Image

കേന്ദ്രത്തില്‍ വരുന്നത്‌ മൂന്നാം യു.പി.എ സര്‍ക്കാരെന്ന്‌ ശശി തരൂര്‍

Published on 20 January, 2019
 കേന്ദ്രത്തില്‍ വരുന്നത്‌ മൂന്നാം യു.പി.എ സര്‍ക്കാരെന്ന്‌ ശശി തരൂര്‍
വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ ബി.ജെ.പി.യെക്കാള്‍ സീറ്റ്‌ കുറഞ്ഞാലും കേന്ദ്രത്തില്‍ യു.പി.എ സര്‍ക്കാരുണ്ടാക്കാനാകുമെന്ന്‌ കോണ്‍ഗ്രസ്‌ എം.പി ശശി തരൂര്‍. കോണ്‍ഗ്രസ്‌ പ്രതിദിനം മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുകയാണ്‌.

സഖ്യം സംബന്ധിച്ച്‌ ഇനിയും പലതും ധാരണയിലാവേണ്ടതിനാല്‍ കോണ്‍ഗ്രസിന്‌ എത്ര സീറ്റുകിട്ടുമെന്ന്‌ ഇപ്പോള്‍ പറയാനാവില്ല.

ബി.ജെ.പി.യെക്കാള്‍ കുറഞ്ഞാലും ഞങ്ങളുമായി സഖ്യത്തിന്‌ ആവശ്യത്തിന്‌ പ്രാദേശിക പാര്‍ട്ടികളുണ്ട്‌. അതുകൊണ്ട്‌ മൂന്നാം എന്‍.ഡി.എ. സര്‍ക്കാരിനെക്കാള്‍ മൂന്നാം യു.പി.എ. സര്‍ക്കാരുണ്ടാകാനാണ്‌ സാധ്യത കൂടുതലെന്ന്‌ കൊല്‍ക്കത്തയില്‍ അദ്ദേഹം പറഞ്ഞു.

ബി.ജെ.പി.യുടെ സീറ്റ്‌ ഇപ്പോഴത്തെ 282-ല്‍നിന്ന്‌ 160 ആയി കുറയുമെന്നും തരൂര്‍ പറഞ്ഞു.
Join WhatsApp News
കോണ്ഗ്രസും കമ്മ്യൂണിസ്റ്റ് കളും 2019-01-20 08:37:10
കോണ്ഗ്രസും കംമുനിസ്റ്റും  ഒന്നിച്ചു  വര്‍ഗീയ BJP യെ അറബികടലില്‍ എറിയുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക