Image

വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക്! രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി

Published on 20 January, 2019
വരുണ്‍ ഗാന്ധി കോണ്‍ഗ്രസിലേക്ക്! രാഹുല്‍ ഗാന്ധിയുടെ പച്ചക്കൊടി

ലോക്സഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേ ബിജെപിക്ക് ആശങ്ക നല്‍കുന്ന നീക്കങ്ങളാണ് പ്രതിപക്ഷത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. ബിജെപിയെ പരാജയപ്പെടുത്തുക ലക്ഷ്യമെട്ട് വിശാല പ്രതിപക്ഷ ഐക്യം ശക്തമാകുമ്പോള്‍ എന്‍ഡിഎ മുന്നണിയില്‍ വിള്ളലിന്‍റെ വ്യാപ്തി കൂടി വരികയാണ്. സഖ്യകക്ഷികളും പ്രമുഖ നേതാക്കളുമടക്കം ബിജെപിക്കെതിരെ പാലം വലിച്ച് പ്രതിപക്ഷ നിരയിലേക്ക് ചേക്കേറുകയാണ്.

ഇതിനിടെ ബിജെപിക്ക് കനത്ത പ്രഹരം സമ്മാനിച്ചിരിക്കുകയാണ് വരുണ്‍ ഗാന്ധി. ഗാന്ധി കുടുംബത്തിനെതിരായ ബിജെപിയുടെ തുറുപ്പ്'ഒടുവില്‍ ബിജെപി ബന്ധം അവസാനിപ്പിച്ച് കോണ്‍ഗ്രസിലേക്ക് പോകുകയാണെന്നാണ് റിപ്പോര്‍ട്ട്. വരുണിന്‍റെ പ്രവേശനത്തിന് രാഹുല്‍ ഗാന്ധി പച്ചക്കൊടി കാട്ടിയെന്നാണ് റിപ്പോര്‍ട്ട്.

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വരുണിനെ തഴഞ്ഞു. പിന്നാലെ വരുണിന് പാര്‍ട്ടിയിലെ സ്ഥാനമാനങ്ങള്‍ നഷ്ടമായി. മനേകാ ഗാന്ധി കേന്ദ്രമന്ത്രിയായിട്ട് കൂടി വരുണിന് അര്‍ഹിക്കുന്ന പ്രധാന്യം ലഭിക്കാതയതോടെ വരുണ്‍ മോദിയുടെ നിരന്തര വിമര്‍ശകനായി.മോദിയുടെ പരിപാടികളില്‍ നിന്നും വരുണ്‍ വിട്ടു നിന്നു. സുല്‍ത്താന്‍പൂര്‍ എംഎപിയും ബിജെപിയുടെ സജീവ യുവനേതാവുമായിരുന്ന വരുണ്‍ പിന്നീട് പാര്‍ട്ടിക്കെതിരെ തിരിഞ്ഞു. സ്വന്തം മണ്ഡലത്തില്‍ കര്‍ഷകരുടെ ദുരിതങ്ങള്‍ പരിഹരിക്കുന്നതിന് മുന്നിട്ടിറങ്ങി.. ഇപ്പോള്‍ വരുണ്‍ കോണ്‍ഗ്രസിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ട്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് വരുണ്‍ കോണ്‍ഗ്രസില്‍ എത്തുമെന്നാണ് വിവരം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക