Image

സംശയിക്കേണ്ട, അയ്യപ്പസ്വാമി നിശ്ചയമായും ശശികല ടീച്ചര്‍ക്കൊപ്പമല്ല, മറിച്ച് സര്‍ക്കാരിനൊപ്പമാണ്

കലാകൃഷ്ണന്‍ Published on 20 January, 2019
സംശയിക്കേണ്ട, അയ്യപ്പസ്വാമി നിശ്ചയമായും ശശികല ടീച്ചര്‍ക്കൊപ്പമല്ല, മറിച്ച് സര്‍ക്കാരിനൊപ്പമാണ്

കേരളത്തില്‍ സവര്‍ണ്ണജാതിക്കാരും ആര്‍.എസ്.എസ് ശക്തികളും ചേര്‍ന്നൊരുക്കിയ ശബരിമല പ്രക്ഷോഭം കുറെ അക്രമങ്ങള്‍ വിതച്ചുവെങ്കിലും എവിടെയും എത്താതെ പത്തിമടക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്. 

സത്യത്തില്‍ സാക്ഷര കേരളം അഭിമാനിക്കണം. ആര്‍.എസ്.എസ് നേതൃത്വത്തില്‍ ഇന്ത്യയില്‍ എവിടെയൊക്കെ സവര്‍ണ്ണ പ്രക്ഷോഭങ്ങള്‍ നടന്നിട്ടുണ്ടോ, അവിടെയെല്ലാം അവര്‍ വിജയം നേടിയിട്ടേ ഉള്ളു. സര്‍ക്കാരുകളെയും പോലീസിനെയും ജനാധിപത്യത്തെ തന്നെയും നോക്കുകുത്തികളാക്കി ബാബറി മസ്ജിദ് തകര്‍ത്തത് മാത്രം ഓര്‍മ്മിച്ചാല്‍ മതിയാകും. എന്നാല്‍ കേരളത്തില്‍ അവര്‍ അമ്പേ പരാജയപ്പെടുന്നു. അതിന് പ്രധാന കാരണം ഇശ്ചാശക്തിയുള്ള സര്‍ക്കാര്‍ കേരളത്തിലുണ്ടായിരുന്നു എന്നതാണ്.  

എന്നാല്‍ ദൈവം തിരിച്ചടി നല്‍കുക എന്നൊക്കെ പറഞ്ഞു കേള്‍ക്കുന്നതിന്‍റെ മികച്ച ദൃഷ്ടാന്തങ്ങള്‍ സമീപകാലത്ത് കാണുകയും ചെയ്തു. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ല എന്ന് പറഞ്ഞ് പ്രക്ഷോഭവുമായി ഇറങ്ങിയവര്‍ക്കെല്ലാം ഇപ്പോള്‍ കഷ്ടകാലമാണ്. അതില്‍ തന്ത്രിമുതല്‍ ശശികല ടീച്ചര്‍ വരെ പെടും. അയിത്താചരണം നടത്തിയതിന് പട്ടികജാതി പട്ടികവകുപ്പിന്‍റെ നോട്ടീസ് കിട്ടയിട്ടിരിക്കുകയാണ് ശബരിമല തന്ത്രി. ദളിത് സ്ത്രീയെ അപമാനിക്കുകയും ഭരണഘടന നിരോധിച്ച അയിത്തം ആചരിക്കുകയും ചെയ്തുവെന്ന് തെളിഞ്ഞാല്‍ തന്ത്രിക്ക് കിട്ടാന്‍ പോകുന്ന ശിക്ഷ സെന്‍ട്രല്‍ ജയിലാണ്. 

ഇവിടെ തുടങ്ങുകയാണ് അയ്യപ്പനെ കേവലം മനുഷ്യബുദ്ധിയിലുള്ള ദൈവമാക്കാന്‍ തുനിഞ്ഞിറങ്ങിയവരുടെ കഷ്ടകാലം. 

ശബരിമല വിഷയം കൊടുമ്പിരി കൊണ്ടപ്പോള്‍ ഉത്തരേന്ത്യ മാത്രമല്ലടാ, ഞങ്ങളിപ്പോ ദക്ഷിണേന്ത്യയും ഈ ശബരിമലയില്‍ പിടിക്കും, പ്രത്യേകിച്ച് കേരളവും തമിഴ്നാടും പിടിച്ചടക്കും എന്നൊക്കെയായിരുന്നു ബിജെപി നേതൃത്വത്തിന്‍റെ ആഗ്രഹങ്ങള്‍. പക്ഷെ പറഞ്ഞിട്ടെന്താ, കേരളത്തില്‍ ശബരിമല പ്രക്ഷോഭം നടത്തുന്നതിനിടയില്‍ ഉത്തരേന്ത്യയില്‍ ബിജെപിയുടെ കോട്ടകൊത്തളങ്ങള്‍ മൂന്നെണ്ണം തവിട് പൊടിയായി. മധ്യപ്രദേശ്, രാജസ്ഥാന്‍, ചത്തീസ്ഗഡ് എന്നിവിടങ്ങളിലെ ബിജെപി ഭരണം അവസാനിച്ചു. ഉത്തരേന്ത്യയില്‍ അപ്പാടെ അടിപതറി. 

എന്നാല്‍ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിക്കപ്പെടുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് അങ്ങ് രാജസ്ഥാനില്‍ രണ്ട് ജനപ്രതിനിധികളുണ്ടായി. അഹോ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍. 

പിന്നീടങ്ങോട്ട് തിരിച്ചടികളുടെ പ്രളയം തന്നെയായിരുന്നു. ശബരിമലയില്‍ പോയി പോലീസിനെ വെല്ലുവിളിച്ച കെ.സുരേന്ദ്രന്‍റെ ഇരുമുടിക്കെട്ട് നാടകം സിസിടിവി ക്യാമറകള്‍ നാട്ടുകാര്‍ക്ക് കാണിച്ചു കൊടുത്തു. എന്‍റെ നെഞ്ചില്‍ ചവിട്ടിയേ ശബരിമലയില്‍ സ്ത്രീകള്‍ കയറു എന്ന് വെല്ലുവിളിച്ച രാഹുല്‍ ഈശ്വര്‍ നാല് ദിവസം ജയിലില്‍ കിടന്നപ്പോള്‍ ആരോടും പറയാതെ മലയിറങ്ങി. ഇപ്പോള്‍ ചാനലുകളില്‍ കയറാനുള്ള ധൈര്യമേയുള്ളു. 

ഇതിനിടയില്‍ പട്ടണി സമരം ആരംഭിച്ച ബിജെപിക്ക് പട്ടിണി കിടന്ന് കിടന്ന് നേതാക്കന്‍മാര്‍ തീര്‍ന്ന അവസ്ഥയായി. സര്‍ക്കാരാണെങ്കില്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നുമില്ല. അവസാനം യാതൊരു പ്രയോജനവുമില്ലാതെ പട്ടിണി സമരം നിര്‍ത്തി. എ.എന്‍ രാധാകൃഷ്ണനും ശോഭാസുരേന്ദ്രനും പട്ടിണി കിടന്ന് വയറ്റില്‍ അള്‍സര്‍ വരുത്തിവെച്ചത് മിച്ചം. 

ഇതിനിടയില്‍ മൂന്ന് സ്ത്രീകള്‍ ശബരിമലയില്‍ കയറി. ആര്‍ക്കും തടയാനും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം സ്ത്രീകള്‍ വരുന്നുവെന്ന് പ്രതീക്ഷിച്ച് അക്രമിക്കാന്‍ തമ്പടിച്ച് നിന്ന കര്‍മ്മസമതി പ്രവര്‍ത്തകരെ ശബരിപാതയില്‍ കാട്ടുപന്നി അക്രമിച്ചോടിച്ചു. പന്നിയുടെ കുത്തേറ്റ് കര്‍മ്മസമതിക്കാര്‍ കണ്ടംവഴി ഓടി. ആ കാട്ടുപന്നിയെ അക്രമികളെ ഓടിക്കാന്‍ അയ്യപ്പന്‍ അയച്ചതാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. 

കണ്ടകശനി ഇതുകൊണ്ടൊന്നും തീരുന്നില്ല. അയ്യപ്പനെ സംരക്ഷിക്കാന്‍ നാട്ടിലുള്ള ഗുണ്ടകളെയെല്ലാം ശബരിമല കര്‍മ്മസമിതി എന്നൊക്കെ പേരിട്ട് ശബരിമലയില്‍ എത്തിച്ചപ്പോള്‍ ഇതിന്‍റെ ഭവിഷ്യത്ത് രാഹുലും ശശികലടീച്ചറും ഓര്‍ത്തിരുന്നില്ല. പാവം അമ്മമാരെ തേങ്ങായിക്ക് തലക്കെറിഞ്ഞും വണ്ടികള്‍ തടഞ്ഞ് അടിച്ചും തല്ലുണ്ടാക്കിയും ബഹളം വെച്ചും കലാപകാരികള്‍ ശരിക്കും ആഘോഷിച്ചു. ജനം ഇതെല്ലാം കണ്ടുകൊണ്ടു ഇരിക്കുകയല്ലേ. അവസാനം കര്‍മ്മസമിതിക്കാര്‍ ഒരു ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. പതിവ് പോലെ കലാപം ഉണ്ടാക്കാന്‍ ഇറങ്ങിയതാണ്. പക്ഷെ പറഞ്ഞിട്ടെന്താ. നാട്ടുകാര്‍ ഓടിച്ചിട്ട് മിക്കയിടത്തും തല്ലി. 

നാട്ടുകാരുടെ അടികൊള്ളണം. സിപിഎമ്മിന്‍റെ തല്ലുകൊള്ളണം. പിന്നെ പോലീസും തല്ലുന്നു. ആകെ തല്ലുകൊള്ളാന്‍ മാത്രമായി കര്‍മ്മസമിതി ജീവിതം. 

എന്നിട്ടും തീര്‍ന്നില്ല പുകില്. ശബരിമലയില്‍ തുടങ്ങി ഹര്‍ത്താലിന് വരെ അക്രമം നടത്താന്‍ ഇറങ്ങിയ നൂറുകണക്കിന് ടീംസിനെ പോലീസ് പിടിച്ച് ജയിലിലാക്കി. ഉഗ്രന്‍ വകുപ്പുകള്‍ തന്നെ ചാര്‍ത്തി കിട്ടിയത് കൊണ്ട് അടുത്തെങ്ങും പുറത്തിറങ്ങാന്‍ പറ്റുമെന്ന് തോന്നുന്നില്ല. അവസാനം കേസ് നടത്താന്‍ കാശ് പിരിക്കേണ്ട ഗതികേടിലായി. മലയാളത്തില്‍ ചോദിച്ചാല്‍ പത്ത് പൈസ കിട്ടില്ല എന്നതുകൊണ്ട് ശതം സമര്‍പ്പയാമി എന്ന് സംസ്കൃതത്തില്‍ പേരിട്ട് നൂറു രൂപയുടെ ബക്കറ്റ് പിരിവിലാണിപ്പോള്‍ ശശികല ടീച്ചര്‍ ആദിയായവര്‍. ഇനി വല്ലതും പിരിച്ചുകിട്ടിയിട്ട് വേണം വക്കീലിന് കൊടുക്കാന്‍. 

അവസാനം കേരളത്തിലെ ബിജെപി ഘടകം അടപടലെ തല്ലിപ്പിരിയുന്ന കാഴ്ച കൂടി കാണുകയാണ് പൊതുജനം. നിരാഹാര സമരം നിര്‍ത്തുന്ന പരിപാടിക്കും അതുകഴിഞ്ഞുള്ള പൊതുസമ്മേളനത്തിലും കെ.സുരേന്ദ്രനും വി.മുരളീധരനും പങ്കെടുക്കാതെ മാറി നിന്നു. പാര്‍്ട്ടിയില്‍ ഭിന്നത അതിരൂക്ഷമായതിനാലാണ് ഇരുവരും പങ്കെടുക്കാതെ വി്ട്ടു നിന്നിരിക്കുന്നത്. എന്തായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ആകുമ്പോഴേക്ക് ബിജെപി തന്നെ ബാക്കിയാകുമോ എന്ന സംശയത്തിലാണിപ്പോള്‍. 

ഒന്നാലോചിച്ചാല്‍ ഇതിനെല്ലാം പിന്നില്‍ അയ്യപ്പസ്വാമിയെ വെറും രാഷ്ട്രീയ ആയുധമാക്കിയതിലുള്ള തിരിച്ചടി തന്നെയായിക്കൂടെ?. ഈ പുകിലെല്ലാം നടന്നിട്ടും യാതൊരു തട്ടുകേടുമില്ലാതെ സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ അങ്ങനെയും സംശയിക്കാവുന്നതാണ്. അയ്യപ്പസ്വാമി ശരിക്കും കേരളാ സര്‍ക്കാരിനൊപ്പം തന്നെയാണ്. 

Join WhatsApp News
ദൈവത്തിനു പറ്റിയ അമളി 2019-01-20 22:58:55
god cannot fulfil your prayer requests.
because god's creation is supposed to be perfect and you are telling him to change his perfectness when you pray.
when you pray, you are telling the god, you are perfect and he made a mistake.
Now the gods regret they made these humans.
so watch out, one day they all come like mad dogs to tear us like rags.
ബക്ത്മ്മാരുടെ ശരണംവിളി 2019-01-21 08:10:17

ശബരിമല വിഷയം തുടങ്ങിയത് മുതൽ ഭക്തരുടെ ഭാഷ ശ്രദ്ധിച്ചിട്ടുണ്ടോ? കയറണം എന്ന അഭിപ്രായമുള്ള സ്ത്രീകളെയും പുരുഷന്മാരെയും "കൂട്ടി കൊടുപ്പ്" "ഒളിസേവ" "അമ്മയെ/അമ്മൂമ്മയെ/മോളെ/ഭാര്യയെ കിടത്തുക" "വെടികൾ/വേശ്യകൾ/പടക്കങ്ങൾ" "എന്തുണ്ടാക്കാൻ" "കളിക്കാൻ" "ആരുടെ കൂടെ കിടക്കാനാടി അങ്ങോട്ട്" (അവിടെ അയ്യപ്പനല്ലേ ഉള്ളത് എന്ന് ചോദിക്കുന്നില്ല) പിന്നെ യോനീസംബന്ധ പ്രയോഗങ്ങൾ, മുണ്ടു പൊക്കി കാണിക്കൽ, ലൈംഗികച്ചുവയുള്ള മുദ്രകൾ, വാക്കുകൾ, ജൻഡർ ഷെയിമിങ് (ആണും പെണ്ണും കെട്ടത്/നപുംസകം, ഹിജഡ) ... ഒരു വല്ലാത്ത സെക്ഷുവൽ പെർവെർഷൻ തിങ്ങുന്ന ഫ്രസ്‌ട്രേഷൻ!

സ്ത്രീകളെ കുറിച്ചുള്ള അവരുടെ കാഴ്ചപാട് ഇതിൽ നിന്നും തന്നെ വളരെ വ്യക്തമല്ലേ? തങ്ങള് വരച്ച വര മാറ്റി ചവിട്ടിയാൽ അമ്പലത്തിലെ കുത്ത് വിളക്ക് ആണ് ലഭ്യമെങ്കിൽ അത് കൊണ്ട് ബലാത്സംഗം എന്ന് പറയുന്നവർ. ഇവരുടെയൊക്കെ വീട്ടിലെ സ്ത്രീകൾക്ക് എന്ത് ജീവിതമായിരിക്കും!

ഇന്നലെ ഒരു ഡോക്ടർ വരെ മല കയറിയവരെ പടക്കങ്ങൾ എന്ന് വിളിച്ചു അത് ന്യായീകരിക്കുന്നത് കണ്ടു.

ചുരുക്കി പറഞ്ഞാൽ; വിദ്യാഭ്യാസവും ഉന്നതകുല ജീനും സാമ്പത്തികവും ബുദ്ധിയെ കാര്യമായി ബാധിക്കുന്നില്ല എന്ന ഒരു പാഠം പഠിച്ചു. മതം ഒരു ബുദ്ധിവളർച്ചാ മുരടിപ്പ് സംവിധാനം ആവുന്നു.

#RepostYukthivadi

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക