Image

51 യുവതികളുടെ പട്ടിക നല്‍കിയത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാല്‍; സെന്‍കുമാര്‍

Published on 20 January, 2019
51 യുവതികളുടെ പട്ടിക നല്‍കിയത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതിനാല്‍; സെന്‍കുമാര്‍
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനുമെതിരെ രൂക്ഷ വിമര്‍ശവുമായി മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. 51 യുവതികളുടെ പട്ടിക സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചത് സര്‍ക്കാരിന് 51 നോട് പ്രത്യേക മമതയുള്ളതുകൊണ്ടാണെന്ന് അദ്ദേഹം ആരോപിച്ചു. അതേക്കുറിച്ചൊന്നും ഇപ്പോള്‍ വിശദീകരിക്കുന്നില്ലെന്നും ശബരിമല കര്‍മസമിതി സംഘടിപ്പിച്ച അയ്യപ്പ ഭക്തസംഗമത്തില്‍ സംസാരിക്കവെ സംഘടനയുടെ ഉപാധ്യക്ഷനായ അദ്ദേഹം പറഞ്ഞു. 

അയ്യപ്പജ്യോതിയാണോ വനിതാമതിലാണോ വലുതെന്ന് വിശ്വാസികള്‍ 2019-ല്‍ തെളിയിക്കണമെന്ന് മുന്‍ ഡി.ജി.പി സെന്‍കുമാര്‍. സനാതന ധര്‍മ്മം പാലിക്കുന്നവര്‍ക്കെ ഇനി വജ്രായുധം നല്‍കാവു. ന്യൂനപക്ഷത്തിനുള്ള അവകാശമെങ്കിലും ഭൂരിപക്ഷത്തിന് വേണമെന്നാണ് നമ്മള്‍ ആവശ്യപ്പെടുന്നത്.

ശബരിമലയില്‍ ഹൈന്ദവ വിശ്വാസിയായ ഒരു യുവതി പോലും കയറിയിട്ടില്ല. ഹൈന്ദവരല്ലാത്ത സ്ത്രീരൂപങ്ങളെ അയ്യപ്പന് മുന്നില്‍ നിക്ഷേപിക്കാനായിരുന്നു സര്‍ക്കാര്‍ ശ്രമം. വിശ്വാസികളുടെ പരിശ്രമംകൊണ്ടാണ് അത് തടഞ്ഞത്.

ശബരിമല നിമിത്തമാണ്. കുറുക്കന്‍ കണ്ണുകള്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വത്തിലാണ്. ധര്‍മ്മം നിലനിര്‍ത്താനുള്ള ജാഗ്രത വേണം. ഈ ഐക്യം നിലനിര്‍ത്തണം.

പൊലീസ് സഹായമില്ലാതെ എല്ലാ സമുദായ നേതാക്കളും ഇരുന്ന് സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നമേ ഹൈന്ദവ സമൂഹത്തിലുള്ളു. 

Join WhatsApp News
keraleeyan 2019-01-20 13:34:50
He was a DGP in kerala? shame. What kind of impartiality he kept?
He is coming with the lie that minorities are getting something more than majority. The main minority, Muslims, are poorer than the dalits now. Ye people like him tell the RSS_BJP lie again.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക