍ രംഗത്ത് എത്തിയത്. മോദിയുടെയും അമിത്ഷായുടെയും അഞ്ചു വര്‍ഷത്തെ ഭരണത്തില്‍ രാജ്യം മടുത്തുവെന്ന് കെജ്രിവാള്‍ അഭിപ്രായപ്പെട്ടു.അവര്‍ അഞ്ച് വര്‍ഷം കൊണ്ട് രാജ്യത്തെ നശിപ്പിച്ചു. ജനങ്ങളുടെ മനസ്സില്‍ അവര്‍ വിഷം കുത്തി നിറച്ചു. രാജ്യം അവരെ പ്രതിരോധിക്കണം. അവരെ പ്രതിരോധിക്കാന്‍ മുഴുവര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ജനങ്ങളെ അതിനുവേണ്ടി സജ്ജമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക