Image

ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്ഘാടനം ചെയ്യും

അനില്‍ പെണ്ണുക്കര Published on 20 January, 2019
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്ഘാടനം ചെയ്യും
അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനായ ഫൊക്കാനയുടെ കേരളാ കണ്‍വന്‍ഷന്‍ ജനുവരി മുപ്പതിന് കേരളാ ഗവര്‍ണര്‍ പി.സദാശിവം ഉത്ഘാടനം ചെയ്യുമെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അറിയിച്ചു .നേതാക്കൾ  രാജ് ഭവനില്‍ ഗവര്‍ണറെ സന്ദര്‍ശിക്കുകയും കണ്‍വന്‍ഷന്റെ വിവരങ്ങള്‍, ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍, ഭവനം പ്രോജക്ട് തുടങ്ങിയവയെക്കുറിച്ചു അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു .

ഫൊക്കാനയുടെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ,സാമൂഹ്യ, സാംസ്‌കാരിക രംഗത്തിനു ഫൊക്കാന നല്‍കിയ സംഭാവനകള്‍ എന്നിവ  ശ്ലാഘനീയമാണെന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തതായി മാധവന്‍ ബി നായര്‍ കൂട്ടിച്ചേര്‍ത്തു .

ഫൊക്കാന മുന്‍ പ്രസിഡന്റും കേരളാ കണ്‍വന്‍ഷന്‍ പേട്രണുമായ പോള്‍ കറുകപ്പിള്ളില്‍, കേരളാ കണ്‍വന്‍ഷന്‍ കോ ഓര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവരും ഫൊക്കാന പ്രസിഡന്റിനൊപ്പം ഗവര്‍ണറെ സന്ദര്‍ശിക്കുവാന്‍ എത്തിയിരുന്നു .

ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവനായിരുന്ന ജസ്റ്റിസ് പി. സദാശിവം കേരളത്തിന്റെ ഇരുപത്തിമൂന്നാമത്തെ ഗവര്‍ണാണ്.  ഇന്ത്യയിലെ പരമോന്നത നീതിപീഠത്തിന്റെ തലവനായ ആദ്യത്തെ തമിഴ്നാട്ടുകാരനാണ്.

നീതിന്യായ രംഗത്ത് ആദരിക്കപ്പെടുന്ന സേവനം അനുഷ്ഠിച്ച , ഗവര്‍ണ്ണര്‍ പദവിയിലും, തന്റെ നിലപാടുകള്‍ കൊണ്ട് ആദരിക്കപ്പെടുന്ന ബഹുമാന്യ ജസ്റ്റിസ് പി സദാശിവം ഫൊക്കാന കണ്‍വന്‍ഷന്റെ വേദിയിലെത്തുമ്പോള്‍ അത് ഒരു ചരിത്ര മുഹൂര്‍ത്തം ആയിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല .
ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്ഘാടനം ചെയ്യും ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്ഘാടനം ചെയ്യും ഫൊക്കാന കേരളാ കണ്‍വന്‍ഷന്‍  ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ഉത്ഘാടനം ചെയ്യും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക