Image

ചരിത്രം കുറിക്കുവാന്‍ സിഡ്‌നി മലയാളികള്‍

Published on 20 January, 2019
ചരിത്രം കുറിക്കുവാന്‍ സിഡ്‌നി മലയാളികള്‍
 

സിഡ്‌നി: ചരിത്രം കുറിച്ച ടെസ്റ്റ് പരമ്പരക്കുശേഷം ഇന്ത്യയും ഓസ്‌ട്രേലിയയും ഏകദിന ക്രിക്കറ്റ് മത്സരത്തിനായി സിഡ്‌നിയില്‍ ഏറ്റുമുട്ടുമ്പോള്‍ മലയാളികള്‍ക്കും ഇത് ചരിത്ര മുഹൂര്‍ത്തം . 

കേരളത്തിന്റെ പ്രളയാനന്തര പുനര്‍നിര്‍മിതിയില്‍ സിഡ്‌നിയിലെ മലയാളികള്‍ക്കൊപ്പം ക്രിക്കറ്റ് ഓസ്‌ട്രേലിയയും പങ്കാളികളാകുന്നു. സിഡ്‌നി മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ സിഡ്‌നിയിലെ മലയാളികള്‍ കേരളത്തില്‍ നിര്‍മിക്കുന്ന വീടുകളുടെ ധനശേഖരണാര്‍ഥം സംഘടിപ്പിക്കുന്ന റൈസ് ആന്‍ഡ് റീസ്‌റ്റോര്‍ കാര്‍ണിവലിനെ പറ്റിയും കേരളത്തിന്റെ പുനര്‍നിര്‍മാണത്തെ പറ്റിയും മത്സരവേദിയില്‍ ലോകത്തോട് വിളംബരം ചെയ്യുവാനാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ അവസരമൊരുക്കുന്നത്.

സ്‌റ്റേഡിയത്തില്‍ അഞ്ഞൂറ് മലയാളികള്‍ക്ക് ഒരുമിച്ചിരുന്നു കളി കാണുവാന്‍ അവസരം ഉണ്ടായിരിക്കും. മത്സരം തുടങ്ങുന്നതിനു മുന്‍മ്പ് ചെണ്ടമേളം ഉള്‍പ്പെടെ കേരളത്തിന്റെ കലകള്‍ അരങ്ങേറും. പ്രളയം ,പുനര്‍നിര്‍മാണം ,കാര്‍ണിവല്‍ എന്നിവയെപ്പറ്റി ജനങ്ങളോടും മാധ്യമങ്ങളോടും സംവേദിക്കുവാനുള്ള അവസരവും ചെണ്ടയും പ്ലക്കാര്‍ഡുകളും ബാനറുകളുമൊക്കെയായി കളി ആഘോഷമാക്കുവാന്‍ അവസരം ഇങ്ങനെ പോകുന്നു ഓഫറുകള്‍. അഞ്ഞൂറ് ടിക്കറ്റുകള്‍ റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കകം വിറ്റുതീര്‍ന്നു.

സിഡ്‌നിയിലെ മലയാളികള്‍ക്കൊപ്പം കാന്‍ബറയിലെ മലയാളികളും കാത്തിരിക്കുകയാണ് സിഡ്‌നിയിലെ ഇന്ത്യയുടെ വിജയം . അതിലുപരി കൊച്ചുകേരളത്തെ ലോകത്തിനു മുന്‍പില്‍ അവതരിപ്പിക്കുവാന്‍ ലഭിക്കുന്ന ഈ അസുലഭ മുഹൂര്‍ത്തത്തിനായും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക